0%

Chapter Title : ശ്രീഭദ്രം ഭാഗം 3 [JO]

Author : JO Read All Parts 1K

സൈഡിലൂടെ മാറിടംമൂടി മുന്നോട്ടു കിടപ്പുണ്ട്. കൈചൂണ്ടി നല്ല സ്വരത്തിൽ നല്ല കലിപ്പിലാണ് അലർച്ച. എന്നെയവൾ കണ്ടില്ലെങ്കിലും ബാക്കി കുറേപ്പേർ കണ്ടു. എന്ത് പറയണമെന്ന അവസ്ഥയിൽ അവരെന്നെ നോക്കുന്നത് കണ്ടപ്പോഴേക്കും അവളവളുടെ അവസാന വരിയും പറഞ്ഞു തീർത്തിരുന്നു.

ഒരാണും പെണ്ണുമൊന്നു മിണ്ടിപ്പറഞ്ഞാലോ, ഒന്നൊരുമിച്ചു കണ്ടാലോ, അതിന് മറ്റേ അർത്ഥം കണ്ടെത്തി പ്രേമമാണ് കോപ്പാണെന്നൊക്കെ പറഞ്ഞുപരത്തുന്ന നിന്റെയൊക്കെയീ പുഴുത്ത നാക്കുണ്ടല്ലോ... അതുംകൊണ്ടീ ഭദ്രേടെയടുത്തേക്ക് വന്നാലുണ്ടല്ലോ... ചെത്തി പട്ടിക്കിട്ടുകൊടുക്കും ഞാനത്.

ഒന്നും മനസ്സിലായില്ല. പക്ഷേ എല്ലാം മനസ്സിലായിയെന്ന അവസ്ഥയിലായിരുന്നു ഞാൻ. എല്ലാംകേട്ടുകൊണ്ടു കൂടെനിന്ന അവന്റെ തോണ്ടലുകൂടിയായപ്പോ മൊത്തമായും മനസ്സിലായി. നാവിറങ്ങിപ്പോയയവസ്ഥയിൽ തന്നെയായിരുന്നു ഞാൻ. ഗുണത്തിനോ ദോഷത്തിനോ ഒന്നും പറയാനാവാത്ത അവസ്ഥ. ഞാൻ നിൽക്കുന്നത് കണ്ടിട്ടാവാം അവള് തെറിവിളിച്ചുകൊണ്ടിരുന്ന മെറിനും നിമിഷയുമടക്കമുള്ള പെൺപടയൊന്നും മിണ്ടിയില്ല. അവളോടുള്ള കലിപ്പവർ പല്ലുഞെരിച്ചമർത്തുന്നത് ഞാൻ കണ്ടു. പക്ഷേ അതൊന്നും കാര്യമാക്കാതെ ഭദ്ര വീണ്ടും കലിപ്പിലായി. അവസാനിച്ചമട്ടിൽ ഇരുന്നിടത്തുനിന്ന് വീണ്ടും ചാടിയെണീറ്റതും ദേഷ്യംടങ്ങാത്തപോലെ വീണ്ടുമലറി.

ഞാനുമവനും തമ്മില് പ്രേമം മാത്രമല്ല ചെലപ്പോ മറ്റുപലബന്ധങ്ങളും കാണും. അതൊക്കെയന്വേഷിക്കാനും ചോദിക്കാനും പറയാനുമൊക്കെ നീയൊക്കെയാരാടീ സീബീഐയോ ????. അവളൊക്കെ എറങ്ങിയെക്കുന്നു. ഭൂ... കൊറേ അന്വേഷണകാരിറങ്ങിയെക്കുന്നു... ഭൂ...

പറഞ്ഞിട്ട് കട്ടക്കലിപ്പോടെതന്നെ വെട്ടിത്തിരിഞ്ഞപ്പോഴാണ് എന്നെക്കണ്ടത്. എന്നെക്കണ്ടപ്പോഴുള്ള അവളുടെ മുഖഭാവമെന്തായിരുന്നു ??? ദേഷ്യമോ സങ്കടമോ ചമ്മലോ... ??? അതോ ... ഞാൻഇത്രനാളും കാണാൻ കാത്തിരുന്ന പ്രണയമോ ??? അറിയില്ല. കണ്ണിമയ്ക്കാതെ അവളെത്തന്നെ നോക്കിനിൽക്കുകയായിരുന്നു ഞാൻ. എന്നെക്കണ്ടതും അവളുടെ ദേഷ്യമാകെയടങ്ങിയതുപോലെ. മുഖത്തിന് ചന്തം കൂടിയപോലെ. കണ്ണുകൾ കൂടുതൽ വിടർന്നപോലെ. അവളും ഇരിക്കാൻ മറന്ന് അന്നാദ്യമായി എന്നെത്തന്നെ നോക്കിനിന്നു. പെട്ടന്ന് ഡിബിനെന്നയൊന്നു തട്ടി. വെളിപാട് വന്നതുപോലെ പെട്ടന്ന് ഞാൻ സ്ഥലകാലബോധം

💬 Comments

View all comments