Chapter Title : ശ്രീഭദ്രം ഭാഗം 7 [JO]
???
നായിന്റെ മോനേയെന്ന് വിളിച്ചുകൊണ്ട് ഞാൻ തിരിഞ്ഞു വന്നപ്പോഴേക്കും വാതിൽക്കലെത്തിയിരുന്നവളും അവിടെ നിശ്ചലയായി. ഞാൻ വിളിച്ചത് പതുക്കെയായിരുന്നതിനാൽ ഡിബിൻ മാത്രമാണത് കേട്ടത്. അവനെന്നെ നോക്കിയൊന്നു പല്ലിളിച്ചത് ഞാൻ മാത്രമാണ് കണ്ടതും. കാരണം ബാക്കിയെല്ലാവരും അവളെയാണ് നോക്കിനിന്നത് എന്നതുതന്നെ. അവനെ നോക്കി പല്ലിറുമ്മിക്കൊണ്ടു ഞാൻ വാതിൽക്കലേക്ക് നോക്കുമ്പോഴേക്കും ആകാശത്തോടെപോയ പണി തോട്ടിയിട്ടു പിടിച്ചിട്ടപ്പോലെ ആ പോയ സാധനം വീണ്ടുമെന്റെ നേർക്ക് വരുന്നതാണ് കണ്ടത്. പക്ഷേ പോയപ്പോഴുള്ള ഭാവമല്ല, നല്ല കലിപ്പിലാണ് വരവ്.
ഞാൻ പ്രേമിക്കുവോ ഇല്ലയൊന്ന് നിനക്കാണോടാ അറിയാവുന്നത് ????
വന്നതേ ഒറ്റ അലർച്ച. എന്നോടായിരുന്നില്ല, ഡിബിനോട്. ഗ്യാസ്‌പോയപോലെയാണ് ഡിബിൻ ഫ്യുസായത്. പേടിയുള്ള ആരെയെങ്കിലും കാണുമ്പോൾ കൊച്ചുകുട്ടികൾ അമ്മമാരുടെ പിറകിൽ മറയുന്നതുപോലെ അവനെന്റെ പിന്നിലേക്ക് മറഞ്ഞു. അതുകണ്ട് ചിരിയാണ് വന്നതെങ്കിലും മുമ്പിൽ നിൽക്കുന്ന ഭദ്രകാളിയെക്കുറിച്ചുള്ള ഓർമയിൽ കഷ്ടപ്പെട്ട് ഞാനതങ്ങടക്കി. പക്ഷേ അതുകൊണ്ടൊന്നും കാര്യമുണ്ടായില്ല. അവനോടുള്ള ദേഷ്യം മുഴുവൻ ഭദ്രകാളി എന്റെ നെഞ്ചത്തു തീർത്തു.
ശ്രീഹരീ... മര്യാദക്ക് ഞാമ്പറഞ്ഞു എനിക്കീ പ്രേമത്തിലും മണ്ണാങ്കട്ടായിലുമൊന്നും യാതൊരു താല്പര്യവുമില്ലാന്ന്... പിന്നെന്തോന്നിനാ നീയൊക്കെയെന്റെ പിന്നാലെയിങ്ങനെ നടക്കുന്നെ... ??? അവന്റെയൊരു ചിരിയും തൊലിയും... !!!
ഒരലർച്ച. നിന്നനിൽപ്പിൽ ഞാനൊന്നു കിടുങ്ങിപ്പോയി. അവനോട് തെറി പറഞ്ഞോണ്ടിരുന്നവള് ഒറ്റ സെക്കന്റിനുള്ളിൽ എന്റെ നെഞ്ചത്തോട്ടു കേറുമെന്ന് യാതൊരു പ്രതീക്ഷയും എനിക്കുണ്ടായിരുന്നില്ലല്ലോ... അതുകൊണ്ടുതന്നെ യാതൊരു പ്രിക്കോഷനും ഞാനെടുത്തിരുന്നുമില്ല. അതാണ് അത്രക്കങ്ങോട്ടു ഞെട്ടാൻ കാരണം. അവളുടെ അലർച്ചയിൽ കണ്ണുംമിഴിച്ചു നോക്കിനിൽക്കാൻ മാത്രമാണ് അപ്പോഴെനിക്കു കഴിഞ്ഞത്. അതുകൂടി കണ്ടതേ ഭദ്രകാളിക്കു വീണ്ടും ഭ്രാന്തിളകി.
ഒന്നാമതേ ബാക്കിയുള്ളവന് തലയ്ക്കു വെളിവില്ല. അതിന്റെടയ്ക്കാ അവന്റെയൊക്കെയൊരു പ്രേമോം കോപ്പും കോടച്ചക്രോമൊക്കെ... അല്ല എനിക്കറിയാൻ മേലാഞ്ഞിട്ടു ചോദിക്കുവാ... നിനക്കൊക്കെ എന്താ
💬 Comments
View all comments