0%

Chapter Title : ശ്രീഭദ്രം ഭാഗം 6 [JO]

Author : JO Read All Parts 1.5K
അവളുടെ കണ്ണിൽ അങ്കലാപ്പ്. എനിക്കു ചിരിവന്നു. പിന്നല്ലാണ്ടെന്നാ മോള് വിചാരിച്ചേ ??? നീയൊക്കെക്കണ്ടിട്ടുള്ള ഏപ്പരാച്ചി മാരുതിയെണ്ണൂറല്ലിത്. സാധനം ബെൻസാ... ബെൻസ്‌.. !!! അവൻ മുന്നോട്ടുവന്ന് തികഞ്ഞ പുച്ഛത്തോടെയത് പറഞ്ഞപ്പോൾ അവളുടെ മുഖമൊന്നു കാണണമായിരുന്നു. ആ വണ്ടിയേക്കുറിച്ചോ വിലയെക്കുറിച്ചോ അവൾക്കൊന്നുമറിയില്ലാന്ന് ആ മുഖം കണ്ടപ്പഴേ എനിക്ക് കത്തി. അതേപോലെ ഒന്നരലക്ഷം രൂപയെന്നൊക്കെ കേട്ടപ്പോൾ അതെങ്ങനെ തരുമെന്നുള്ള പേടിയും അതിലുണ്ടായിരുന്നു. എന്നാ സാമ്പത്തികമുള്ള വീടാണെങ്കിലും ഒന്നരയെന്നൊക്കെ കേൾക്കുമ്പോഴൊന്നു ഞെട്ടും. എന്റെ നോട്ടത്തിൽ അവളുടേതൊരു മിഡിൽക്ലാസ് ഫാമിലിയാണ്. അതുകൊണ്ടുതന്നെ അത്രേംപൈസ ഒന്നിച്ചു കണ്ടിട്ടുണ്ടോ എന്നുപോലും സംശയമാണ്. അവള് എന്റെ മുഖത്തേക്കൊന്നു നോക്കി. ഒരാശ്രയത്തിനെന്നപോലെ അവളെന്നെ നോക്കുന്നതും എന്റെമുന്നിൽ അവളൊന്നു തലകുനിച്ചു കാണുന്നതും അന്നായിരുന്നു. അവനങ്ങനെയൊക്കെ പറയും. നീ പൊക്കോ ഭദ്രേ... വണ്ടിയെനിക്കു ക്ലയ്മിനു കിട്ടും. ഫുൾകവർ ഇൻഷുറൻസ് ആയതുകൊണ്ട് കാശൊന്നും കൊടുക്കണ്ട. നീ പൊക്കോ... ഞാനവളെ ആശ്വസിപ്പിക്കാനെന്നവണ്ണം ഒരൽപ്പം പൈങ്കിളിഭാവത്തിൽ തട്ടിവിട്ടു. ആ പറഞ്ഞതൊട്ടും പിടിച്ചില്ലെങ്കിലും ഡിബിൻ അതിന് മറുപടിയൊന്നും പറഞ്ഞില്ല. അവളെന്നെ പ്രതീക്ഷയോടെയൊന്നു നോക്കി. കാശ് വേണ്ടെന്നു പറഞ്ഞപ്പോൾ മുഖത്തെ പേടിയങ്ങു കുറഞ്ഞപോലെ. ഒന്ന് റിലാക്‌സായ മട്ടുണ്ട്. ഉറപ്പണല്ലോല്ലേ... ??? അവളുടെ സ്വരത്തിൽ എന്നിട്ടുമൊരു സംശയം ബാക്കി. ഹ പൊക്കോന്നെ... ഞാനല്ലേ പറയുന്നേ... കാശൊന്നും കൊടുക്കണ്ട. ഇൻഷുറൻസ് കമ്പനി കൊടുത്തോളും. എന്നെയിടിക്കാൻ വന്നതാണെന്ന് കരുതിയാ ഞാൻ... ഇത്രേം വിലയുണ്ടെന്നൊന്നും എനിക്കറിയാൻ പാടില്ലായിരുന്നു... !!! അവളുടെ സ്വരത്തിൽ ചെറിയൊരു കുറ്റബോധവും സങ്കടവുമൊക്കെ. ഈശ്വരാ... ഈ സമയമൊന്നു ഫോട്ടോസ്റ്റാറ്റെടുത്തുവെക്കാൻ പറ്റിയിരുന്നെങ്കിൽ... !!! ഞാനറിയാതെ പ്രാർത്ഥിച്ചുപോയി. ഭദ്രകാളിയെ തനി പാർവതിയായിട്ടാണ് കിട്ടിയിരിക്കുന്നത്. ഈ സമയമൊന്നു മാറാതിരുന്നെങ്കിൽ... !!! ഓ അറിഞ്ഞാരുന്നെ നീ ഉമ്മേം വെച്ചിട്ട്

💬 Comments

View all comments