0%

Chapter Title : ശ്രീഭദ്രം ഭാഗം 5 [JO]

Author : JO Read All Parts 906
നിങ്ങളും... ???!!! മിണ്ടാൻ തുടങ്ങി ഒരു മാസംപോലുമായിട്ടില്ല. അതിനുമുമ്പേ... ഛേ... നിങ്ങക്കെങ്ങനെയാ ഡിബിനേ ഇങ്ങനെയൊക്കെ ചിന്തിക്കാൻ പറ്റുന്നെ... ??? ഒരു പെണ്ണ് ഒരാണിനോട് മിണ്ടാൻ തൊടങ്ങിയാലുടനെ പ്രേമിക്കാൻ... ??? ങേ...??? നിങ്ങളാണുങ്ങളെന്താ ഡിബിനേ ഇങ്ങനെ ??? നിങ്ങൾക്ക് മാത്രവെന്താ ഇങ്ങനെയൊക്കെ ചിന്തിക്കാൻ പറ്റുന്നെ... ??? ഒരാണിനോട് പെണ്ണു മിണ്ടിയാലുടനെ പ്രേമവാ ??? ഏ ??? അവന് വാ തുറക്കാൻ പോലും സമയംകൊടുക്കാതെ അവള് നിന്നു ചീറുകയായിരുന്നു. പക്ഷേ രോഷത്തോടെയല്ല, മറിച്ച്, സങ്കടമായിരുന്നു അവളുടെ സ്വരത്തിലാകെ നിറഞ്ഞു നിന്നത്. അലറിവിളിച്ചു പറഞ്ഞെങ്കിലും മുഖമാകെ ദേഷ്യമാണെങ്കിലും അതിന്റെയെല്ലാമുള്ളിലൊരു ഹൃദയമുണ്ടായിരുന്നു. പ്രതീക്ഷകൾ പൊട്ടിത്തകർന്നുപോയൊരു മനസ്സുണ്ടായിരുന്നു. അതാ സ്വരത്തിലെനിക്കു കേൾക്കാമായിരുന്നു. കാണാമായിരുന്നു... ഒരു പുസ്തകത്തിലെന്നപോലെ അതെനിക്ക് വായിക്കാമായിരുന്നു. അവളുടെയോരോ വാക്കുകളും എന്നെയാകെ ചുട്ടുപൊള്ളിച്ചുകൊണ്ടിരുന്നു. ഞാൻ ചുറ്റുമൊന്നു നോക്കി. എന്റെയതേ അവസ്ഥയിലാണ് ക്ലാസ്സിലെ കുറേപ്പേരും. പലരുടെയും മുഖത്ത് അന്നാദ്യമായി അവളെയോർത്തൊരു സഹതാപം ഞാൻ കണ്ടു. ചിലരുടെ മുഖത്ത് ഓ പിന്നേ എന്ന മട്ടും. പക്ഷേ അതൊന്നുമവള് ശ്രദ്ധിക്കുന്നില്ലായിരുന്നു. പറയാനുള്ളതുമുഴുവൻ... തന്റെയുള്ളിലെ സങ്കടവും ദേഷ്യവുമെല്ലാം പറഞ്ഞു തീർക്കാനുള്ള വ്യഗ്രതയിലായിരുന്നു അവൾ. അറിയാതെയൊലിച്ചുവന്ന കണ്ണീർ ഇടംകൈകൊണ്ടൊന്നു തുടച്ചിട്ട് അവളവളുടെ അവസാന വരിയിലേക്കെത്തി. ഡിബിനെ... നിങ്ങളെല്ലാം കരുതുമ്പോലെ ഒരാണിനോട് ഒരു പെണ്ണൊന്നു മിണ്ടിയാൽ... അവളൊന്നടുത്തിടപഴകിയാൽ അതിനർത്ഥം, അവൾക്കവനോട് പ്രേമമാണെന്നല്ല, മറിച്ച്, അവളവനെ വിശ്വസിക്കുന്നു എന്നതാണ്.!!! തന്റെയൊരു നല്ല സുഹൃത്തായി... ഒരു സഹോദരനായി.... അല്ലെങ്കിൽ തന്നെയേറെ കെയർ ചെയ്യുന്ന ഒരച്ഛന്റെ സ്ഥാനത്തൊക്കെ കാണുന്നുവെന്നു മാത്രവാണ്. അല്ലാതെ നിങ്ങള് വിചാരിക്കുന്നത്പോലെയത് പ്രേമമല്ല ... !!! ഒരുതരം വല്ലാത്ത ഭാവത്തിൽ, സങ്കടവും ദേഷ്യവുമെല്ലാം കൂടിക്കുഴഞ്ഞ ഭാവത്തിൽ അവളത് പറഞ്ഞു നിർത്തി. എന്നിട്ടെന്നെയൊന്നു നോക്കി.

💬 Comments

View all comments