0%

Chapter Title : ശ്രീഭദ്രം ഭാഗം 6 [JO]

Author : JO Read All Parts 1.5K
അല്ലെങ്കിൽ ഞാൻ കാരണമാണല്ലോ അതുണ്ടായത് എന്നൊക്കെയൊരു തോന്നല്. ഉള്ളിലൊരു പിടച്ചില്. അത്രയേറെ ആത്മബന്ധമുണ്ടായിരുന്നു അവനുമായിട്ടെനിക്ക്. എന്തായാലും ഇതിലും സൂപ്പറായിട്ടവനെ പണിയണമെന്ന ദൃഢനിശ്ചയത്തോടെ ഞാൻ വന്നു വണ്ടിയിലേക്ക് കേറി. അവനെ റോഡിൽ നിന്ന് സൈഡിലേക്ക്, പാർക്കിങ്ങിലേക്ക് മാറ്റിയിട്ടു. എന്റെയടുത്ത പരിപാടിയെന്തന്ന മട്ടിൽ നോക്കിനിൽക്കുന്നവരെ ഞെട്ടിച്ചുകൊണ്ട് ഞാൻ ബാഗുമെടുത്തു തിരിഞ്ഞു. എന്നിട്ട് ഡിബിനെ നോക്കി തികച്ചും സൗമ്യമായിത്തന്നെ ഒരു തെറിയുടെ അകമ്പടിയോടെ ബാഗെടുക്കാൻ പറഞ്ഞു. ഏതോ വിചിത്രജീവിയെ കാണുമ്പോലെ എന്നെത്തന്നെ നോക്കിക്കൊണ്ട് അവനും വന്നു ബാഗെടുത്തു. ഡോറടഞ്ഞതും ഞാൻ സെന്റർ ലോക്കും ഓണാക്കി ഒന്നും സംഭവിക്കാത്തപോലെ ക്ലാസിലേക്ക് നടന്നു. അവൻ പിന്നാലെയും അവന്റെ പുറകെ കുറച്ചുപേരും. ഞാനെന്തോ വലുത് ചെയ്യാൻ പോകുന്നുവെന്ന മട്ടിലായിരുന്നു അവരുടെയൊക്കെ വരവ്. എന്റെ പോക്ക് കണ്ട് സസ്‌പെൻസടക്കാനാവാതെ ഡിബിൻ പെട്ടെന്ന് മുന്നിൽ കയറിനിന്ന് എന്നെ തടഞ്ഞുകൊണ്ടത് ചോദിക്കുകപോലും ചെയ്തു. ടാ... എന്താ നീന്റുദ്ദേശം ??? നീയെന്നാ ചെയ്യാൻ പോണേ ??? വീട്ടിലോട്ടു വിളിച്ചപ്പോ വീട്ടുകാരെന്നാ പറഞ്ഞേ ??? വീട്ടുകാരെന്നാ പറയാൻ... ??? വണ്ടിനേരെ ഷോറൂമിൽ കേറ്റിക്കൊള്ളാൻ പറഞ്ഞു, അത്രതന്നെ... !!!
തികച്ചും ലാഘവത്തോടെയുള്ള എന്റെയാ മറുപടിക്ക് ങ്ഹേ എന്നൊരു ആശ്ചര്യം നിറഞ്ഞ സൗണ്ടായിരുന്നു അവനിൽ നിന്നു വന്നത്. എന്നിട്ട്... ??? എന്നിട്ട് അവളെ നീയെന്നാ ചെയ്യാൻ പോണേ ??? അവളെ ഞാനെന്തൊന്നു ചെയ്യാൻ ??? അപ്പൊ അവളെയൊന്നും ചെയ്യാനല്ലേ നീ പോണേ ??? നിനക്കെന്നാടാ മൈരേ പ്രാന്തുണ്ടോ ??? അവളെ ഞാനെന്തൊന്നു ചെയ്യാനാ ??? എനിക്കെന്താ തലക്കോളവോ ??? ഒരു പിരീഡ്‌ പോയി. ഞാൻ നേരെ ക്ലാസ്സിൽ കേറാനാ പോണേ... !!! ഒരുനിമിഷം എന്റെ മുഖത്തേക്ക്

💬 Comments

View all comments