Chapter Title : ശ്രീഭദ്രം ഭാഗം 8 [JO]
എനിക്കറിയിക്കണമെന്നു തോന്നി. പക്ഷേ...
വിളിച്ചപ്പോൾ അവൻ കോള് ബിസിയാക്കിയത് കുറച്ചൊന്നുമല്ലെന്നെ ദേഷ്യം പിടിപ്പിച്ചത്. ആ ദേഷ്യത്തിന് രണ്ടുമൂന്നു തവണകൂടി വിളിച്ചു. മൂന്നാമത്തെ തവണ വിളിച്ച നമ്പർ സ്വിച്ചോഫാണെന്ന മറുപടി ശെരിക്കും കേട്ടുകൂടിയില്ല. അതിനുമുന്നേ പുതിയ ഐഫോൺ ഭിത്തിയെ ചുംബിച്ചിരുന്നു. ഒന്നൊന്നര ലക്ഷം രൂപ വെറുതെ പൊട്ടിച്ചിതറുന്നത്പോലും നോക്കാതെ ഞാൻ കട്ടിലിലേക്ക് കമിഴ്ന്നുകിടന്ന് ചെവിരണ്ടും പൊത്തിപ്പിടിച്ചുകൊണ്ട് കിടന്നുറങ്ങി.
പിറ്റേന്ന് എഴുന്നേറ്റപ്പോൾ മണി എട്ട്. കോളേജിൽ പോകുന്നില്ലേയെന്നും ചോദിച്ചുകൊണ്ടുള്ള അമ്മയുടെ വിളിയും വാതിലിലുള്ള കൊട്ടും കേട്ടാണ് എഴുന്നേറ്റത്. ചത്തിട്ടില്ലെന്നറിയിക്കാൻ ഒന്ന് മൂളി. അമ്മയുടെ സ്വരം അകന്നുപോകുന്നതുകൂടി കേട്ടിട്ടാണ് എഴുന്നേറ്റത്. ബാത്രൂമിലൊന്ന് പോയിട്ട് ഇറങ്ങി ഹാളിലേക്ക് ചെന്നു. കാർന്നോപ്പടി നേരത്തേ പോയെന്ന് തോന്നുന്നു.
അവിടെയെങ്ങും കണ്ടില്ല. ആ ധൈര്യത്തിൽ ഉമ്മറത്തെ ആട്ടുകട്ടിലിൽ പോയിരുന്നു. ഒന്നിനുമൊരു ഉത്സാഹം തോന്നുന്നില്ല. കോളേജിൽ പോകാൻ ഒട്ടും തോന്നുന്നില്ല. ആരെക്കാണാനാ പോകുന്നത്... ??? അവിടെയാരിരിക്കുന്നു എന്നൊക്കെയുള്ള ചോദ്യങ്ങളായിരുന്നു മനസ്സിൽ. അവളെ എന്നെന്നേക്കുമായി നഷ്ടപ്പെട്ടപോലെയുള്ളൊരു ഫീലിംഗായിരുന്നു മനസ്സിനുള്ളിൽ.
നീയിന്ന് കോളേജിൽ പോണില്ലേ.... ???
പെട്ടന്ന് പുറകിൽനിന്നൊരു ചോദ്യം. വെട്ടിത്തിരിഞ്ഞു നോക്കി. ദൈവമേ ഇങ്ങേര് പോയില്ലാരുന്നോ... ???
ങ്ങുഹും...
ഞാനൊന്നു മൂളിയിട്ട് നൈസായിട്ടു സ്‌കൂട്ടാവാൻ നോക്കി. ഇനീം ഇവിടിരുന്നാൽ പണി പാലുംവെള്ളത്തിൽ കിട്ടുമെന്നത് എനിക്കാരും പറഞ്ഞുതരേണ്ട കാര്യമില്ലല്ലോ... !!!
ഉം... ???
പക്ഷേ രക്ഷപെടും മുമ്പേ മൂളലിലുള്ള ചോദ്യം വന്നു. പെട്ടു. ഞാനുറപ്പിച്ചു. ഇനിയിപ്പോ ഉപദേശത്തിന്റെ വരവാണ്...!!!
അ... അതുചുമ്മാ... അല്ല വണ്ടി കൊണ്ടോയി പണിയാൻ...
ഞാൻ വരുംവരായ്കകൾ ഓർക്കാതെ പെട്ടന്നൊരു കാരണമങ്ങു പറഞ്ഞു. അല്ലാതെ വൺസൈഡ്ലൗ പൊട്ടിയ വിഷമത്തിൽ പോകാത്തതാണെന്ന് പറയാൻ പറ്റൂല്ലല്ലോ... !!!!. പക്ഷേ പറഞ്ഞു കഴിഞ്ഞാണ്
💬 Comments
View all comments