0%

Chapter Title : ശ്രീഭദ്രം ഭാഗം 8 [JO]

Author : JO Read All Parts 1.4K
വിളി. ഞാൻ അവളുടെ മുഖത്തേക്ക് നോക്കാത്തതിനാലുള്ള വിളിയാണത്. കേൾക്കാൻ പോകുന്ന മറുപടി അവളുടെ വാക്കുകളിൽ കൂടിയല്ലാതെ മുഖത്തു നിന്നുകൂടി കേൾക്കാൻ ശക്തിയില്ലായിരുന്നതിനാൽ ഞാൻ മുഖം കുനിച്ചാണ് നിന്നിരുന്നത്. ലുക്ക് അറ്റ് റ്റു മൈ ഐസ് ശ്രീഹരീ... അവളുടെ ശബ്ദം വീണ്ടും. ഞാൻ മുഖമുയർത്തി. അവളെയൊന്ന് നോക്കി. പരിഹാസമോ പുച്ഛമോ ദേഷ്യമോ ആഹ്ലാദമോ ഒക്കെ പ്രതീക്ഷിച്ചിടത്ത് ഭാവമാറ്റങ്ങൾ ഒന്നുമില്ല. തികഞ്ഞ ശാന്തത...!!!. എന്നിട്ടും ഞാനറിയാതെ നോട്ടം മാറ്റിപ്പോയി. എന്തോ... അവളുടെ മുഖത്തേക്ക് നോക്കിനിൽക്കാൻ കഴിയാത്തതുപോലെ... അവളെ നോക്കുമ്പോൾ ഉള്ളിലെ ശക്തിയെല്ലാം ചോർന്നുപോകുന്നപോലെ...!!!. എന്റെ കണ്ണിൽ നോക്കി സംസാരിക്കുന്നവരെയാ എനിക്കിഷ്ടം... വീണ്ടും അവളുടെ സ്വരം. അതോടെ ഞാനാ കണ്ണുകളിലേക്ക് നോക്കി. ആ കണ്ണുകളിൽ കാണുന്നത് പരിഹാസത്തിന്റെ ലാഞ്ചനയാണോന്നായിരുന്നു എനിക്കറിയേണ്ടത്. അല്ല, അതിൽ നിറഞ്ഞുനിന്നത് സഹതാപമായിരുന്നു... ആയുധങ്ങളെല്ലാം നഷ്ടപ്പെട്ട് തന്റെമുന്നിൽ നിരുപാധികം കീഴടങ്ങിപ്പോയ ശത്രുവിനോട് ഏതൊരു യോദ്ധാവിനും തോന്നിപ്പോകുന്ന തരത്തിലുള്ള ഒരുതരം സഹതാപം... !!!.
സേതുവെന്നു ഇനീഷ്യൽ കണ്ടപ്പോൾ അതെന്റെ അച്ഛന്റെ പേരാണെന്നു കരുതിയല്ലേ... ??? അവളുടെ തികഞ്ഞ ശാന്തതയോടെയുള്ള ചോദ്യത്തിന് മുഖം കുനിച്ചു നിന്നുള്ള നിശബ്ദതയായിരുന്നു എന്റെ മറുപടി. ഇനീഷ്യലെല്ലാം അച്ഛന്റെ പേരല്ല ശ്രീഹരീ... സേതുവെന്നത് എന്റെ അമ്മയുടെ പേരാണ്... സേതു... സേതുലക്ഷ്മി... !!!. എനിക്കച്ഛനില്ല... !!! ഒട്ടും കൂസലില്ലാതെയാണ് അവളത് പറഞ്ഞതെങ്കിലും, എനിക്കച്ഛനില്ലന്ന് പറയുമ്പോൾ അവളുടെ സ്വരമൊന്നു ചിലമ്പിച്ചിരുന്നു. കണ്ണ് ചെറുതായിട്ടൊന്ന് നനഞ്ഞിരുന്നു. സോ... അതുകൊണ്ടാണ് ഞാൻ പറഞ്ഞത് ശ്രീ... തനിക്ക് ചേരുന്ന പെണ്ണല്ലടോ ഞാൻ... തന്തയില്ലാത്തൊരു പെണ്ണിനെയെന്തായാലും ശ്രീഹരിക്ക് വേണ്ട... !! അത്.... അത് ശെരിയാവില്ലടോ... !!! അത്രമാത്രം പറഞ്ഞിട്ട് അവളിറങ്ങിപ്പോയപ്പോൾ ഒന്നും മിണ്ടാനാവാതെ പകച്ചു കണ്ണുമിഴിച്ചു

💬 Comments

View all comments