Chapter Title : ശ്രീഭദ്രം ഭാഗം 3 [JO]
മനസ്സിലായി മോനെയെന്ന മട്ടിൽ അവളൊരു ചിരിയോടെ തലകുലുക്കുന്നത് ഞാൻ ഞെട്ടലോടെ കണ്ടു. എന്തിനെന്നറിയാതെ ഞാനൊന്നു ഞെട്ടി.
ടാ... അഞ്ചലിക്കെന്തോ സംശയമുണ്ടെന്നാട്ടോ തോന്നണെ.... !!! മറ്റൊന്നും ശ്രദ്ധിക്കാതെ എന്നെയും വലിച്ചുകൊണ്ട് ഏതാണ്ടാലോചിച്ചു നടക്കുന്ന ഡിബിനെ പിന്നോട്ടു വലിച്ചുകൊണ്ട് ഞാൻ ചെറിയ പേടിയോടെ പറഞ്ഞു.
അവൾക്ക് മാത്രമല്ല... ക്ലാസ്സില് മൊത്തം ഇപ്പൊ ഏറെക്കുറെ തീരുമാനമായിട്ടുണ്ട്... !!! അവൻ തികച്ചും സ്വഭാവികമെന്നവണ്ണം പറഞ്ഞു.
ങേ ???!!! എന്നാന്ന് ???
നിങ്ങള് തമ്മിലെന്തോ അവിഹിതമൊണ്ടെന്ന് !!! ഞെട്ടലോടെ പിടിച്ചുനിർത്തിയ എന്റെ മുഖത്തേക്ക് നോക്കിക്കൊണ്ടവൻ ഒരു ഭവവ്യത്യാസവുമില്ലാതെ പറഞ്ഞതും എന്റെ കിളിയാകെ പറന്നു.
അവിഹിതവോ ???
അല്ലാ... അവിഹിതവെന്നു പറഞ്ഞാ... നിങ്ങള്തമ്മിലെന്തോ ഡിങ്കോൽഫിയുണ്ടെന്നാ ഞാനുദ്ദേശിച്ചത്.
ഡിങ്കോൽഫി നിന്റെ... എടാ മൈരേ ഇതിനിപ്പോ എന്താഒരു വഴി ???
എന്തിന്... ???
നിന്റപ്പനെ കെട്ടിക്കാൻ.... അല്ലപിന്നെ. എടാ പൂറാ ഈ പ്രശ്നത്തിന്നൊന്ന് ഊരാനെന്നാ വഴീന്ന്. ഏതേലും നാറികള് എന്തേലും പറഞ്ഞുണ്ടാക്കിയാ പണിമൊത്തം പാളും. അവളെങ്ങാനും കേട്ടാപ്പിന്നെപ്പോയി ചത്തേച്ചാ മതി. ചക്കെന്നു പറഞ്ഞാ കൊക്കെന്നു കേട്ടിട്ട് പോക്കെന്നു പറഞ്ഞുപരത്തുന്ന ടീമാ എല്ലാം.
ഞാനെന്റെ ടെൻഷൻ പറഞ്ഞു തീർത്തിട്ടും അവനൊരു കൂസലുമില്ല. ഇതൊക്കെയെന്തെന്നമട്ടിൽ നിൽക്കുകയാണവൻ. എന്തെങ്കിലും ഐഡിയ കിട്ടുമെന്നുള്ള പ്രതീക്ഷയോടെ യജമാനന്റെ കയ്യിലെ എല്ലിങ്കഷ്ണം നോക്കിനിൽക്കുന്ന പട്ടിയെപ്പോലെ ഞാനവന്റെ മുഖത്തേക്ക് നോക്കിനിന്നു.
എടാ അതിന് നീയിത്രക്ക് പേടിക്കാനെന്തിരിക്കുന്നു ??? അവരാരെങ്കിലുമെന്തെങ്കിലുമൊക്കെ പറഞ്ഞു പരത്തിയാൽ അതത്രേം നല്ലതല്ലേ ... ???
ങേ ??? ഒന്നും മനസ്സിലാവാതെ ഞാനവന്റെ മുഖത്തേക്ക് തുറിച്ചുനോക്കി. എനിക്കൊന്നും മനസ്സിലായില്ലെന്ന് കണ്ടതും അവൻ കൂടുതൽ വിശദീകരണം തന്നു.
എടാ... നിനക്കിപ്പോ എന്താ വേണ്ടത് ??? അവളെ വീഴ്ത്തണോ അതോ
💬 Comments
View all comments