Chapter Title : ശ്രീഭദ്രം ഭാഗം 7 [JO]
എല്ലാവരും എന്നെയും അവളെയും മാറിമാറി നോക്കി നിൽപ്പാണ്. അതത്ര ഇഷ്ടപ്പെടാത്തപോലെ മുഖം കറുപ്പിക്കുന്നുണ്ടെങ്കിലും കഥാനായികയും ഒന്നും പറയുന്നില്ല. ആ നിശബ്ദതയും സവധാനത്തിലുള്ള പ്രവർത്തികളും എന്നെക്കാളേറെ മറ്റുള്ളവരിലാണ് അത്ഭുതമുളവാക്കിയത്. എനിക്കുപിന്നെ അത്ഭുതമൊന്നുമുണ്ടായിരുന്നില്ല. കാരണം എന്തായാലും ഞാനോടില്ലെന്ന് അവൾക്കറിയാമല്ലോ... ??? പിന്നെന്തിന് ധൃതി കാണിക്കണം. ???!!!.
ബാഗെടുത്തു രണ്ടു തോളിലുമായിട്ട്, ബാഗിന്റെയും ശരീരത്തിന്റെയും ഇടയിൽനിന്ന് മുടിമൊത്തമായി വലിച്ചെടുത്ത് മാറിലേക്കിട്ട് ആടിയാടിയാണ് അവളെന്റെയടുത്തേക്ക് വന്നത്. അവളുടെ പ്രവർത്തികളെല്ലാം ഞാൻ സസൂക്ഷ്മം നോക്കിനിന്നതിന്റെ ദേഷ്യമൊന്നു മിന്നിമറഞ്ഞെങ്കിലും ഡെസ്ക്കിനടുത്തുനിന്ന് പോന്നപ്പോഴേക്കും ആ സ്ഥിരം നിസ്സംഗഭാവം മുഖത്തു നിറഞ്ഞിരുന്നു. മൊണാലിസ തോറ്റുപോകും ചില സമയത്തവളുടെ മുഖത്തേയ്ക്ക് നോക്കിയാൽ. എന്താണ് ഭാവമെന്ന് യാതൊരു ഐഡിയയും കിട്ടില്ല. അതുകൊണ്ടുതന്നെ ചെറിയൊരങ്കലാപ്പിലായിരുന്നു ഞാനും. പിന്നെ ആദ്യമേ ഒരടി പ്രതീക്ഷിച്ചിരുന്നതിനാൽ ഒന്ന് ശ്വാസമൊക്കെ എടുത്തുവിട്ട് എന്തും നേരിടാൻ തയ്യാറായി ഒന്ന് റിലാക്‌സായി നിന്നു.
ശ്രീഹരീ... ഞാനെന്തെങ്കിലും പറയുമ്പഴും ചെയ്യുമ്പോഴും ക്ലാസിലുള്ള ആ പുഴുങ്ങിയ ചിരിയുണ്ടല്ലോ... അതങ്ങോട്ടു നിർത്തിക്കോളാൻ പറഞ്ഞോ എല്ലാരോടും... !!! നീ ഒറ്റ ഒരുത്തൻ കാരണമാണ് അതുണ്ടായത്. അതുകൊണ്ട് അത് നിർത്തേണ്ടതും നിന്റെ ചുമതലയാ... അതാ നിന്നോട് പറയുന്നേ... നീയായിട്ടു നിർത്തിയാൽ എല്ലാവർക്കും നല്ലത്... ഇല്ലെങ്കിൽ...
(അവളൊന്നു നിർത്തി. എന്നിട്ട് എല്ലാവരെയുമൊന്നു നോക്കി. എന്നിട്ടാണ് ബാക്കി പറഞ്ഞത്.)
നിർത്തിക്കാനെനിക്കറിയാം... എന്നെക്കൊണ്ടത് ചെയ്യിക്കരുത്... !!!
നല്ലൊരു പഞ്ച് ഡയലോഗും വീശിയിട്ട് അവളങ്ങു പോയി. ഞാനൊരു ദീർഘനിശ്വാസം വിട്ടു. അവളുടെ തുടക്കം കേട്ടപ്പഴേ തെറി പ്രതീക്ഷിച്ചുനിന്ന ബാക്കിയുള്ളവരുടെയും അവസ്ഥ അതുതന്നെയായിരുന്നു. എല്ലാരും പരസ്പരം നോക്കിയൊന്നാശ്വസിപ്പിച്ചു വരുമ്പോഴേക്കും ആ നാറി ഒരാവശ്യവുമില്ലാതെയൊരു ഡയലോഗ്.
എന്താ ആരേലുമെന്തെലുമൊക്കെ പറഞ്ഞോണ്ട് നടന്നാൽ അവസാനം ഇവനോട് പ്രേമമായിപ്പോകുവോന്നു പേടിച്ചിട്ടാണോ
💬 Comments
View all comments