0%

Chapter Title : ശ്രീഭദ്രം ഭാഗം 6 [JO]

Author : JO Read All Parts 1.5K
തടിച്ചൊരു കഥാപാത്രമാണ് പ്രിൻസിപ്പാൾ. ചെറിയ കുടവയറും ഒരു ചതുരക്കണ്ണടയുംമുള്ള പാന്റും ഇൻസെർട്ട് ചെയ്‌ത ഫുൾസ്ലീവ് ചെക്ക്ഷർട്ടുമൊക്കെയായി ഒരു ടിപ്പിക്കൽ ക്ലിഷേ പ്രിൻസിപ്പാളുതന്നെ. നിനക്ക് നല്ല അഹങ്കാരമാണെന്നാലോ കോളേജില് മൊത്തം സംസാരം ??? നീയൊക്കെ പഠിക്കാൻ തന്നാണോ കോളേജിലേക്ക് വരുന്നത് ??? അതോ കാശിന്റെ കഴപ്പ് കാണിക്കാനോ ??? നന്നായിട്ട് പഠിക്കുന്ന കൊച്ചാണെന്നു കേട്ടതുകൊണ്ടാ ഇത്രനാളും ഞാനൊന്നും ചോദിക്കാതേം പറയാതേമിരുന്നത്. അപ്പോ നീയിപ്പോ ബാക്കിയുള്ള പിള്ളേരുടേം നെഞ്ചത്തോട്ടു കേറാൻ തൊടങ്ങിയോ... ??? ഇന്നലെ നീയാക്കൊച്ചിന്റെ മോന്തയടിച്ചു പൊട്ടിച്ചു. ഇന്നിപ്പോഴിതും. നീയാരാ ഝാൻസിറാണിയോ ??? അതോ കോളേജിലെ പെൺഗുണ്ടയോ ??? കൂടുതല് വേഷംകെട്ടെടുത്താൽ റ്റീസിയടിച്ചു കയ്യിൽത്തരും ഞാൻ... ലാസ്റ്റിയറാണെന്നൊന്നും നോക്കൂല്ല... കതക് തുറന്നതെ കേട്ടത് അങ്ങേരുടെ അലർച്ചയാണ്. അവളാകട്ടെ ഒന്നും മിണ്ടാതെ മുഖംതാഴ്ത്തി നിൽക്കുകയും ചെയ്യുന്നു. ഞാനവളെയും പ്രിൻസിയെയും മാറിമാറി നോക്കി.
ആ ശ്രീഹരീ... ഇതേലൊരൊപ്പിട്ടേ... ഇവൾടെയഹങ്കാരമിന്നു തീർത്തുകൊടുക്കുന്നുണ്ട് ഞാൻ... പത്തുപതിനഞ്ചു ദിവസം സസ്‌പെൻഷനടിച്ചു വീട്ടിലിരിക്കുമ്പോ പഠിച്ചോളും. ങ്ഹാ ഒപ്പിട്... ഒരു പേപ്പറും എന്റെ നേരെ നോക്കിക്കൊണ്ട് അങ്ങേരെന്നോട് പറഞ്ഞു. എനിക്കൊന്നും മനസ്സിലായില്ല. ഞാൻ ഒന്നും മനസ്സിലാവാതെ കണ്ണുമിഴിച്ചു. എന്തിനാ സാർ ഒപ്പ് ??? തന്റെ വണ്ടിയിവൾ തല്ലിപ്പൊളിച്ചില്ലേ... ??? അതിനൊരു പെറ്റിഷൻ. സസ്‌പെൻഷൻ കയ്യോടെയടിച്ചു കയ്യിലൊട്ടു കൊടുക്കാം... ആ വണ്ടി സർവീസ് ചെയ്യാനുള്ള പൈസ ഇവൾടെ കയ്യീന്നുതന്നെ വാങ്ങിക്കണം. അതു തരുന്നവരെ ഇവളിനി കോളേജിലേക്ക് വരണ്ട. പത്തുപതിനഞ്ചു ദിവസം വീട്ടിലുമിരുന്ന് വീട്ടുകാരുടെ കൊറേ കാശുകൂടി വണ്ടിപണിത് കളയുമ്പോ അഹങ്കാരംകൊറേ കൊറഞ്ഞോളും. അല്ലപിന്നെ... പെമ്പിള്ളേരായാൽ ഇത്രക്കഹങ്കാരം പാടുണ്ടോ... ??? പുള്ളി നിന്നു ചീറി. സസ്‌പെൻഷൻ കൊടുക്കാനോ... ??? എന്റെ പെണ്ണിനോ...

💬 Comments

View all comments