0%

Chapter Title : ശ്രീഭദ്രം ഭാഗം 8 [JO]

Author : JO Read All Parts 1.4K
ചൂട്ടും കത്തിച്ചുപിടിച്ച് അമ്മ കൂട്ടുനിന്നു. സ്വയം പറയാൻ പറ്റാത്തതിനാൽ പറയാനുള്ളത് മുഴുവൻ ആ നാറിയെക്കൊണ്ടമ്മ പറയിപ്പിച്ചു. കൂട്ടത്തിൽ എനിക്കിട്ടുള്ള ഒരാറ്റൻ പണിയും... !!! ഈ ലോകത്തിലെ നമ്മുടെ ഏറ്റവും വലിയ ശത്രു, അത് നമ്മുടെ കൂടേതന്നെയാണെന്നൊരു പഴമൊഴി കേട്ടിട്ടുണ്ട്. അതുപക്ഷേ നമ്മളെത്തന്നെയാണ് ഉദ്ദേശിക്കുന്നത്. എന്നാൽ എന്റെ കാര്യത്തിൽ അതീ നാറിയാണെന്നെനിക്കു തോന്നുന്നു. കൂടെനടന്നിട്ട് അമ്മാതിരി പണിയാണ് ഇവനെനിക്കു തന്നോണ്ടിരിക്കുന്നത്. അതിന്റെ പരകോടിയിലുള്ള പണിയാണ് ഇപ്രാവശ്യം തന്നതെന്നു മാത്രം. അവന്റെ തെറിവിളിയുടെ
അവസാനമായിരുന്നു കാളകൂടവിഷം പോലെ അവനാ പണി പുറത്തേക്ക് തുപ്പിയത്. അല്ല എനിക്കറിയാൻ മേലാഞ്ഞിട്ടു ചോദിക്കുവാ... എത്രലക്ഷം രൂപയാടാ ആ മറ്റവള് കാരണം നീ നശിപ്പിച്ചു കളയുന്നേ... ??? ഇതിനുമാത്രം എന്നാ മൈരാടാ അവൾക്കുള്ളെ... ??? അവന്റെയൊരൊടുക്കത്തേ പ്രേമം... !!! മറ്റവളോ ഏത് മറ്റവള്.... ??? ആ ഭദ്രയേ... !!!. എനിക്കെന്തെങ്കിലും ഇടയ്ക്കുകയറി പറയാൻ സാധിക്കുന്നതിന് മുന്നേ അമ്മയുടെ വക ചോദ്യവും ഒന്നുമാലോചിക്കാതുള്ള ഡിബിന്റെ ഉത്തരവും വന്നുകഴിഞ്ഞിരുന്നു. പറഞ്ഞുകഴിഞ്ഞാണ് ഡിബിനും ബോധം വന്നത്. ചിപ്സ് തിന്നുന്നതിനിടയിൽ ആ ഫ്ലോയിൽ അവനെങ്ങനെ പറഞ്ഞുപോയതാണ്. പറഞ്ഞുകഴിഞ്ഞ് പണിപാളിയോ എന്ന മട്ടിൽ പെട്ടന്ന് തലയുയർത്തിയെന്നെ നോക്കിയ അവൻ കണ്ടത് തലയിൽ കൈവെച്ചു നിൽക്കുന്ന എന്നെ. !!!. ഇന്നുനിന്റെ അന്ത്യമാടാ എന്ന മട്ടിൽ ഞാനും, ഞാനെന്നാ ചെയ്തിട്ടാ എന്നൊരു നിഷ്‌കു ഭാവത്തിൽ അവനും പരസ്പ്പരമൊന്നു നോക്കി. എന്നിട്ട് ഞങ്ങളിരുവരും അമ്മയുടെ മുഖത്തേക്ക് നോക്കി. വല്ലതും മനസ്സിലായോ എന്ന മട്ടിൽ. ഞങ്ങളുടെ മഹാഭാഗ്യത്തിന് എല്ലാം മനസ്സിലായെന്ന മട്ടിൽ ഞങ്ങളെത്തന്നെ നോക്കിനിൽക്കുകയായിരുന്നു അമ്മ... !!!. ആരാടാ ഭദ്ര... ??? ചോദ്യം എന്നോടല്ല, ഡിബിനോടായിരുന്നു. എന്നെ പരിപൂർണ്ണമായും

💬 Comments

View all comments