Chapter Title : ശ്രീഭദ്രം ഭാഗം 6 [JO]
നീ പറഞ്ഞില്ലെ... എന്നെക്കാണിക്കാനാണ് അങ്ങേരങ്ങനെയൊക്കെ പറഞ്ഞതെന്ന്... !!! ഞാൻ പരാതിയൊന്നും കൊടുക്കില്ലാന്ന് അങ്ങേർക്കെങ്ങനെയാ അറിയാവുന്നത് ???
ആ അതോ... എടാ അതൊക്കെ സിമ്പിളല്ലേ... ഈ കോളേജിലെ ആർക്കാ അറിയാൻമേലാത്തത്, ഈ കോളേജിലെ ഏറ്റവും പാൽക്കുപ്പി നീയാണെന്ന്... !!!
പറഞ്ഞതും പൊട്ടിച്ചിരിച്ചോണ്ട് അവനോരൊറ്റയോട്ടം. ഒറ്റ സെക്കന്റ് കഴിഞ്ഞാണ് എനിക്ക് സംഗതി കത്തിയത്. ഒരലർച്ചയോടെ അവനെപ്പിടിക്കാൻ ഞാനും പുറകെയൊടി. ഓടിക്കയറി മോളിൽ ചെന്നതും അവനും ഞാനും സ്വിച്ചിട്ടപോലെ നിക്കുവേം ചെയ്തു. ചെല്ലുന്നതേ കാണുന്നത് ഞങ്ങളെയും കാത്തുനിൽക്കുന്ന അവളെ.!!!. കൈരണ്ടും ഭിത്തിയിൽ കുത്തി അതിൽചാരി തികച്ചും കൂളായി, ഞങ്ങളെത്തന്നെ നോക്കിനിൽക്കുകയാണവൾ. മുഖത്തുവലിയ ദേഷ്യമൊന്നുമില്ല. എന്നാ ചിരിയുമില്ലാത്ത ഒരു നിസ്സംഗഭാവം.!!! മുമ്പിൽച്ചെന്ന ഡിബിനെ ഒഴിവാക്കി അവള് നേരെ എന്റെ നേർക്കാണ് വന്നത്. കാര്യമറിയില്ലെങ്കിലും ഞാനൊന്നു പകച്ചു. അല്ലേലും അവളടുത്തേയ്ക്കു വരുമ്പോ എനിക്കെന്തൊഒരു വീർപ്പുമുട്ടലാ... !!!.
സോറി ശ്രീഹരീ... എന്നെ മനപ്പൂർവ്വം ഇടിക്കാൻ വന്നതാണെന്ന് കരുതിയാ അങ്ങനെ ചെയ്‌തെ... നിങ്ങളാണെന്നു കരുതിയില്ല. ഈ കളറുള്ള വണ്ടിയുമായി നിങ്ങള് വരാറില്ലല്ലോ... !!! മെറിനോ അല്ലെങ്കിൽ കോളേജിലെ അലമ്പു പിള്ളേരോ ആണെന്നാ കരുതീത്. സോറി. വണ്ടി പണിയാനുള്ള പൈസ എത്രയെന്നുവെച്ചാ പറഞ്ഞാമതി. ഞാൻ തരാം... !!!
എന്നാ കൊണ്ടുകൊടുക്കെടീ ഒന്നൊന്നര ലക്ഷം രൂപാ... !!! തല്ലിപ്പൊട്ടിച്ചിട്ടുനിന്നു ന്യായം പറയുന്നോ... ??? കാശ് തരാന്ന്... നിന്റെ ഏഴയലത്തൂടെപ്പോലും വരാത്തവണ്ടി നിന്നെയിടിക്കാൻ വന്നതാണെന്ന് എന്തു കണ്ടിട്ടാടീ നീ ചിന്തിച്ചുകൂട്ടിയെ... ???
അവളുടെ ക്ഷമാപണത്തിന് തികച്ചും സിനിമാറ്റിക്കായൊരു റൊമാന്റിക് മറുപടി കൊടുക്കാൻവന്ന എന്നെപ്പോലും മറികടന്ന് ഡിബിൻ പൊട്ടിത്തെറിച്ചു.
പിന്നിൽനിന്ന് പെട്ടെന്നുണ്ടായ അലർച്ചയിൽ അവളൊന്നു ഞെട്ടി. ഞാനും. !!!
ഒന്നരലക്ഷം രൂപയോ ???
💬 Comments
View all comments