0%

Chapter Title : ശ്രീഭദ്രം ഭാഗം 6 [JO]

Author : JO Read All Parts 1.6K
??? എനിക്കത് മനസ്സിലായില്ലല്ലോ... ??? ഒന്നു ചിരിച്ചതല്ലാതെ ആ ചോദ്യത്തിന് ഞാൻ മറുപടി കൊടുത്തില്ല. ആ ചിരിയിലുണ്ടായിരുന്നു അതിന്റെ മറുപടി. തൊലിക്കല്ലേ തൊലിക്കല്ലേ... അവന്റെയൊരു കിളി. ഹും... രൂപാ ഒന്നൊന്നര ലക്ഷമാ മോനെ നിന്റെ തന്തക്ക് ചുമ്മാ പോകാൻപോണത്. എന്റെ ദൈവമേ... ഒരു തന്തയ്ക്കും ഇതുപോലൊരു മോനെ കൊടുക്കല്ലേ... !!! ഒന്ന് പോടാ... എന്നിട്ട് നിന്റെ തന്തക്ക് നിന്നെ കൊടുത്തതോ... ??? അത്രേമൊന്നും വരില്ലല്ലോ ഞാൻ... !!! അല്ലേലും അത്രേം കാശൊക്കെ അവളെവിടുന്നെടുത്തു തരാനാടാ... ???!!! വല്യ കാശൊള്ള വീട്ടിലെയൊന്നുമല്ലാന്നാ തോന്നുന്നെ. നീ ഒന്നരാന്നൊക്കെ പറഞ്ഞപ്പോ അവളവിടെ ബോധംകെട്ടു വീഴുമെന്നാ ഞാൻ കരുതീത്. കണ്ണൊക്കെ മിഴിഞ്ഞ്, രണ്ടു മത്തങ്ങ പോലുണ്ടായിരുന്നു. അല്ലേലും മത്തങ്ങ പോലല്ലേ ഇരിക്കുന്നത്... ???!!! ടാ ടാ വേണ്ടാട്ടോ.... അവളേതൊട്ടുള്ള കളിയൊന്നും വേണ്ടാ... ഓ ഇപ്പൊ പറഞ്ഞ ഞാൻ കുറ്റക്കാരൻ. മത്തങ്ങ പൊലിരിക്കുന്നതിന് കുഴപ്പമില്ല.. !!! ആ മത്തങ്ങയെങ്കി മത്തങ്ങ. ഞാനല്ലേ നോക്കുന്നത്. ഞാനങ്ങു സഹിച്ചു. പോടാ... നോക്കാനായിട്ടങ്ങോട്ടു ചെല്ല്. പറഞ്ഞിട്ടു പോയത് കേട്ടല്ലോ.... ഇനി ഇതും പറഞ്ഞു കിന്നരിക്കാനങ്ങോട്ടു ചെല്ലാണ്ടാന്ന്... !!! ഓർമയുണ്ടല്ലോല്ലേ... ??? അതിനാരു ചെല്ലുന്നു മോനേ ദിനേശാ... ഇനി കളി വേറെ... കളിയോ ... ??? എന്തുകളി... ??? ടാ മോനെ അവള് ആറ്റംബോംബാട്ടോ... സൂക്ഷിച്ചും കണ്ടും ഇടപെടണം... അക്കാര്യം ഞാനായിട്ടു പറഞ്ഞു തരേണ്ടല്ലോല്ലേ... ???!!!. അമേരിക്കക്കെന്തോന്ന് ആറ്റംബോംബ് മക്കളേ... ??!!! അത് നിന്നെപ്പോലുള്ള ഹിരോഷിമാകള് മാത്രം സൂക്ഷിച്ചാൽ മതി. ഇനി കാര്യങ്ങള് അമേരിക്ക തീരുമാനിക്കാം... എന്തായാലും ഒന്നുറപ്പാ... അവൾന്നോടൊരിഷ്ടമുണ്ട്. വലുതൊന്നുമല്ലാ... ഒരു കുഞ്ഞിഷ്ടം. അതു ഞാൻ ഉറപ്പിച്ചു. !!!

💬 Comments

View all comments