0%

Chapter Title : ശ്രീഭദ്രം ഭാഗം 8 [JO]

Author : JO Read All Parts 1.4K
ചെയ്യുമെന്നറിയാത്തതുകൊണ്ടാണ് വണ്ടി പണിയണമെന്ന കാരണം പറഞ്ഞ് ലീവെടുത്തത്. ആ എന്നൊടുതന്നെ അവൾടെ കാലിന്റെടെലോട്ടു പോകാൻ പറയുന്നോ... ???!!!. പക്ഷേ ആദ്യമൊന്നും മിണ്ടിയില്ല. ഞാൻ മിണ്ടാതിരിക്കുന്നത് കണ്ടതും അമ്മ വീണ്ടും വീണ്ടും അതുതന്നെ ചോദിച്ചു. കൂട്ടത്തിൽ ഹാജർ നഷ്‌ടപ്പെട്ടാലുണ്ടാകാവുന്ന പ്രശനങ്ങൾ കൂട്ടിക്കലർത്തി ഒരുനീക്ക് ഉപദേശവും. എന്റെ സർവ നിയന്ത്രണവും പോയി. കോളേജിലെന്താ ആരേലും പെറ്റുകെടക്കുന്നുണ്ടോ... ഇരുപത്തിനാലു മണിക്കൂറും അങ്ങോട്ടോടാൻ.... ??? ഒരു കോളേജ്... ഹും... ഞാനൊരൊറ്റ അലർച്ച. അമ്മയ്ക്കൊന്നും മനസ്സിലായില്ല. ഈ ചെക്കനെന്നാ വട്ടായോ എന്നുമാത്രം ചോദിച്ചുകൊണ്ട് ഇറങ്ങിയങ്ങു പോയി. പക്ഷേ ആ പോക്കുകൊണ്ടൊരു ഗുണവുമുണ്ടായി. പിന്നെപ്പറയാൻ മാറ്റിവെച്ച അമ്മയുടെ വക ഉപദേശവും തെറിയും ഒഴിവായിക്കിട്ടി. പിന്നെ അന്നത്തെ ദിവസം അമ്മയെന്നോട് മിണ്ടിയതേയില്ല. എന്നുവെച്ചാൽ മൗനവൃതമൊന്നുമല്ലാട്ടോ... ചോറുണ്ണുന്നില്ലേ... കുളിക്കുന്നില്ലേ... അങ്ങനെയുള്ള സ്ഥിരം സംസാരം മാത്രമേ ഉണ്ടായുള്ളൂ. അമ്മയ്ക്ക് നല്ല വിഷമമുണ്ടെന്നെനിക്കു മനസ്സിലായി. സാധാരണ ഞാൻ അമ്മയോടുമാത്രം ദേഷ്യപ്പെടാറില്ല. അഥവാ അബദ്ധത്തിലെങ്ങാനും എന്തെങ്കിലും പറഞ്ഞുപോയാലും ഉടനെതന്നെ പോയി സോപ്പിടാറുണ്ട്. കാരണം അമ്മയുടക്കിയാൽ നമ്മടെ പോക്കറ്റ്മണിയും കഞ്ഞികുടിയും മുട്ടിപ്പോകില്ലേ... !!!. തന്നെയുമല്ല എന്തോ... അമ്മയോട് മാത്രം പിണങ്ങിയിരിക്കാൻ എനിക്ക് പറ്റില്ലായിരുന്നു എന്നതാണ് സത്യം. പക്ഷേ അന്നെനിക്ക് അമ്മയോട് മിണ്ടാൻതന്നെ പേടിയായിരുന്നു. മറ്റൊന്നും കൊണ്ടല്ല, ജീവിതത്തിൽ ഞാനാകെ അമ്മയോട് മറച്ചുവെച്ചിട്ടുള്ള ഏക കാര്യമാണ് അവളുടേത്. അതുപക്ഷേ അമ്മയെന്തെങ്കിലും പറയുമൊന്നു പേടിച്ചിട്ടൊന്നുമല്ലാട്ടോ. മറ്റാരൊക്കെ സമ്മതിച്ചില്ലെങ്കിലും അമ്മ സമ്മതിക്കുമെന്ന് എനിക്കുറപ്പാണ്. അവളെ വളച്ചൊടിച്ച് ബൈക്കിൽ കയറ്റിക്കൊണ്ടുവന്ന് ദേ നിങ്ങടെ മരുമോളെന്നും പറഞ്ഞ് പരിചയപ്പെടുത്തണമെന്നായിരുന്നു എനിക്ക്. ആ സമയത്തെ അമ്മയുടെയാ ആശ്ചര്യം നിറഞ്ഞ മുഖം കാണാനുള്ള കൊതികൊണ്ടാണ് അമ്മയോട് ഇക്കാലമത്രയും ഇതൊന്നും പറയാതിരുന്നത്. ആ ഞാൻ ഇനിയെങ്ങനെ

💬 Comments

View all comments