0%

Chapter Title : ശ്രീഭദ്രം ഭാഗം 2 [JO]

Author : JO Read All Parts 1.3K

ചും... (ഞാൻ ഒന്നുമില്ലെന്ന മട്ടിലൊരു ആഗ്യം കാട്ടി. )

പിന്നെ ഞാൻ പോയപ്പോ താനേതാണ്ടൊരു ശബ്ദം കേൾപ്പിച്ചതോ.. ???

അ... അത് ജലദോഷംകൊണ്ട്‌ മൂക്കടഞ്ഞിരിക്കുന്നത്കൊണ്ട് ഇങ്ങനെ വലിച്ചതാ... (ഞാൻ ആഞ്ഞുവലിച്ചു കാണിച്ചു.)

വല്ലാണ്ട് വലിപ്പിക്കല്ലേ... (അവളൊരു ആക്കിയ ഡയലോഗ്. ഞാനാകെ പ്ലിങ്ങി. ക്ലാസ്സിനുള്ളിലേക്ക് നോക്കിയപ്പോൾ വീണ്ടും ചമ്മല്. വീണ്ടും അടിപൊട്ടുമെന്ന ചിന്തയിൽ വല്ലാത്ത താൽപ്പര്യത്തോടെ കാത്തുനിൽക്കുകയാണ് പിള്ളേര്.  ദൈവമേ... ഇത്രേം പിള്ളേര് ക്ലാസ്സിലുണ്ടെന്നോർക്കാതെയാണല്ലോ ഞാനിവളെ വാപൊളിച്ചു നോക്കിനിന്നതെന്ന ഓർമ്മ എന്നെയൊന്നു നടുക്കി. പക്ഷേ അതാരും ശ്രദ്ധിച്ച മട്ടില്ല. അല്ലേലും ബദ്ധശത്രുവിനെ വായിനോക്കുമെന്ന് ആരും ചിന്തിക്കില്ലലോ...)

എന്തായാലും അവള് വേറൊന്നും പറയാൻ നിന്നില്ല. ഞാൻ നിന്നു വിയർക്കുന്നത് കണ്ടിട്ടാവണം അകത്തേക്ക് പോയി. പോണപോക്കിലും എന്നെയൊന്നിരുത്തി നോക്കുന്നത് കണ്ടു. എന്തായാലും രാവിലെ പ്ലിങ്ങിയ ചാരിതാർത്ഥ്യത്തോടെ ഞാനും പുറത്തേക്ക് നടന്നു. ഒന്നു കറങ്ങിയടിച്ചു വന്നപോഴേക്കും ആ നാറിയും ക്ലാസ്സിലെത്തിയിട്ടുണ്ട്.

അളിയാ... നീ കണ്ടോ.. എന്റെ ചേട്ടത്തിയമ്മക്കിന്ന് എന്നാ ലുക്കാടാ... !!! (എന്നെക്കണ്ടപാടെ അവനോടി ക്ലാസ്സിന് വെളിയിൽ വന്നിട്ടെന്റെ മുഖത്തു നോക്കിയൊരു ആശ്ചര്യച്ചിരിയോടെ പറഞ്ഞു. )

ചേട്ടത്തിയമ്മ നിന്റെ... (പറയാൻ വന്ന തെറി  ഞാനങ്ങു വിഴുങ്ങി. )

എന്റെ... ???

എടാ മൈരേ നിന്നോട് ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട് കേട്ടത്തിയമ്മ കേട്ടത്തിയമ്മാന്നു വിളിക്കരുതെന്ന്. നിനക്ക് മര്യാദക്ക് പേര് വിളിച്ചപ്പോരെ... ??? ഇല്ലെങ്കി അവളെന്നോ ഇവളെന്നോ മറ്റോ വിളി. മൈരന് വിളിക്കാൻ പറ്റിയൊരു പേര്..

ഇതിന്റെ മറുപടി ഞാൻ പലവട്ടം പറഞ്ഞിട്ടുള്ളതാ... വേണൊങ്കി ഒന്നൂടെ പറയാം. നീയെന്റെയാരാ... ??? എന്റെ കൂടെപ്പിറപ്പ്. പ്രായം വെച്ചു നോക്കുമ്പോ എന്നെക്കാളും രണ്ടു മാസത്തിന് മൂത്തതാ നീയ്. അങ്ങനെവരുമ്പോ

💬 Comments

View all comments