0%

Chapter Title : ശ്രീഭദ്രം ഭാഗം 5 [JO]

Author : JO Read All Parts 904
നിൽക്കുകയാണ് ചെയ്തത്. പക്ഷേ അതുകണ്ടപ്പോൾ അവൾക്ക് ദേഷ്യമിരട്ടിക്കുകയാണ് ചെയ്തത്. മൗനം സമ്മതമെന്നപോലെയാണ് അവന്റെയാ നില്പിനെ അവളെടുത്തത്. അവളുടെ കണ്ണുകളിൽ തീയാളുന്നതുപോലെ. അവളുടെ മുഖത്തേക്ക് രക്തമിരച്ചുകയറി. ചുണ്ടുകളൊക്കെ വിറയ്ക്കാൻ തുടങ്ങി. ഒരുവേള അവളവനിട്ടു പൊട്ടിക്കുമോ എന്നുപോലുംഞാൻ ഭയപ്പെട്ടു. പക്ഷേ... പക്ഷേ ഒന്നുമുണ്ടായില്ല. ഇരുകൈകളും ദേഹത്തോട് ചേർത്ത്ചുരുട്ടിപ്പിടിച്ചുകൊണ്ട് ഒരുനിമിഷമവൾ കണ്ണടച്ചു നിന്നു. വിറയ്ക്കുന്ന ചുണ്ടുകളെ പാടുപെട്ട് ചേർത്തുപിടിച്ചു. പല്ലുകൾ കൂടിയിറുമ്മുന്ന സ്വരംകേട്ടിട്ടാണോ എന്തോ അവനെന്നെയൊന്നു ദയനീയമായി നോക്കി. പക്ഷേ നിന്നിടത്തുനിന്ന് അനങ്ങാൻ പോലും വയ്യാത്ത മനോനിലയിലായിരുന്നു ഞാനപ്പോൾ. അവനേക്കാളും ദയനീയമായിട്ടവനെയൊന്നു നോക്കുകയല്ലാതെ മറ്റൊന്നിനുമെനിക്കു കഴിയുമായിരുന്നില്ല. കൂട്ടത്തിൽ ഞാനെന്നാ ചെയ്യാനാടാ എന്നയർത്ഥത്തിൽ അവനെ നോക്കി മുഖംകൊണ്ടൊരാഗ്യവും കാട്ടി. പോടാ പട്ടീ എന്നവൻ പല്ലിറുമ്മിക്കൊണ്ടു പുലമ്പുന്നത് ശബ്ദമില്ലാഞ്ഞിട്ടുകൂടിഞാൻ കേട്ടു. ഒന്നോ രണ്ടോ മിനിറ്റുകൾ... ആർക്കും ശബ്ദമില്ലാത്ത കുറെ നിമിഷങ്ങൾ. എല്ലാവരും അവളെത്തന്നെ നോക്കിനിൽക്കുകയായിരുന്നു. പെണ്ണിനെയോ തല്ലി, ഇനി ആണുങ്ങൾക്കിട്ടും കൊടുക്കുമോ എന്നതാവും ഞാനും അവനുമൊഴികെ മറ്റെല്ലാവരും നോക്കിയിരുന്നത്. ആ നിശബ്ദതക്കു ശേഷമവള് കണ്ണുതുറന്നത് ഞാനൊരിക്കലും കാണാനാഗ്രഹിക്കാത്തൊരു ഭാവത്തോടെയാണ്. കണ്ണൊക്കെ ചുവന്നുതുടുത്ത് വല്ലാത്തൊരു ഭാവത്തിൽ. പക്ഷേ അതുകഴിഞ്ഞള്ള സംസാരമാണ് കൂടുതലെന്നെ തകർത്തുകളഞ്ഞത്.
നിങ്ങളും.... നിങ്ങളുമിങ്ങനെയാവുമെന്നു ഞാൻ കരുതിയില്ല... !!! കണ്ണുതുറന്നതും അവളാദ്യം പറഞ്ഞത് അതായിരുന്നു. പക്ഷേ ആ സ്വരത്തിലപ്പോൾ നിറഞ്ഞുനിന്നതൊരു നിസ്സഹായതയോ നിരാശയോയൊക്കെയായിരുന്നു. എന്റെ നെഞ്ചൊന്നു പൊള്ളി. ഡിബിനേ... നീയുമവനും... നിങ്ങളോട്... നിങ്ങള്... ഛേ... നിങ്ങളുമെല്ലാ ആണുങ്ങളെയുംപോലെയാണെന്ന് ഞാൻ കരുതിയില്ല. ഇന്നുവരെ... അറിയാവോ ???... നിനക്കറിയാവോ ???... ഈ കോളേജിൽ വരുന്നവരെ, നിങ്ങളെ കാണുന്നതുവരെ, ഒരാളോടും... ഒരാണുങ്ങളോടും ഞാനിത്രക്ക് ഫ്രീയായിട്ടില്ല. ഇത്രയ്ക്ക് ക്ലോസായിട്ടില്ല.!!! നിനക്കറിയോ ??? നിങ്ങളെ... നിങ്ങളെ ഞാനെങ്ങനെയാ കണ്ടതെന്ന്.... ??? ആ

💬 Comments

View all comments