0%

Chapter Title : ശ്രീഭദ്രം ഭാഗം 4 [JO]

Author : JO Read All Parts 2.1K
പറഞ്ഞതുമില്ല. രണ്ടുദിശയിലേക്ക് ചുമ്മാ നോക്കിയിരുന്നു. അവസാനം ആവശ്യക്കാരന് ഔചിത്യം വേണമല്ലോ എന്നുകരുതി ഞാൻ തന്നെ സംസാരിച്ചു. കാലിന്റെടേലോട്ടു നോക്കിയിരിക്കാതെ ഇനിയെന്നാ ചെയ്യാൻ പറ്റുന്നതെന്നൊന്നു പറ മലരേ.... നേരെ മലർന്നങ്ങു കെടന്നോ... എന്നിട്ട് ആകാശത്തോടെ പോണ മേഘമെണ്ണിക്കോ... അല്ലെങ്കി കടലിപ്പോയി തെരയെണ്ണിക്കോ... അതാ ഞാൻ നോക്കിയിട്ടിപ്പൊ ചെയ്യാൻ പറ്റുന്നതായി തോന്നുന്നത്. നിന്റപ്പൻ വീട്ടി ചുമ്മായിരിപ്പല്ലേ... അങ്ങേരെ പറഞ്ഞുവിട്... കാര്യം പറയുമ്പോ എന്റപ്പന് വിളിച്ചിട്ട് കാര്യമൊന്നുമില്ല. തന്നത്താനെ ഓരോ മണ്ടത്തരം കാണിച്ചുവെച്ചിട്ട് ഇപ്പൊ എന്നോടഭിപ്രായം ചോദിക്കുന്നോ ??? എടാ പറ്റിപ്പോയി. അവളങ്ങനെ ചോദിച്ചപ്പോ നൊണ പറയാൻ തോന്നിയില്ല. അല്ല പറ്റിയില്ല. ഇനിയിപ്പോ.. ടാ നീയൊരു വഴി പറയെടാ.. പറയുമ്പോ പറയുമ്പോ വഴിയുണ്ടാക്കാൻ ഞാനാരാ പൊതുമരാമത്ത് മന്ത്രിയോ ??? എടാ... എടാ നീ തമാശ കളിക്കാതെ. ഒരു വഴി പറയെടാ... എന്റെ മുഖഭാവം കണ്ടിട്ടാവണം. അവൻ പിന്നെയൊന്നും പറഞ്ഞില്ല. കുറച്ചുസമയം ആലോചിച്ചിരുന്നു. പെട്ടന്നാണ് പിരീഡ് തീർന്ന ബെല്ലടിച്ചത്. അതുകേട്ടതും പെട്ടന്ന് ബോധോദയമുണ്ടായതുപോലെ അവനെന്നെയും വലിച്ചുകൊണ്ട് ഒന്നുംമിണ്ടാതെ ക്ലാസ്സിലേക്ക് നടന്നു. അവന്റെ ഉദ്ദേശമോ പ്ലാനോ മനസ്സിലാവാത്തതിനാൽ ഞാൻ കൈ വിടുവിക്കാനും അവനെ തടയാനുമൊക്കെ നോക്കിക്കൊണ്ടിരുന്നു. എടാ നീയെന്താ ചെയ്യാൻ പോണേ... ??? എടാ എന്നാ പ്ലാനിന്നെങ്കിലുമൊന്നു പറായെന്നൊക്കെഞാൻ വിളിച്ചു കൂവിക്കൊണ്ടിരുന്നു. എന്നെക്കാളും ആരോഗ്യമുണ്ടായിരുന്നതിനാൽ എനിക്കവനെ പെട്ടന്ന് തടയാൻ പറ്റുമായിരുന്നില്ല. ഇന്റർവെല്ലിന് പുറത്തിറങ്ങിയ പിള്ളേരൊക്കെ ഞങ്ങടെ പോക്കും എന്റെ കൂവലുമൊക്കെ ശ്രദ്ധിച്ച് ഞങ്ങളെ ശ്രദ്ധിക്കുന്നുമുണ്ടായിരുന്നു. ഒന്ന് മിണ്ടാതെവാടാ മൈരേയിങ്ങോട്ട് .... ഓരോന്നോപ്പിച്ചു വെച്ചിട്ട്.... അവൻ പെട്ടന്ന് തിരിഞ്ഞെന്നെ നോക്കിയൊന്നു പല്ലിറുമ്മിയപ്പോഴേ ഞാൻ നിശ്ശബ്ദനായി. ഒന്നാമത് കുറ്റം എന്റെയാണല്ലോ. രണ്ടാമത്തെക്കാര്യം അവൻ ദേഷ്യംപിടിച്ചാൽ തനി കൂറയാണ്.

💬 Comments

View all comments