Chapter Title : ശ്രീഭദ്രം ഭാഗം 5 [JO]
എനിക്കെല്ലാം ആ നിമിഷംതന്നെയവളോട് പറഞ്ഞു തീർക്കണമായിരുന്നു. അവന്റെ കൈകളെ തോളുകൊണ്ട് തട്ടിക്കൊണ്ട് ഞാനവളുടെ മുഖത്തുനിന്നു കണ്ണുപറിക്കാതെ നിന്നു. ആദ്യമായിട്ടാണ് ധൈര്യത്തോടെ അവളുടെ മുഖത്തുനോക്കിനിന്ന് ഞാനെന്തെങ്കിലുമൊക്കെ പറയുന്നതും.
ഭദ്രേ... നിന്നോട് മിണ്ടാനെനിക്കു പേടിയാരുന്നു. നീയെന്തേലും പറയുവോന്ന്... അതുകൊണ്ടാ ഞാനൊന്നും നിന്നോട് പറയാണ്ടിരുന്നെ. അല്ലെങ്കി പണ്ടേതന്നെ പറഞ്ഞേനെ. നീയെന്നെയന്നു തല്ലിയില്ലേ... അയിന്റെപിറ്റേന്ന് ഞാനൊന്നറിയാണ്ടിവനോട് നിന്റെകാര്യം പറഞ്ഞുപോയി. അങ്ങനെയാ ഇവനിത് അറിഞ്ഞേ. അല്ലെങ്കി അറിയുവേലാരുന്നു. ആരുവറിയില്ലാരുന്നു. നിന്നോട് പറയാനിവനെന്നെ നിർബന്ധിച്ചു. എനിക്ക് പേടിയാന്നു പറഞ്ഞപ്പഴാ ഇവൻ നിന്നോടാദ്യം മിണ്ടാമെന്നെന്നോട് പറഞ്ഞേ. അങ്ങനെയാ നിന്നോട് വന്നു മിണ്ടാൻ തുടങ്ങിയെ... അല്ലാതെ....
അത് പറഞ്ഞു തീർന്നപ്പോഴേക്കും എന്റെ കണ്ണൊക്കെ നിറഞ്ഞിരുന്നു. ലോകത്തിൽ മറ്റെന്തിനേക്കാളും പരിശുദ്ധമായി ഞാൻ കാണുന്ന എൻ്റെയിഷ്ടം... മറ്റാരോടും തോന്നാത്ത അവളോടുള്ള എന്റെയടങ്ങാത്ത സ്നേഹം... അത്... അതൊരുനിമിഷംകൊണ്ടുണ്ടായ വെറും നേരംപോക്കാണെന്നവൾ കരുതിയിരിക്കുന്നു. കണ്ണ് നിറയുന്നതോടൊപ്പം മനസ്സിനും ഒരു നോവ്. പക്ഷേ കൈകെട്ടിയെന്നെത്തന്നെ നോക്കിനിന്നതല്ലാതെ മറുപടിയൊന്നുമവള്
പറഞ്ഞില്ല. ആ മുഖത്തിപ്പോൾ ദേഷ്യമല്ല, സങ്കടമല്ല, സന്തോഷവുമല്ല മറ്റെന്തോ... ഒരുതരം നിസ്സംഗഭാവം. അതാണെന്നെ കൂടുതൽ കുഴക്കിയതും. അവളുടെ മനസ്സിലെന്താണെന്നു മനസ്സിലാകാതെ ഞാനും നിന്നു. കുറേനേരത്തെ നിശ്ശബ്ദതക്ക് ശേഷം അവളുതന്നെ മനസ്സുതുറന്നു.
ശെരി. എല്ലാം സമ്മതിച്ചു. പറ... എന്താണ് നീയെന്നോട് പറഞ്ഞ ആ ഇഷ്ടം ??? എന്നുവെച്ചാൽ എന്തുമാതിരി ഇഷ്ടമാണ് നിനക്കെന്നോടെന്ന് ???
ഏ... ??? പ്രണയം തുറന്നുപറയുമ്പോ ലോകത്തിലൊരു കാമുകനും ഇന്നേവരെ കേട്ടിട്ടില്ലാത്ത മറുചോദ്യം കേട്ടപ്പോൾ ഞാനൊന്നു പകച്ചു. നിറഞ്ഞ കണ്ണുകളിലൂടെ നോക്കുമ്പോ അവളെന്തൊ വിചിത്ര ജീവിയെപ്പോലെ. !!! ഒന്നും മനസ്സിലാവാതെ ഞാനവളെ വായുമ്പൊളിച്ചു നോക്കി.
എന്നുവെച്ചാൽ എന്റെ ശരീരം കണ്ടിട്ടുള്ള കാമമാണോ അതോ...
ഏയ് അതൊന്നുവല്ല.
💬 Comments
View all comments