Chapter Title : ശ്രീഭദ്രം ഭാഗം 8 [JO]
ഒഴിവാക്കിയ മട്ട്. ഞാനൊന്നിടയ്ക്കുകയറി ന്യായീകരിക്കാൻ ശ്രമിച്ചെങ്കിലും ഞാൻ നിന്നോടല്ല, ഇവനോടാ ചോദിച്ചത് എന്നുള്ള കട്ടക്കലിപ്പ് ഡയലോഗിൽ എന്റെ വായടപ്പിച്ചു കളഞ്ഞു. ഡിബിനാകട്ടെ ഇനിയെന്നാ പറയുക എന്നമട്ടിൽ എന്നെയൊന്നു നോക്കി. നിന്ന നിൽപ്പിലൊന്നു ചത്തൂടെടാ എന്നമട്ടിൽ ഞാനുമൊരു മറുപടിനോട്ടം നോക്കി.
ഡിബിനേ നിന്നോടാ ചോദിച്ചത്... ആരാടാ ഭദ്ര... ???
അമ്മ ഒട്ടും ക്ഷമയില്ലാത്തപോലെ തന്റെ ചോദ്യം ഒന്നുകൂടി ആവർത്തിച്ചു. അതും എന്നെയൊന്നു ചുഴിഞ്ഞു നോക്കിക്കൊണ്ടായിരുന്നു ചോദ്യം. മകന്റെ കള്ളത്തരം കണ്ടുപിടിക്കാൻ വെമ്പുന്ന ഒരമ്മയുടെ എല്ലാ ഭാവവുമുണ്ടായിരുന്നു അപ്പോഴമ്മയുടെ മുഖത്ത്. പിടിക്കപ്പെട്ട കുട്ടിക്കുറ്റവാളിയുടെ ഭാവത്തിൽ ഞാനും നിന്നു. പക്ഷേ ഡിബിൻ വല്ലാത്ത നന്ദിയുള്ളവനായിരുന്നു. പക്ഷേ അസ്ഥാനത്തായിരുന്നൂന്നു മാത്രം...!!!. അത്രേം ഒപ്പിച്ചു വെച്ചിട്ട് ആ നിമിഷം ആ നാറി എന്റെ കയ്യീന്ന് വാങ്ങിക്കഴിച്ച മിൽക്ക് ഷെയ്ക്കിന്റെയും ചായേടേമൊക്കെ നന്ദി കാണിക്കാൻ നോക്കി. അതും ഭദ്രയോ.....??? ഏത് ഭദ്രാ എന്നൊക്കെ ചോദിച്ച് ഉരുണ്ടുകളിച്ചുകൊണ്ട്... !!!!. പോരേ പൂരം. നീ സത്യത്തിൽ മണ്ടനാണോ അതോ മണ്ടനായി അഭിനയിക്കുന്നതാണോന്നു
ചോദിക്കണമെന്നെനിക്കു തോന്നിപ്പോയി. അല്ല... മണ്ടനല്ല... !!! അല്പമെങ്കിലും ബുദ്ധിയുണ്ടായിരുന്നെങ്കിൽ മണ്ടനെന്നെങ്കിലും വിളിക്കാമായിരുന്നു... !!!
ഇതിപ്പോ സമയോം സന്ദർഭോം അവന്റെ മണ്ടത്തരം കേൾക്കുന്ന ആളും മാറിപ്പോയി. മനസ്സുവായിച്ചു ഉള്ളിലുള്ളത് കണ്ടുപിടിക്കുന്ന എന്റെ അമ്മയുടെ മുമ്പിലാണ് അവന്റെ ഉരുണ്ടുകളി. അമ്മയുടെ വക ഒറ്റ അലർച്ചകൂടി വന്നതേ ഡാം പൊട്ടിച്ചുവിട്ടപോലെ സത്യങ്ങൾ പുറത്തേക്കൊഴുകി. തലയിൽ കൈവെച്ചുകൊണ്ട് ഞാൻ ഡൈനിങ് ടേബിളിന്റെ കസേരയിലേക്കുമിരുന്നു.... !!!
അവൻ ഓരോന്ന് പറയുന്തോറും അമ്മയെന്നെ ഇടയ്ക്കിടയ്ക്ക് നോക്കുന്നുണ്ടായിരുന്നു. നിനക്കുള്ളത് തരാട്ടോ എന്നമട്ടിൽ. ഞാനാകട്ടെ അടുത്തതെന്തെന്ന മട്ടിലുമിരുന്നു. അവൻ പറഞ്ഞു തീരുന്നതുവരെ അമ്മ ക്ഷമയോടെ കാത്തിരുന്നു. പക്ഷേ
💬 Comments
View all comments