0%

Chapter Title : ശ്രീഭദ്രം ഭാഗം 6 [JO]

Author : JO Read All Parts 1.5K
??? അതും ഞാൻ ഒപ്പിട്ടു കൊടുത്തിട്ടോ... ??? നോ... നെവർ. !!! ഞാനവളെ പാളിയൊന്നു നോക്കി. മുഖം കുനിച്ചാണ് നില്പ്. കുറ്റമേറ്റുപറഞ്ഞു നിൽക്കുന്നപോലെ. കണ്ണുകൾ നിറഞ്ഞിട്ടുണ്ടെന്നു തോന്നി. അത് കണ്ടതും ഉള്ളിലൊരു നീറ്റൽ. നിന്റെ കണ്ണു നിറഞ്ഞാലെന്റെയുള്ള് കലങ്ങും പെണ്ണേ... !!! എന്തിനാ സാർ... സസ്‌പെൻഷനൊന്നും വേണ്ട. വിട്ടേക്ക്... !!! ആ പേപ്പർ തട്ടിമാറ്റിക്കൊണ്ട് ഞാനത് പറഞ്ഞത് വിശ്വസിക്കാനാവാതെ അങ്ങേരെന്നെ അത്ഭുതത്തോടെ നോക്കി. അവളെന്നിട്ടും മുഖമുയർത്തിയെന്നെ നോക്കിയതുകൂടിയില്ല എന്നത് മറ്റൊരു കാര്യം. വാട്ട്... ??? സസ്‌പെൻഷൻ വേണ്ടെന്നോ ??? ഇത്രക്കഹങ്കാരം കാണിച്ചിട്ടും സസ്‌പെൻഷൻ കൊടുക്കണ്ടാന്നോ... ??? അതേ സാർ... സസ്‌പെൻഷനെന്നല്ല, ഒരു വഴക്കുപോലും പറയണ്ട. കാരണം തെറ്റ് എന്റെ ഭാഗത്താണ്. അവളുടെ അഹങ്കാരം കൊണ്ടൊന്നുമല്ല. ഞാൻ വണ്ടിയിടിപ്പിക്കാൻ നോക്കിയപ്പോൾ ആ ദേഷ്യത്തിന് ചെയ്തതാ... കുറ്റം എന്റെ ഭാഗത്താ... വിട്ടേക്ക്... !!! അതെപ്പോ... ??? ഞാൻ പറഞ്ഞുനിർത്തിയതും എന്റെയരികത്തുനിന്ന ഡിബിന്റെ വായിൽനിന്ന് അങ്ങനെയാണ് അറിയാതെ പുറത്തേക്ക് വന്നത്. അവന്റെ തുറന്നുപോയ വായിലേക്ക് നോക്കിയൊന്നു കണ്ണുരുട്ടിയിട്ട് ആ കാൽപാദത്തിൽ ആരും കാണാതെയൊരു ചവിട്ടുംകൂടികൂടി കൊടുത്തുഞാൻ. മിണ്ടല്ലേടാ പട്ടീ എന്നൊരാജ്ഞയുണ്ടായിരുന്നു എന്റെ നോട്ടത്തിൽ. അത് മനസ്സിലാക്കിയാവും, അവൻ വായടയ്ച്ചു മിണ്ടാതെ നിന്നു. അവന്റെ മുഖത്തുനിന്നു നോട്ടം മാറ്റി, അവളെ നോക്കിയപ്പോൾ കേട്ടത് വിശ്വസിക്കാനാവാത്തപോലെ വല്ലാത്തൊരു ഭാവത്തിൽ നിൽക്കുന്നു. ആ മുഖത്തുള്ളത് സന്തോഷമാണോ ആശ്വാമാണോന്നു തിരിച്ചറിയാനാവാത്തൊരു വികാരം. !!! ആ നോട്ടം കണ്ടതും എന്റെ മുഖത്തൊരു വിജയച്ചിരിയാണ് വിരിഞ്ഞത്. അല്ല അത് നേർത്തൊരു പുഞ്ചിരിയായിരുന്നു. അതിൽ നിറഞ്ഞുനിന്നതുമുഴുവൻ അവളോടുള്ള എന്റെയടങ്ങാത്ത കെയറിങ്ങും ഇഷ്ടവുമായിരുന്നു !!!. വാട്ട് ആർ യൂ ടോക്കിങ് ??? വീണ്ടും

💬 Comments

View all comments