0%

Chapter Title : ശ്രീഭദ്രം ഭാഗം 3 [JO]

Author : JO Read All Parts 1K

.

നിന്റപ്പന്റെയൊരു ബന്ധു. നിനക്കെന്നാടാ മൈരാ വിളിക്കുമ്പോ ഫോണെടുത്താല്... ???

എന്റെ മുഖഭാവം കണ്ടിട്ടാവണം എന്റെ ഡയലോഗിന് പറയാൻവന്ന തെറിയവൻ വേണ്ടാന്നു വെച്ചു. എന്നിട്ട് ഏതാണ്ട് ഊടായിപ്പും പറഞ്ഞു. എന്നിട്ട് നേരെ രാവിലത്തെ സംഭവങ്ങൾ ഒന്നുകൂടി ചോദിച്ചു. ആ വിഷയത്തിലേക്ക് വന്നതോടെ ഞാൻ മറ്റെല്ലാംമറന്ന് സീൻ മാറ്റിയെന്നത് പ്രത്യേകം പറയേണ്ടല്ലോ. എന്തായാലും വീണ്ടും സംസാരവും ചിന്തയും അവളിലേക്കായി.

കാര്യം സംഗതിയൊരു പോസിറ്റിവ് സിഗ്നലാണ്... എന്നാലും...

എന്നാലും... ???

അല്ലടാ... നിന്നെ കണ്ണെടുത്താൽ കണ്ടൂടാത്ത അവൾക്ക് പെട്ടന്നിങ്ങനെയൊരു മാറ്റം വരാനുള്ള കാരണമെന്തായിരിക്കും ???

ആ. എനിക്കാണോ അറിയാവുന്നത് ???

അല്ലാ... ഞാനറിയാതെ നിങ്ങള് തമ്മിലുവല്ല.... ??? അവൻ ചോദ്യം പൂർത്തിയാക്കാതെ എന്നെയൊരാക്കിയ നോട്ടം നോക്കി.

ഫ പൂറാ...

അല്ല ചോദിച്ചെന്നെയുള്ളൂ. ആ അതുവിട്. അങ്ങനെയൊന്നും നടന്നിട്ടില്ലാത്ത സ്ഥിതിക്ക് ഇത് സംഗതി മറ്റേത് തന്നെയാ... !!!

എന്ത്... ??? ഞാനവന്റെ മുഖത്തേക്ക് പ്രതിക്ഷയോടെ നോക്കി.

ഫ്രണ്ട്ഷിപ്പ്... !!!

പോ നായീന്റെ മോനെ... പ്രതീക്ഷിച്ച ഉത്തരം കിട്ടാത്ത കലിപ്പിന് ഞാൻ പൊട്ടിത്തെറിച്ചപ്പോഴും എന്തോ വല്യ കോമഡി ചെയ്തപോലെ അവനവന്റെ കൊലച്ചിരി നടത്തുവായിരുന്നു. അതുകൂടി കണ്ടതോടെ സർവ നിയന്ത്രണവും പോയ ഞാൻ കൊല്ലുന്ന ഭാവത്തിലാണ് അവനെ നോക്കിയത്.

അല്ലാണ്ട് നീയെന്താ വിചാരിച്ചേ ??? അവളൊരു ഗുഡ്മോർണിങ് പറഞ്ഞോണ്ട് നിന്റെപുറകെ ഐലവ്യൂ പറയാൻ വന്നതാന്നോ ??? അവൻ ചിരിയടക്കാനാവാത്തപോലെ വീണ്ടുമിരുന്നു ചിരിച്ചു. എനിക്കാകെ വിറഞ്ഞുകയറി. മൂട്ടിൽ തീപിടിക്കുമ്പോ അതീന്നു ബീഡി കത്തിക്കാൻ നോക്കുന്നപോലെയാണ് എനിക്കത് അനുഭവപ്പെട്ടത്. സ്വാഭാവികമായും എന്റെ കലിപ്പ് ഉച്ചസ്ഥായിയിലായി. ഞാൻ ക്ലാസ്സിലേക്ക് പോകാനായി ചാടിയെണീറ്റു.

ഹ പെണങ്ങാതെ മുത്തേ...

അല്ലാണ്ടുപിന്നെ... ???

💬 Comments

View all comments