Chapter Title : ശ്രീഭദ്രം ഭാഗം 3 [JO]
വീണ്ടെടുത്തു. അവളും. ഞാൻ പെട്ടെന്ന് മുഖം വെട്ടിച്ചെങ്കിലും അവളാ മുഖം മാറ്റാതെതന്നെ എന്റെയടുത്തേക്കു വരികയാണ് ചെയ്തത്. അപ്രതീക്ഷിതമായുണ്ടായയാ നീക്കത്തിൽ ഞാനുമവനുമൊന്നു ഞെട്ടി.
പക്ഷേ അവൾക്കൊരു കൂസലുമില്ലായിരുന്നു. ക്ലാസ് മുഴുവനും ഞങ്ങളെത്തന്നെയാണ് നോക്കുന്നതെന്നുള്ള യാതൊരു ആലോചനയുമില്ലാത്തതുപോലെ അവളെന്റെ അരികിൽവന്ന് മുന്നോട്ടു വലിച്ചിട്ടിരുന്ന മുടി മാടിയൊതുക്കാൻ തുടങ്ങി. അരക്കെട്ടോളം നീണ്ടുകിടക്കുന്ന മുടിക്കുള്ളിലേക്ക് കൈകടത്തി മുകളിൽ നിന്ന് താഴേക്കു വിരലുകൊണ്ട് വലിച്ചുനീട്ടി ജടപൊട്ടിച്ചുവിടുമ്പോലെ ചെയ്യുന്നത് പരിസരം മറന്ന് ഞാനും കുറച്ചുസമയം നോക്കിനിന്നു. ശെരിക്കും എന്താണ് സംഭവിക്കുന്നതെന്നറിയാനാവാത്ത മായാലോകത്തായിരുന്നു ഞാനപ്പോൾ. പെട്ടന്നവൾ മുഖമുയർത്തി. അവളെത്തന്നെ നോക്കിനിന്ന ഞാനും. എന്റെയുള്ളിലൊരു പേടിയോ ഞെട്ടലോ ആയിരുന്നിരിക്കണം. അവളെ നോക്കിനിന്നതവൾ കണ്ടോയെന്ന പേടിയോടെനിന്ന എന്നെ ഞെട്ടിച്ചുകൊണ്ടവൾ ചോദിച്ചത് മറ്റൊന്നാണ്.
ശ്രീഹരീ... നിനക്കെന്നോട് കടുത്ത പ്രേമമാണെന്നാണ് ഇവിടുത്തെ ചില ഡിറ്റക്ടീവുകളുടെ കണ്ടുപിടുത്തം. നീയെന്തു പറയുന്നു... ???
ങ്ഹേ... ??? ഞെട്ടലുകൊണ്ട് എന്റെ കണ്ണുതള്ളി പുറത്തുവന്നില്ലന്നേയുള്ളൂ. ഞാനവളെ അമ്പരപ്പോടെ നോക്കി.
അല്ലാ നീയെന്തു പറയുന്നൂന്ന്... ??? നിനക്കെന്നോട് പ്രേമമാണോന്നാണ് എന്റെ ചോദ്യം. !!!
അ... അത്... ഞാ...
നിങ്ങള് തമ്മിലെന്താണെന്നു നിനക്കറിയില്ലേ ഭദ്രേ... ??? ഞാൻ നിന്നു വിക്കുന്നത് കണ്ടതും ഡിബിൻ പെട്ടന്നിടയ്ക്കുകയറി.
ഡിബിനോട് ചോദിച്ചില്ലാ. തന്നോടെന്തെങ്കിലും ചോദിച്ചാൽ മാത്രം താൻ ഉത്തരം പറഞ്ഞാൽ മതി.
അവൾ കടുത്ത ശബ്ദത്തിലാണവനെ ശാസിച്ചത്. രണ്ടുദിവസമായി എന്നൊടുമവനോടും മിണ്ടിക്കൊണ്ടിരുന്ന ഭദ്രയായിരുന്നില്ല അപ്പോളത്. വെട്ടൊന്നു മുറിരണ്ടെന്ന മട്ടിൽ ഭദ്രകാളിയെപ്പോലെ ഉറഞ്ഞുതുള്ളുന്ന ആ ഭദ്രയായിരുന്നു. ആ യഥാർത്ഥ ഭദ്ര. !!!
താനിതുവരെ ഉത്തരമൊന്നും പറഞ്ഞില്ലാ... ??? എന്താ തനിക്കെന്നോട് പ്രേമമുണ്ടോ ???
ഞാൻ മിണ്ടിയില്ല.
ഐം ആസ്‌കിങ് റ്റു യൂ മിസ്റ്റർ ശ്രീഹരീ... ആൻസർ മീ...
💬 Comments
View all comments