0%

Chapter Title : ശ്രീഭദ്രം ഭാഗം 3 [JO]

Author : JO Read All Parts 1K

അതെന്താ... ???

അതോ... ഞാനാകുമ്പോ ഇടിവെച്ചു കൊടുക്കില്ലാല്ലോ... വേറാരെങ്കിലുമാണെങ്കി ഓണ് ദ സ്പോട്ടിൽ ഇടിവെച്ചു കൊടുക്കൂലെ... ???!!!. ഹ ഹ ഹാ... വലിയയെന്തോ കോമഡി പറഞ്ഞപോലെ എന്നെയിടക്കു നിർത്തി രണ്ടുപേരും ചിരിച്ചുമറിഞ്ഞു. ഏതാണ്ട് കോമഡീപ്പീസെന്ന മട്ടിൽ എന്നെയാക്കിച്ചിരിക്കുന്ന രണ്ടുപേരെയുംഞാൻ ഇതിലിപ്പോ എന്താണിത്ര ചിരിക്കാനെന്ന ചിന്തയോടെ എന്തൂള കോമഡിയാണെന്ന മട്ടിൽ മാറിമാറി നോക്കി.

എന്താണ് പതിവില്ലാതെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലൊരു ലയനമഞ്ചലിയേ... ??? ഇന്ന് കാക്ക മലർന്നു പറക്കുവോ... ??? അതോ ഇതെല്ലാം രണ്ടിന്റേം അഭിനയമായിരുന്നോ ???!!! മെറിന്റെ സ്വരം പെട്ടന്ന് മുഴങ്ങിയപ്പോഴാണ് ക്ലാസ്സിലെ അന്തരീക്ഷം മാറിയത്. പിന്നെ എന്തിനെന്നറിയാതെ കുറെ കൂക്കിവിളികളും ചിരിയും ഡെസ്ക്കിൽ തല്ലലും. ഷോക്കടിച്ചപോലെ ഭദ്രയൊന്നു ഞെട്ടുന്നത് ഞാൻ കണ്ടു. പരിസരബോധം വന്നതുപോലെ അവൾ തലചെരിച്ചു ക്ലാസോന്നുനോക്കി. എല്ലാവരും ഞങ്ങളെത്തന്നെ നോക്കിയിരിക്കുകയായിരുന്നുവെന്നു മനസ്സിലായതും പെട്ടന്ന് വായടഞ്ഞതുപോലെ. ചിരിമാറി മുഖത്തുവീണ്ടും ഗൗരവം നിറഞ്ഞു. ആ ഭാവം മാറിയതും ക്ലാസുപെട്ടന്ന് നിശ്ശബ്ദമായതും ഞാൻ ശ്രദ്ധിച്ചു. വൺസ് അപ്പോൺ ഏ കിംഗ്‌... ഹീ ഈസ് ഓൾവെയ്‌സ് ഏ കിംഗ്‌ എന്ന മാസ്സ് ഡയലോഗാണ് അതുകണ്ടപ്പോൾ പെട്ടന്നെനിക്കോർമവന്നത്. ഭദ്രയെന്നും ഭദ്രതന്നെ.

പിന്നെക്കാണാം ഭദ്രേ... ക്ലാസ്സിനെ മൊത്തതിലൊന്നു നോക്കിയിട്ട് ബാഗ് ഡെസ്കിലേക്കിട്ടിട്ട് അവനെന്നെയും വലിച്ചുകൊണ്ട് പുറത്തേക്ക് നടന്നു. അവളും മറുപടിയൊന്നും പറഞ്ഞില്ല. ഒന്ന് മൂളി. വാതിൽക്കലെത്തിയിട്ടു തിരിഞ്ഞുനോക്കുമ്പോഴേക്കും അവളേതോ പുസ്തകത്തിനുള്ളിലേക്ക് വീണിരുന്നു. ഞങ്ങളെപ്പിന്നീട് തിരിഞ്ഞുനോക്കിയിട്ടുപോലുമില്ലെന്നു വ്യക്തം. പക്ഷേ അവളൊഴികെ ക്ലാസ്സ് മുഴുവനും ഞങ്ങളെത്തന്നെ നോക്കിയിരിക്കുകയായിരുന്നുതാനും. ഞാൻ തിരിഞ്ഞു നോക്കുന്നതു കണ്ടതും അഞ്‌ജലി ഭദ്രയുടെ നേരേ അവൾ കാണാതെയൊന്നു കണ്ണു കാണിച്ചിട്ട് എന്താ മോനെ സംഗതിയെന്ന മട്ടിലൊന്നാഗ്യം കാട്ടി. ഞാൻ ഒന്നുമില്ലെന്ന് കണ്ണിറുക്കിയെങ്കിലും

💬 Comments

View all comments