Chapter Title : ശ്രീഭദ്രം ഭാഗം 6 [JO]
അമ്മയ്ക്കുള്ള ഉപദേശമായിരുന്നു. എന്തായാലും വലിയ പരിക്കില്ലാതെ കോള് കട്ടു ചെയ്യാനൊരുങ്ങവെയാണ് ആ ബോംബ് മൊത്തമായിട്ടു പൊട്ടിയത്.
ആ എന്തായാലും വരാനുള്ളത് വന്നു. ഇനി പറഞ്ഞിട്ടു കാര്യമില്ല. എന്തായാലും വണ്ടിയോടുമല്ലോ... വൈകുന്നേരമത് സുദേവിന്റെ ഷോറൂമിൽ കൊണ്ടു കൊടുത്തേരെ... എന്നിട്ട് നാളെയോ മറ്റെന്നാളോ പോയെടുത്തേച്ചാൽ മതി...
അച്ഛൻ പറഞ്ഞു നിർത്തിയപ്പോഴാണ് എനിക്ക് സംഗതി കത്തിയത്. അച്ഛന്റെ ഹോണ്ടാസിറ്റിയും വീട്ടിലുണ്ടായിരുന്നു. കാറെന്ന് ഞാൻ പറഞ്ഞപ്പോൾ അതാണ് ഞാൻ തകർത്തതെന്നാണ് പുള്ളി കരുതിയേക്കുന്നത്. സാധാരണ ബെൻസെടുക്കുന്ന പതിവ് എനിക്കില്ലല്ലോ. കോളേജിൽ പോകുമ്പോ ഒട്ടുമില്ല താനും. അതാണ് സുദേവേട്ടന്റെ ഷോറൂമിൽ കൊടുക്കാൻ പറഞ്ഞത്. ഒരു തിരുത്തുപോലെ അയ്യോ അച്ഛാ സുദേവേട്ടന്റെ ഷോറൂമിൽ കൊടുക്കാൻ ഹോണ്ടാസിറ്റിയല്ല ബെൻസാ എന്റെ കൈയിൽ എന്നൊന്നു പറഞ്ഞു തീർന്നില്ല, അതിനുമുമ്പേ തെറി തുടങ്ങിയിരുന്നു. എന്റമ്മോ... ഇത്രേം വലിയ കമ്പനിമുതലാളി ഇങ്ങനേം തെറിവിളിക്കുമോയെന്നു ചിന്തിച്ചു പോകുന്ന തരത്തിലായിരുന്നു തെറി.
കടപ്പുറം ജാനു പോലും ഇങ്ങനെ വെറൈറ്റി തെറി വിളിച്ചു കാണില്ല. ശ്വാസം വിടാതെ ഒരാൾക്കെങ്ങനെയാ ഇങ്ങനെ തെറിവിളിക്കാൻ പറ്റുന്നെ...??? സ്വന്തം തന്തയായതുകൊണ്ടു പറയുവല്ല, ഇക്കാര്യത്തിലങ്ങേർക്കൊരു കോംപറ്റിഷൻ കൊടുക്കാൻ ഈ ലോകത്തിൽപോലും വേറാരും കാണില്ല. എന്റമ്മോ.. എന്തൊരു തെറി. സ്വന്തം മോനെയാണ് തെറിവിളിക്കുന്നതെന്നുപോലും അങ്ങേർക്ക് ചിന്തയില്ലായിരുന്നുവെന്നുവേണം കരുതാൻ. വീട്ടിലോട്ടു വാട്ടോ ബാക്കി വീട്ടിൽ വന്നിട്ടെന്നും പറഞ്ഞ് ദേഷ്യത്തോടെയങ്ങേരു കോള് കട്ട് ചെയ്യുമ്പോഴേക്കും എന്റെ ചെവിയിൽനിന്നും ഫോണിൽനിന്നും തെറികേട്ടു പുക വന്നിരുന്നു.
എന്തായാലും വരാനുള്ളത് ശിവരാത്രിയാണെന്നുറപ്പായി. ഒന്നാലോചിച്ചു നിന്നിട്ട് ഞാൻ വീണ്ടും വണ്ടിയുടെ അടുത്തേക്ക് ചെന്നു. പ്രേമഭാജനത്തിന്റെ സ്നേഹസമ്മാനമേറ്റ് കിടക്കുന്ന അവനെ നോക്കിയപ്പോൾ ഉള്ളിലൊരു വിഷമം. ആദ്യമായിട്ടവന്റെ ദേഹത്തൊരു പോറലു വീണിട്ടും എനിക്കത് തടയാനായില്ലലോ...
💬 Comments
View all comments