0%

Chapter Title : ശ്രീഭദ്രം ഭാഗം 4 [JO]

Author : JO Read All Parts 2.1K
എനിക്ക് പുച്ഛമാണ് തോന്നാറുള്ളത്. എന്തായാലും എന്റെയാ ചോദ്യത്തിന് മറുപടി പറയാനാവാതെ അന്നവള് കരഞ്ഞു. നോ പറഞ്ഞതിനെക്കാൾ അത്രേം ആളുകളുടെ മുമ്പിൽവെച്ചാക്കാര്യം പരുഷമായി പറഞ്ഞതായിരുന്നു അവളെ കരയിച്ചത്. അവളെന്നോട് കരച്ചിലിനിടയിലും എന്തൊക്കെയോ പറയാൻ ശ്രമിച്ചു. പക്ഷേ അതൊന്നുമെന്നെ ഏശിയില്ല. കാരണം അവളെന്റെ കാശ് കണ്ടിട്ടാണെന്നെ പ്രേമിക്കാൻ നോക്കിയതെന്നെനിക്ക് ഉറപ്പായിരുന്നു. എന്റത്രേം വരില്ലെങ്കിലും അത്യാവശ്യം കാശുള്ള ഒരുത്തനെയവള് ഈ കോളേജിൽതന്നെ കണ്ടുപിടിച്ചു പ്രേമിച്ചപ്പോ അതുഞാൻ ഉറപ്പിച്ചതുമാണ്. ആ കലിപ്പ് ഞങ്ങൾക്കിടയിൽ വല്ലാതെ വളർന്നിരുന്നു എന്നതാണ് സത്യം. കണ്ടാൽ ചിരിക്കുകയും മിണ്ടുകയുമൊക്കെ ചെയ്യുമെങ്കിലും ഉള്ളിന്റെയുള്ളിൽ അവൾക്കെന്നോട് വല്ലാത്തൊരു പക വളർന്നു വരുന്നുണ്ടെന്നെനിക്ക് പണ്ടേ മനസ്സിലായതാണ്. അതിന്റെ തെളിവെന്നോണം അവൾക്ക് ശേഷമെന്നെ പ്രപ്പോസ് ചെയ്ത പലരോടും അവളെന്റെ കുറ്റങ്ങൾ പറഞ്ഞുകേൾപ്പിച്ചു പിന്തിരിപ്പിക്കാൻ നോക്കിയെന്നത് ഞാൻ പലരിൽനിന്നും കേട്ടറിഞ്ഞതുമാണ്. പക്ഷേ എനിക്കും ആ പ്രപ്പൊസ്‌ ചെയ്യുന്നവരെ എങ്ങനെയെങ്കിലും ഒഴിവാക്കുക എന്ന ഉദ്ദേശമുണ്ടായിരുന്നതിനാൽ അവളെയങ്ങോട്ടു ഒഴിവാക്കി വിടുകയായിരുന്നു ഞാൻ. അവളുടെ പല ചെയ്തികളും മനപ്പൂർവ്വം കണ്ടില്ലെന്ന് നടിച്ചുവിട്ടു. ഈ ചെയ്തികൾ കാരണം ഉള്ളിന്റെയുള്ളിൽ അവളോടെനിക്കും അടങ്ങാത്ത പകയാണോന്നെനിക്കറിയില്ല. പക്ഷേ എന്തായാലും അവളെയെനിക്കു കണ്ണിനു കണ്ടൂടായിരുന്നു എന്നതാണ് സത്യം. ആ അവള് എന്റെഭദ്രയെ എത്രത്തോളം വേദനിപ്പിക്കുമെന്നു ചിന്തിക്കാൻ ഞാൻ ശ്രമിച്ചില്ല എന്നതായിരുന്നു ഈ വിഷയമിത്ര വഷളാവാൻ കാരണവും. എന്തായാലും കേന്ദ്രബിന്ദു മെറിനായതിനാൽ ഞാനവളെ നോക്കിയാണ് കൂടുതൽ പല്ലുഞെരിച്ചതും. പക്ഷേ അവളത് ഒരു പുച്ഛച്ചിരിയോടെ പരിഹസിച്ചു തള്ളുകയാണ് ചെയ്തത്. പിന്നെ ഭദ്രയേയുമൊന്നുനോക്കിയിട്ട് എല്ലാരുംകൂടി കൂടുതലൊന്നും പറയാൻ നിൽക്കാതെയൊരു പിന്മാറ്റവും അതിനൊപ്പം നടന്നു. നിന്നെ ഞങ്ങളെടുത്തോളാമെന്നൊരു ധ്വനിയുണ്ടായിരുന്നോ അവരുടെ ഭദ്രയുടെ നേർക്കുള്ള നോട്ടത്തിലെന്നെനിക്ക് സംശയം തോന്നാതിരുന്നില്ല. അവർ പോയതും ഞാൻ

💬 Comments

View all comments