Chapter Title : ശ്രീഭദ്രം ഭാഗം 6 [JO]
കേട്ടു. പണിയായോ ദൈവമേ... കൊല്ലാനാണോ വളർത്താനാണോ വരുന്നത്... ???!!!. മുഖമങ്ങോട്ടു തിരിക്കാൻ പോലും ശക്തിയില്ലാതെ ഞാൻ അറച്ചറച്ചു നിന്നു.
ആ പിന്നെ... ഇനി ഇതിന്റെ പേരിൽ കൂടുതൽ ഒലിപ്പിക്കാനെന്റെയടുത്തേക്ക് വരണ്ടാ... കാശ് വേണമെങ്കിൽ അപ്പോ ചോദിക്കുക... കൂടുതൽ സംസാരമോ നോട്ടവോ ഒന്നും വേണ്ട. ഇതിന് മറ്റൊരർത്ഥം കാണുവേം വേണ്ട. കേട്ടല്ലോ...
ആ ഭദ്രകാളിക്കു പിന്നേം പ്രാന്തിളകി. ഓന്തിന് നിറം മാറുന്നതിലും സ്പീഡിലാണ് നിറംമാറ്റം. കുറച്ചുമുമ്പ് മിണ്ടാൻപോലുംപറ്റാതെ നിന്നവള് ഇപ്പോദേ ഈറ്റപ്പുലിപോലെ ചീറുന്നു. അവള് പോയിക്കഴിഞ്ഞിട്ടും എനിക്കാ ചങ്കിടിപ്പ് മാറിയിരുന്നില്ല എന്നതാണ് സത്യം. പക്ഷേ ആദ്യത്തെപ്പോലെ പേടിയൊന്നുമില്ലെന്നൊരു തോന്നല്.
ഹോ... കീറു കിട്ടീല്ലാല്ലേ... ???!!! നീയവൾടെ കുണ്ടീലോട്ടുതന്നെ നോക്കിനിന്നപ്പോ ഞാനോർത്തു നിനക്കിട്ടൊരെണ്ണം കിട്ടൂന്ന്... ഛേ... നശിപ്പിച്ചു. !!!
ഡിബിനെന്നെയൊന്നു താറടിക്കാൻ നോക്കി. ഞാനവനെ തുറിച്ചൊന്നു നോക്കിയെങ്കിലും മറുപടിയൊന്നും പറഞ്ഞില്ല. ഒന്ന് പല്ലിറുമ്മി.
ആ പല്ലിറുമ്മുവൊന്നും വേണ്ടാ... ഉള്ളതുതന്നാ പറഞ്ഞേ. നിനക്കിട്ടൊരെണ്ണത്തിന്റെ ആവശ്യമുണ്ടാരുന്നു... ങ്ഹാ... അല്ലേലും ഇതിനെയൊന്നും ഒരാവിശ്യത്തിന് കൊള്ളുല്ലല്ലോ... !!!
എനിക്കും തോന്നിയാരുന്നു. നിന്റെ ഡയലോഗിന് അവളൊരെണ്ണം മുഖമടച്ചു തരൂന്ന്. നീയെന്നാത്തിനാടാ നാറീ അവൾടെയടുത്തത്രക്ക് റെയ്‌സായെ ???
എടാ ആ സമയത്ത് അവളൊന്നും മിണ്ടൂല്ലാന്ന് എനിക്കുനല്ല ഉറപ്പുണ്ടായിരുന്നു. അവള് എന്നെക്കൊറേയിട്ടു വെള്ളംകുടിപ്പിച്ചിട്ടുള്ളതല്ലേ... ??!!! ഇങ്ങനെയൊക്കെയുള്ള അവസരങ്ങളിലേ അതിനൊക്കെ പ്രതികാരം ചെയ്യാൻ പറ്റൂ... !!! ഉള്ളത് പറയാല്ലോ ആ സമയത്ത് അവൾക്കിട്ടു ഞാനൊന്നു പൊട്ടിച്ചാലും അവളത് കൊണ്ടോണ്ട് നിന്നേനെ... !!!
എന്നാ നിന്നെ ഞാൻ കൊന്നേനെ... !!!
എനിക്കതറിയാം. അതല്ലേ ഞാനത് ചെയ്യാത്തതും. അല്ലാ ഏത് കമ്പനിയാടാ ഒരു ജീഡി എൻട്രി പോലുമില്ലാതെ, തല്ലിപ്പൊട്ടിച്ച വണ്ടിക്കുനിനക്ക് ഇൻഷുറൻസ് തരാൻ പോണേ...
💬 Comments
View all comments