Chapter Title : ശ്രീഭദ്രം ഭാഗം 4 [JO]
പൊട്ടിക്കാനായിട്ടു നോക്കുവാന്നല്ലേ ഞാനോർത്തോണ്ടിട്ടുന്നെ ???
എനിക്കങ്ങോട്ടു വിറഞ്ഞുകയറിവന്നു. ഞാനിത്രയ്ക്ക് കാര്യമായിട്ടവനോടോരോന്നു പറഞ്ഞോണ്ടിരുന്നപ്പോഴും ഞാനവളെക്കൊണ്ടോയി കളിയ്ക്കാനാണ് നോക്കുന്നതെന്നവൻ ചിന്തിച്ചിരിക്കുന്നു. ഇത്രക്ക് കാര്യമായിട്ടു ഞാൻ പറഞ്ഞിട്ടുമെന്റെ മനസ്സൊന്നു മനസ്സിലാക്കാത്തയവനോടെനിക്കുവന്ന ദേഷ്യം. ഹോ ഞാനവനെപ്പിടിച്ചു തല്ലാഞ്ഞത് ഭാഗ്യം. പക്ഷേ എന്റെ മുഖം മാറിയതും അവനെന്റെ രണ്ടു കയ്യും കൂട്ടിപ്പിടിച്ചു. എന്നിട്ടൊരു ഡയലോഗ്.
പൊന്നുമച്ചാനെ ക്ഷമീര്. എനിക്കൊരു തെറ്റു പറ്റിപ്പോയി. സത്യമായിട്ടും അവള് തല്ലിയ ദേഷ്യത്തിന് അവൾടെ അഹങ്കാരം തീർക്കാൻ മച്ചാനവളെ നോക്കുവാന്നാ ഞാൻ കരുതീത്. ഒരു കളീംകഴിഞ്ഞിട്ടേച്ചു പോകാൻ. ഉള്ളതുപറഞ്ഞാൽ ഞാൻ കാരണമാണല്ലോ മച്ചാന് കീറു കിട്ടീത്. അപ്പോപ്പിന്നെ ഞാൻ കാരണമാക്കൊച്ചിന്റെ ജീവിതം പോകണ്ടാന്ന് കരുതിയല്ലേ മച്ചാൻ സീരിയസായിട്ടു പലതും പറഞ്ഞോണ്ടിരുന്നപ്പോഴും ഞാൻ മാക്സിമം അലമ്പിയത്. ഉള്ളത് പറയാല്ലോ മച്ചാനേ... കാര്യം ഭദ്രകാളിയുടെ സ്വഭാവമാണെലും അതിനോടൊരു ഇഷ്ടമുണ്ടായിരുന്നു എനിക്ക്. അതാ അതിന്റെ ജീവിതം പോകണ്ടാന്നു ഞാനും വെച്ചേ. അല്ലെങ്കി പോട്ടെ പുല്ലെന്നും പറഞ്ഞുഞാൻ കൂടെ നിന്നേനെ.
ഇഷ്ടവാരുന്നൂന്നുവെച്ചാ... ???
അവനത്രേം വല്യ ഡയലോഗുവിട്ടിട്ടും എന്റെ ഉള്ളിലേക്ക് കേറിയത് ആ ഒരു വാക്ക് മാത്രമായിരുന്നു. അതാണ് ഞാനെടുത്തു ചോദിച്ചതും. വല്ലാത്തൊരു ഉത്കണ്ഠയോടെയായിരുന്നു എന്റെ ചോദ്യം.
പൊന്നുമൈരേ അതല്ല. നിന്റെ തൊലിഞ്ഞ മനസ്സിലോർത്ത ഇഷ്ടമല്ല. ഇത് വേറേ. ഹോ ഇതുപോലൊരു മൈരൻ.
തെറിയാണ് കേട്ടതെങ്കിലും ഞാനൊന്നു ചിരിച്ചു. നീണ്ട ഇടവേളയ്ക്ക് ശേഷം എന്റെ മുഖമൊന്നു തെളിഞ്ഞതും അപ്പോഴായിരുന്നു. എന്തോ വലിയ പ്രതിസന്ധി തരണംചെയ്ത സന്തോഷമായിരുന്നു എനിക്കപ്പോൾ.
അവന്റെയൊരു തൊലിഞ്ഞ ചിരി. എടാ നാറീ ഇക്കണക്കിന് നീയാ പെണ്ണിനെയെങ്ങാനും കെട്ടിയാപ്പിന്നെ ആണുങ്ങളെയാരെയും ആ പഞ്ചായത്തിലേക്കുപോലുമടുപ്പിക്കില്ലൊ !!!???.
ഒന്ന് പോടാ.
ചെറിയൊരു ചമ്മലോടെയാണ് ഞാനത് പറഞ്ഞത്. പക്ഷേ
💬 Comments
View all comments