0%

Chapter Title : ശ്രീഭദ്രം ഭാഗം 8 [JO]

Author : JO Read All Parts 1.4K
നിൽക്കുകയായിരുന്നു ഞാൻ.... !!! എന്താണവൾ പറഞ്ഞിട്ട് പോയതെന്ന് കുറച്ചു മിനിട്ടുകൾക്ക് ശേഷമാണ് എനിക്കു പൂർണ്ണമായും മനസ്സിലായത് തന്നെ. ഞാൻ പകപ്പോടെ ചുറ്റും നോക്കി. അവൾ പോയ പിറകേ ഭൂരിഭാഗം പിള്ളേരും പോയിട്ടുണ്ട്. പിന്നെ വളരെക്കുറച്ച് പിള്ളേരെ ബാക്കിയുള്ളൂ. അതിൽ ചിലരുടെ മുഖത്ത് നേരിയ പരിഹാസം... ചിലർക്ക് സഹതാപം.... !!!. പക്ഷേ ആർക്കുമൊന്നും പറയാനില്ല. മരണവീട്ടിൽ എത്തിപ്പെട്ട ആംബുലൻസ് ഡ്രൈവറെപ്പോലെ ഒരു ഭാവ വ്യത്യാസവുമില്ലാതെ ഒരു നോട്ടം മാത്രം. ചിരിക്കാനോ കരയാനോ വയ്യാത്തപോലെ... !!! അന്ന് വീട്ടിലെത്തിയത് എങ്ങനെയാണെന്ന് എനിക്കുതന്നെ അറിയില്ലായിരുന്നു. വണ്ടിയിലിരിക്കുമ്പോൾ ആകെയൊരു മരവിപ്പോ സങ്കടമോ ദേഷ്യമോവൊക്കെയായിരുന്നു. അവളെന്നോട് പറഞ്ഞ കാര്യങ്ങളേക്കുറിച്ചോർക്കുമ്പോൾ ഉള്ളിലൊരു പുകച്ചിലായിരുന്നു. അവളെയെനിക്ക് കിട്ടില്ലാനുള്ള തിരിച്ചറിവ്... അതെന്നേ വല്ലാതെ തളർത്തിക്കൊണ്ടിരുന്നു...!!! അച്ഛനില്ലെന്നുള്ളത് വല്ലാത്തൊരു കാരണമായിക്കാണുന്ന അവളോട് പിടിച്ചുനിൽക്കാൻ മറ്റൊരു കാരണവുമില്ലാത്ത അവസ്ഥയായിരുന്നു എനിക്ക്. നേരിയൊരു പ്രതീക്ഷ തന്നത് ആ പേരായിരുന്നു. അതും പോയി. ഒന്നലറിക്കരയാൻ പോലുമാകാത്ത അവസ്ഥ. ഞാൻ മൂലം... എന്റമാത്രം എടുത്തുചാട്ടം മൂലം... അതുകൊണ്ട് മാത്രമാണ് എനിക്കവളെ കിട്ടാതിരുന്നതെന്നെനിക്കു തോന്നി... !!!
ശെരിയാണ്... അവൾ പറഞ്ഞതുപോലെ... ഡിബിൻ തെറിവിളിച്ചതുപോലെ... ഞാനൊരു വെറും പൊട്ടനാണെന്നെനിക്കു തോന്നി. അല്ലെങ്കിൽ നോക്കുന്ന പെമ്പിള്ളേരുടെ അടിവസ്ത്രത്തിന്റെ അളവുപോലും മനഃപാഠമാക്കിയ വൺസൈഡ്കാമുകന്മാരുള്ള ഈ നാട്ടിൽ സ്നേഹിക്കുന്ന പെണ്ണിന്റെ വീടോ നാടോ അച്ഛന്റെ പേരോ അറിയാത്ത ഞാൻ... ശെരിക്കും ഞാനൊരു അമൂൽബേബി തന്നെയാണ്... !!! അറിയാതെ കണ്ണു നിറഞ്ഞുകൊണ്ടിരുന്നു... തുടച്ചു മാറ്റുന്തോറും ഉള്ളിലെ വിഷമത്തെ പുറന്തള്ളാനെന്നവണ്ണം അത് വീണ്ടും വീണ്ടും ഒലിച്ചൊലിച്ചു വന്നുകൊണ്ടിരുന്നു.... അതൊന്ന് നിൽക്കാൻ വണ്ടി സൈഡിലൊതുക്കി മുഖം സ്റ്റിയറിങ്ങിലേക്ക് പൂഴ്ത്തി കുറേസമയം കിടന്നു. പക്ഷേ കണ്ണടച്ചപ്പോഴൊക്കെ തെളിഞ്ഞുവന്നത് അവളുടെ

💬 Comments

View all comments