Chapter Title : ശ്രീഭദ്രം ഭാഗം 8 [JO]
രത്നം.. !!!
വണ്ടിയെന്തായാലും ഇടിച്ചല്ല നിർത്തിയത്. അത്രയും ബോധമെനിക്കെന്തായാലുമുണ്ടായി. മിറ്റത്ത് വണ്ടി നിർത്തി എവിടെയാണ് നിർത്തിയതെന്നുപോലും നോക്കാതെ താക്കോലും വലിച്ചൂരി ബാഗുമെടുത്ത് ആരോടോ ഉള്ള ദേഷ്യംപോലെ ഡോറും വലിച്ചടച്ചുകൊണ്ട് ഞാൻ വീട്ടിലേക്ക് പാഞ്ഞുകയറി. ചെല്ലുമ്പോൾ അച്ഛനുണ്ട് ഹാളിൽ. വണ്ടിയിടിച്ചതിന്റെ ദേഷ്യത്തിന് ഞാൻ വരുന്നതിനും മുൻപേ എന്നെ തെറിവിളിക്കാനായി വന്നതാണ്. അങ്ങേരേയപ്പോൾ കണ്ടതും എനിക്കുപക്ഷെ പേടിക്കുപകരം ദേഷ്യമാണ് വന്നത്. അങ്ങേരീ സ്വത്തുമുഴുവനുമുണ്ടാക്കിയത് കൊണ്ടല്ലേ എനിക്കീ വിധി വന്നതെന്നതായിരുന്നു അപ്പോഴെന്റെ മനസ്സിൽ. അതുകൊണ്ടുതന്നെ ആ ദേഷ്യത്തിന് അങ്ങേരെയൊന്നു മൈന്റുപോലും ചെയ്യാതെ മുറിയിലേക്ക് പോകാനാണ് എനിക്കപ്പോൾ തോന്നിയത്. ഞാൻ മൈന്റുചെയ്യാതെ പോകുമെന്ന് തോന്നിയതുകൊണ്ടാണോ എന്തോ അങ്ങേരുടെ ശബ്ദം പെട്ടന്നുയർന്നു.
ഈക്കണക്കിനാ പോക്കും വരവുമെങ്കിൽ ഒരു വണ്ടിയല്ല, സർവ വണ്ടീം താമസിയാതെ പണിയേണ്ടി വരും. എവടെ നോക്കിയാടാ നീ വണ്ടിയോടിക്കുന്നെ... കാശെത്രയാ ഇനിയാ വണ്ടി പണിയാൻ വേണ്ടതെന്നറിയാവോ... ??? ഇനി മേലാലൊരു വണ്ടിയേലും നീ തൊട്ടേക്കരുത്... !!!
കൊണ്ടോയി കത്തിച്ചുകള... !!!
പറഞ്ഞതും ഞാൻ താക്കോലൊറ്റ ഏറായിരുന്നു. അച്ഛന്റെ തലേലാണോ അതോ പുറത്തൊട്ടാണോ എറിഞ്ഞതെന്നെനിക്ക് ഓർമയില്ല. അത്രക്ക് ദേഷ്യത്തിലായിരുന്നു ഞാൻ.
അവൻ വണ്ടിപോയ വിഷമത്തിൽ വരുമ്പോ പിന്നേം തൊടങ്ങുവാണോ... ???
അമ്മയച്ഛനെ ശാസിക്കുന്നത് കേട്ടു. അച്ഛനെന്തോ മറുപടി പറയുന്നതും കേട്ടു. പക്ഷേ ആ മറുപടി വ്യക്തമാകും മുമ്പേ ഞാൻ മുറിയിൽക്കയറി വീട് കുലുങ്ങുന്നപോലെ ഡോറടച്ചിരുന്നു. എന്നിട്ട് ബാഗും വലിച്ചെറിഞ്ഞ് ഡ്രെസ്സ്പോലും മാറാതെ ബെഡിലേക്ക് കേറിക്കിടന്നു. ആരോടോ ഉള്ള ദേഷ്യത്തിന് തനിയേകിടന്നു പല്ലിറുമ്മി... കുറേനേരം കണ്ണുമടച്ച് തലയിണയിൽ കടിച്ചുപിടിച്ചു കിടന്നപ്പോൾ ദേഷ്യമൊന്നു കുറഞ്ഞു. മനസൽപ്പമൊന്നു ഫ്രീയായപ്പോൾ ഡിബിനെ വിളിക്കണമെന്ന് തോന്നി. എന്റെ മനസ്സ് അവനെയെങ്കിലും
💬 Comments
View all comments