0%

Chapter Title : ശ്രീഭദ്രം ഭാഗം 5 [JO]

Author : JO Read All Parts 911
(അവള് പറഞ്ഞു തീരുന്നതിന് മുന്നേ കണ്ണുംതുടച്ചുകൊണ്ട് ഞാനിടയ്ക്കുകയറി പെട്ടന്നുപറഞ്ഞു). പിന്നെ... ??? പിന്നെയെന്തു കണ്ടിട്ടാണ് നീയെന്നെ ഇഷ്ടമാണെന്ന് പറയുന്നത് ??? അ.... അങ്ങനെ ചോദിച്ചാ... അ... എന്തുപറയണമെറിയാതെ ഞാൻ നിന്നു വിക്കി. ലോകത്തൊരു കാമുകനും ഇമ്മാതിരി പണി കിട്ടിയിട്ടുണ്ടാവില്ല. സൗന്ദര്യമെന്നു പറഞ്ഞാൽ അത് സ്നേഹമല്ലല്ലോ കാമമല്ലേ എന്നവള് ചോദിക്കും. മനസ്സെന്നു പറഞ്ഞാൽ എന്റെ മനസ്സ് നിനക്കെങ്ങനെയറിയാമെന്നു ചോദ്യം വരും. മിണ്ടല്ലേടാ... മിണ്ടിയാൽ പെടുമെന്നവൻ അവളുടെ പിന്നിൽനിന്ന് ആഗ്യം കാണിച്ചു പറഞ്ഞു. എന്റെ നേർക്ക്, എന്റെ കണ്ണിലേക്കുതന്നെ നോക്കിനിന്നതിനാൽ അവളത് കണ്ടില്ല. പെട്ടന്ന് ചോദിച്ചപ്പോളൊന്ന് പരുങ്ങിയെങ്കിലും എനിക്കുത്തരമുണ്ടായിരുന്നു. എനിക്കവളോടുള്ള ഇഷ്ടം.... അതെന്തു കണ്ടിട്ടാണെന്ന് എനിക്ക് നന്നായി അറിയാമായിരുന്നു. ഞാനവളുടെ മുഖത്തേക്ക്, അവളുടെ കണ്ണിലേക്കുതന്നെ നോക്കി. മെല്ലെയൊന്നു ചിരിച്ചു. കണ്ണീരൊക്കെ മറന്നുകൊണ്ടുള്ള ചിരി. എന്നിട്ടു മെല്ലെ പറഞ്ഞു. നിന്റെ ദേഷ്യം കണ്ടിട്ട്... !!! ങേ.... ??? ആ ചോദ്യം അവളോടൊപ്പം ക്ലാസ് മുഴുവനും ചോദിച്ചു. ഡിബിനുൾപ്പടെ. അവളുൾപ്പടെ എല്ലാവരുടെയും കണ്ണുതള്ളിയിരുന്നു. ഞാൻ നിന്നെയിഷ്ടപ്പെട്ടത് നിന്റെ ദേഷ്യം കണ്ടിട്ടാണെന്ന്. !!! നിന്റെയീ ഭദ്രകാളിയുടെ സ്വഭാവമാണ് എനിക്കേറ്റവും ഇഷ്ടപ്പെട്ടതെന്ന്... !!! യൂ... ചെറുചിരിയോടെ, വെല്ലുവിളിക്കുമ്പോലെയുള്ള എന്റെ മറുപടിക്ക് മറുപടി പറയാൻ വിരലുംചൂണ്ടിവന്ന ഭദ്ര പെട്ടെന്നത് വിഴുങ്ങി. യൂ എന്ന വാക്ക് പറഞ്ഞപ്പോഴേക്കും മയക്കുമരുന്ന് കുത്തിവെച്ചപോലെ, എന്റെ നേർക്കു ചൂണ്ടിയ വിരൽ വളഞ്ഞുപോകുന്നത് ഞാനൊരു ചിരിയോടെ കണ്ടു. ആ മറുപടിക്ക് മറുചോദ്യം ചോദിക്കാനവൾക്ക് കഴിയില്ലെന്ന് മറ്റാരേക്കാളും തന്നായി എനിക്കറിയാമായിരുന്നു. പറയാൻ വന്നത് വേണ്ടാന്നുവെച്ചുകൊണ്ട് നിലംചെവിട്ടിപ്പൊളിക്കാനെന്നപോലെ ചവിട്ടിത്തുള്ളി ഭദ്ര തിരിഞ്ഞുനടന്നപ്പോൾ എന്റെയുള്ളിലൊരു വിജയച്ചിരിയാണ് വിരിഞ്ഞതെങ്കിൽ അടികിട്ടാത്തതിന്റെ ആശ്വാസമായിരുന്നു ഡിബിന്റെ മുഖത്തു തെളിഞ്ഞത്.
നീയെന്തു വർത്താനവാടാ പറഞ്ഞത്

💬 Comments

View all comments