0%

Chapter Title : ശ്രീഭദ്രം ഭാഗം 8 [JO]

Author : JO Read All Parts 1.4K
മുഖം മാത്രമായിരുന്നു. അന്നാ വെള്ള ചുരിദാറുമിട്ടു വന്നപ്പോഴുള്ള ആ പുഞ്ചിരിക്കുന്ന മുഖം മാത്രം... പക്ഷേ ആ ചിരിയുടെ പശ്ചാത്തലത്തിലും അവൾ ലാസ്റ്റ് പറഞ്ഞ ആ വാക്കുകളായിരുന്നു കേട്ടത്... എനിക്കച്ഛനില്ല... ഞാൻ നിനക്ക് ചേരില്ല... !!! ആ വരികൾ മനസ്സിൽ വീണ്ടും വീണ്ടും ആവർത്തിക്കുന്തോറും അവളും ഞാനും തമ്മിലുള്ള അന്തരമെനിക്കു മനസ്സിലാവുകയായിരുന്നു. അച്ഛനില്ലാത്തതല്ല, മറിച്ച് ഇത്രയും സാമ്പത്തികമുള്ള എന്നോട് സ്വന്തമായിട്ടൊരു അച്ഛൻ പോലുമില്ലാത്ത അവൾ ചേരില്ലെന്നവൾ ഉറച്ചു വിശ്വസിക്കുന്നു... അല്ല അതാണ് സത്യവും. അല്ലെന്ന് തെളിയിക്കാൻ എനിക്ക് വേറെ മാർഗ്ഗങ്ങളില്ല...!!! ആകെയുണ്ടായിരുന്ന മാർഗം അവളെക്കുറിച്ച് എന്തെങ്കിലുമൊക്കെ അറിയുക എന്നത് മാത്രമായിരുന്നു... പക്ഷേ അതിലും ഞാൻ പരാജയപ്പെട്ടിരിക്കുന്നു... !!! അവളെ മനസ്സിലാക്കാൻ പാടുപെട്ട ഞാൻ അവളെന്നത് അവളുടെ ചുറ്റുപാടുകളാണെന്നത് മനസ്സിലാക്കിയില്ല... !!!. തോൽവി... ഇനിയൊരിക്കലും ജയിക്കാനാവാത്ത വിധത്തിലുള്ള തോൽവി... എനിക്കാകെ ഭ്രാന്തുപിടിക്കുന്നത് പോലെയാവുകയായിരുന്നു... കൂട്ടത്തിൽ എന്നെയേറെ മനസ്സിലാക്കിയെന്നു ഞാൻ തെറ്റിദ്ധരിച്ച ഡിബിൻ പോലുമെന്നെ ഒറ്റപ്പെടുത്തിയപ്പോൾ എനിക്കെന്റെ നിയന്ത്രണംതന്നെ നഷ്ടമാവുകയായിരുന്നു. അവളെ കിട്ടാതിരിക്കാനുള്ള ഏറ്റവും വലിയ കാരണം ഞാനവളെ മനസ്സിലാക്കാത്തതിനേക്കാളുപരി എന്റെ എണ്ണമറ്റ സ്വത്തുക്കളാണെന്ന തോന്നൽ ആക്സിലേറ്റർ ചവിട്ടിപ്പറിക്കാനുള്ള തോന്നലിലേക്കെന്നെ നയിക്കുകയായിരുന്നു... എന്റെ ദേഷ്യം മുഴുവനും ഏറ്റുവാങ്ങിക്കൊണ്ട് ബെൻസ് വീട്ടിലേക്ക് മിന്നൽ വേഗത്തിൽ പാഞ്ഞു. വന്ന വേഗത്തിലാണ് വീടിന്റെ ഗെയിറ്റ് കടന്നത്. തുറന്നിട്ടിരുന്നതിനാൽ ഇടിച്ചു കയറിയില്ലെന്നു മാത്രം. അല്ലെങ്കിൽ ഞാനത് ഇടിച്ചുപൊളിച്ചേ അകത്തേക്ക് കയറുമായിരുന്നുള്ളൂ. എന്തിനെന്നറിയാതെ... എല്ലാം നശിപ്പിക്കാനുള്ള മൂഡായിരുന്നു എനിക്കപ്പോൾ... !!! അവളെയെനിക്ക് കിട്ടാതിരിക്കാനുള്ള ഏക കാരണം... ഈ സമ്പത്തു മുഴുവൻ ഒരു നിമിഷംകൊണ്ട് ഇല്ലാതാക്കണമെന്നെനിക്കു തോന്നിയിരുന്നു... അവയെക്കളെല്ലാമേറെ അവളെയായിരുന്നു ഞാനിഷ്ടപ്പെട്ടിരുന്നത്... അല്ല..., അവളായിരുന്നു എനിക്ക് കിട്ടാവുന്നതിൽ വെച്ചേറ്റവും വിലപിടിപ്പുള്ള

💬 Comments

View all comments