0%

Chapter Title : ശ്രീഭദ്രം ഭാഗം 8 [JO]

Author : JO Read All Parts 1.4K
അവസ്‌ഥയിലായി ഞാൻ. ടാ .... ഒന്നും മനസ്സിലാവാതെ ഞാനവന്റെ കയ്യിൽ കേറിപ്പിടിച്ചതും അതും തട്ടിയെറിഞ്ഞുകൊണ്ട് അവനെന്നെ നോക്കി ഒറ്റ അലർച്ച. തൂക്കിയിട്ടൊണ്ട് നടന്നാൽ മാത്രം പോരടാ മൈരേ ആണാവാൻ.... പ്രേമിക്കുന്ന പെണ്ണിന്റെ വീടോ പോട്ടെ... മൂന്നാലു കൊല്ലം പൊറകെ നടന്നിട്ടും അവളുടെ തന്തേടെ പേരുപോലും അറിയില്ലാത്ത നീയൊക്കെയെന്തിനാടാ പ്രേമിക്കാൻ നടക്കുന്നെ... ??? ഇനിയീക്കാര്യത്തിന് നിന്റെ കൂടെ നടക്കാൻ എന്നെക്കിട്ടില്ല. പോയി ചത്തൂടെടാ നാറീ... ???!!!
ആ ഒറ്റവരി മാത്രം പറഞ്ഞ് എന്റെ കയ്യും തട്ടിയെറിഞ്ഞുകൊണ്ട് കടന്നുപോയ അവനെ ഒരുനിമിഷം ഞാൻ നോക്കിനിന്നു. ആ ഒറ്റ വരിയിൽ നിന്നുതന്നെ എനിക്കെല്ലാം മനസ്സിലായിരുന്നു. എന്റെ തല താണു. അവളെയെങ്ങനെ ഫെയിസ് ചെയ്യുമെന്നറിയാതെ ഞാൻ കുഴങ്ങി. നിന്നനിൽപ്പിൽ വെണ്ണീറായിപ്പോകുന്ന അവസ്ഥ. ക്ലാസ്സിലെ കുശുകുശുക്കൽ മുഴുവൻ എന്നെ കളിയാക്കിക്കൊണ്ടാണെന്ന് എനിക്കാരും പറഞ്ഞുതരേണ്ടിയിരുന്നില്ല. ആരും കൂവിയില്ല, പക്ഷേ ഒരായിരം കൂക്കുവിളികൾ എന്റെ ചെവിയിൽ മുഴങ്ങുന്നുണ്ടായിരുന്നു. ആരും പരസ്യമായിട്ടെന്നെ പരിഹസിച്ചില്ല...., പക്ഷേ നഗരമധ്യത്തിൽ നഗ്നനായിനിർത്തി അപമാനിക്കുന്നതുപോലെയായിരുന്നു അവരുടെയാ നിശബ്ദത. ആ അപമാനങ്ങളും കൂക്കുവിളികളും സഹിക്കവയ്യാതെ ചെവിപൊത്തിപ്പിടിച്ചുനിന്നൊന്ന് അലറിക്കരയാൻ ഞാൻ കൊതിച്ചു... !!!. പക്ഷേ അതിനും കഴിയാത്ത അവസ്ഥയിലായിരുന്നു ഞാനപ്പോൾ... !!!. ശ്രീഹരീ... അവളുടെ പിന്നിൽ നിന്നുള്ള വിളിയാണെന്നെ ഉണർത്തിയത്. ഞാനവളെ തിരിഞ്ഞു നോക്കിയത് തികച്ചും നിർവികാരനായിട്ടായിരുന്നു. കണ്ണൊക്കെ അറിയാതെ നിറഞ്ഞിരുന്നുവെങ്കിലും അതിൽ ഒരു തുള്ളിപോലും പുറത്തേക്ക് വീഴാതെ എന്റെ കണ്ണുകൾ എന്നെ സഹായിച്ചുകൊണ്ടിരുന്നു...!!!. അവളുടെ മറുപടി എന്താവുമെന്ന് നല്ല ഉറപ്പുണ്ടായിരുന്നതിനാൽ മറ്റൊരത്ഭുതവും ഞാനപ്പോൾ പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ കേൾക്കാൻപോകുന്ന മറുപടി ഏറ്റുവാങ്ങാൻ എന്റെ മനസ്സ് അപ്പോഴേക്കും പാകപ്പെട്ടിരുന്നു... !!!. ശ്രീഹരീ... ലുക്ക് അറ്റ് റ്റു മീ... അവളുടെ

💬 Comments

View all comments