0%

Chapter Title : ശ്രീഭദ്രം ഭാഗം 8 [JO]

Author : JO Read All Parts 1.4K
ഇത് പറയും... ??? രണ്ടുമൂന്നു കൊല്ലമായി ഞാൻ ഇക്കാര്യം അമ്മയോട് പറഞ്ഞിരുന്നില്ലെന്നറിയുമ്പോ അമ്മയെന്നോട്
പിണങ്ങില്ലേ എന്നൊക്കെയായിരുന്നു എന്റെ മനസ്സിൽ. ഞാനുദ്ദേശിച്ചപോലെ നടന്നിരുന്നുവെങ്കിൽ അവളെക്കിട്ടിയ സന്തോഷത്തിൽ അമ്മയെല്ലാം വിട്ടുകളഞ്ഞേനെ. പക്ഷേ ഇന്നത് പറ്റില്ലാലോ... മാത്രവുമല്ല ഇത്രേം കള്ളത്തരം ഞാൻ കാണിച്ചിട്ടും അവള് വളഞ്ഞില്ലെന്നറിയുമ്പോ കളിയാക്കി കൊല്ലുകയും ചെയ്യും. കളിയാക്കുന്ന കാര്യത്തിൽ അമ്മയ്ക്ക് നൂറുനാവാണ്. അതുകൊണ്ടുതന്നെയാണ് പിണക്കം മാറ്റാൻ ഞാനൊട്ടും മിനക്കിടാത്തതും. ചങ്ക് തകർന്നിരിക്കുമ്പോ അമ്മയുടെ കളിയാക്കൽ കൂടി സഹിക്കാനെനിക്കു വയ്യായിരുന്നു. മറ്റാരൊക്കെ ഇക്കാര്യത്തിൽ കളിയാക്കുന്നതിനെക്കാളും അമ്മ കളിയാക്കിയാലെനിക്കു വേദനിക്കുമായിരുന്നു. അതിന്റെ കൂട്ടത്തിൽ അമ്മയോട് നേരത്തേ പറയാമായിരുന്നു എന്നൊരു കുറ്റബോധവും എന്നിൽ നിറഞ്ഞിരുന്നുവന്നതാണ് സത്യം. !!! എന്തായാലും കുറേനേരം കിടന്നുറങ്ങിയും കുറേനേരം ലാപ്പിൽ സിനിമ കണ്ടോണ്ടിരുന്നുമൊക്കെ എങ്ങനെയൊക്കെയോ വൈകുന്നേരം വരെ ഞാൻ തള്ളിനീക്കി. ഒരു അഞ്ചു മണിയാകാറായപ്പോ പതിവില്ലാതെ അമ്മയുടെയൊരു വിളി. നിനക്ക് ചായയൊന്നും വേണ്ടേടാന്ന്. ഇതെന്താ ഈ സമയത്തൊരു വിളിയെന്നറിയാതെ ഞാനൊന്നമ്പരന്നു. സാധാരണ ആറാറരയാകുമ്പോഴാണ് എന്റെ കാപ്പികുടി. കോളേജിൽ നിന്നൊക്കെ വന്നിട്ട് ഒരു കുളിയൊക്കെ പാസാക്കി കുറേനേരം ഗെയിമൊക്കെ കളിച്ചതിന് ശേഷം. വീട്ടിലുള്ള ദിവസങ്ങളിലും ഏറെക്കുറെ ആ സമയത്താണ് കാപ്പികുടി. അതുകൊണ്ടുതന്നെ ഇന്നെന്താ പതിവില്ലാത്തൊരു കാപ്പികുടിയെന്നു ചിന്തിച്ചോണ്ടാണ് ഡൈനിങ് റൂമിലേക്ക് ചെന്നത്. ചെന്നതേ കണ്ട ആ തിരുമുഖം കണ്ട് ഞാൻ നന്നായിട്ടൊന്നു ഞെട്ടി. വരാരുമല്ല..., ആ അലവലാതി തന്നെ. ഇന്നലെ എന്നോട് തമ്മിതല്ലി ഇറങ്ങിപ്പോയവൻ യാതൊരു നാണവുമില്ലാതെയിരുന്ന് അമ്മയുടെ സ്‌പെഷ്യൽ കുഴലപ്പവും ചിപ്സുമൊക്കെ വെട്ടിവിഴുങ്ങുന്നു... !!!. കണ്ട പുറമ്പോക്കിനൊക്കെ ഇവിടിരുത്തിയാണോ തീറ്റ കൊടുക്കുന്നെ... ??? തലേന്നത്തെതിന്റെ കലിപ്പിൽ ഞാൻ ചെന്നതേ അരങ്കമങ്ങു വെട്ടി. അതുകേട്ടിട്ടും അവനൊരു കുലുക്കവുമില്ല. മുമ്പിലിരുന്ന

💬 Comments

View all comments