Chapter Title : ശ്രീഭദ്രം ഭാഗം 3 [JO]
എടാ നാറി നീ ശെരിക്കുമെന്നെ സപ്പോർട്ട് ചെയ്യുവാണോ അതോ എന്നെ ആക്കാൻ വന്നതാണോ ??? ക്ലാസ്സിലേക്ക് നീങ്ങിയ എന്നെ പിടിച്ചുനിർത്തിയ അവന്റെനേർക്കു ഞാനസഹനീയതയോടെ നോക്കി.
അല്ല മച്ചാ... ഞാനുള്ളത് പറഞ്ഞന്നെ ഒള്ളു.
എടാ നീയെനിക്കിട്ട് ഒണ്ടാക്കാൻ നിക്കാതെ അവളെ വളക്കാനുള്ളൊരു വഴി പറഞ്ഞുതാടാ മൈരേ..
അതാടാ പുല്ലേ ഞാനും പറഞ്ഞത്. ഒരു ഗുഡ്മോർണിങ് കിട്ടിയെന്നുംവെച്ച് ചാടിക്കേറിയൊന്നും ചെയ്യാൻ നിക്കണ്ടാന്ന്. ആദ്യമവളുടെ സ്റ്റാന്റെന്താണെന്നു നോക്കാം. എന്നിട്ടു നമ്മക്ക് ഭാവിപരിപാടികളാലോചിക്കാം. ബാ...
അവനെന്റെ കയ്യിൽപിടിച്ചുവലിച്ചുകൊണ്ട് ക്ലാസ്സിലേക്ക് നടന്നു. ഉള്ളതുപറഞ്ഞാൽ എനിക്കെന്തോ അവൻ പറഞ്ഞതൊട്ടും ദഹിക്കുന്നുണ്ടായിരുന്നില്ല. ഉള്ളനേരത്തെ അവളോട് പറയാനുള്ളത് പറഞ്ഞ് എത്രയും വേഗമവളെ സ്വന്തമാക്കുകയല്ലേ ചെയ്യേണ്ടത് ??? ഇപ്പോഴാണെലൊരു പോസിറ്റിവ് സിഗ്നല് കിട്ടുവേം ചെയ്ത്. ഒള്ളനേരത്തെ പറയാനുള്ളതിന് പകരം... ആ നോക്കാം...
എന്തായാലും അന്നും വിശേഷിച്ചൊന്നും സംഭവിച്ചില്ല. ഇടയ്ക്കിടെ അവളെ നോക്കിയെങ്കിലും പതിവിലും വ്യത്യസ്തമായിട്ടൊന്നും സംഭവിച്ചില്ല. അവളെയും വായിനോക്കിയിരുന്ന് ക്ലാസ്സിൽ ശ്രദ്ധിച്ചില്ലെന്നും പറഞ്ഞ് ഒരുപിരീഡ് സാറിന്റെ തെറി കേൾക്കുകയും ചെയ്തു. എന്നെ തെറി പറയുമ്പോൾ അവളെന്നെത്തന്നെ നോക്കിയിരിക്കുകയായിരുന്നു എന്നതാണ് അതുകൊണ്ട് ആകെക്കിട്ടിയ പോസിറ്റിവ് എനർജി. അതും അവൻ പറഞ്ഞതാണ്. ഇനിയെന്നെ പ്രോത്സാഹിപ്പിക്കാനാ നാറി ചുമ്മാ തള്ളിയതാനൊന്നും സംശയമുണ്ട്. എന്തായാലും ആ ചമ്മലോടെ അന്നങ്ങനെ പോയി. പിറ്റേന്ന് ഞാനുമവനുംകൂടിയാണ് വന്നത്. അതും പതിവിലും വളരെയധികം വൈകി. ഞങ്ങള് വരുമ്പോഴേക്കും അവള് പതിവുസ്ഥാനത്തു സ്ഥാനം പിടിച്ചിരുന്നു. ഞങ്ങള് ക്ലാസ്സിലേക്ക് താമസിച്ചു വരുമ്പോൾ സാധാരണയുണ്ടാവുന്ന ചോദ്യശരങ്ങളന്നുമുണ്ടായി. അത് കേട്ടിട്ടാവണം ജീവിതത്തിലാദ്യമായി അവളാ ബെഞ്ചിൽ നിന്നൊന്നു തിരിഞ്ഞു നോക്കി. ഒരു ചിരിയും. എന്റെ സാറേ... ആ സമയത്തെ എന്റെയൊരു ഫീല്... !!!
പിന്നെയാരുടെയും ചോദ്യങ്ങളൊന്നും ഞാൻ
💬 Comments
View all comments