0%

Chapter Title : ശ്രീഭദ്രം ഭാഗം 8 [JO]

Author : JO Read All Parts 1.4K
ആ ഉത്തരത്തിലെ അപകടം ഞാനോർത്തത്. ദൈവമേ എന്നെതല്ലാനുള്ള വടി ഞാൻതന്നെ ഒടിച്ചുകൊടുത്തോ...???!!!. ഉം... അതിനുമൊരു മൂളലായിരുന്നു മറുപടി. അത് കേട്ടപ്പോഴാണ് ശ്വാസമൊന്നു നേരെവീണത്. മിസ്സിസ് വൈജയന്തി നന്നായി ട്യൂഷനെടുത്തെന്നു തോന്നുന്നു. അല്ലെങ്കിലൊരിക്കലും ഇങ്ങനെയൊരു മറുപടി വരൂല്ലാ... !!!... മൈ ഡിയർ മമ്മീ... യൂ ആർ സോ സ്വീറ്റ്... !!!. മനസ്സിൽ അറിയാതെ ഒരുമോക്ഷം മുത്തങ്ങൾ ഞാൻ നൽകി. പക്ഷേ വേണ്ടായിരുന്നുവെന്നു ഒറ്റ സെക്കന്റ് കഴിഞ്ഞതേ മനസ്സിലായി. ഇംഗ്ലീഷ് യക്ഷിപ്പടങ്ങളിലെ പ്രേതങ്ങൾ ഒറ്റ സെക്കന്റിനുള്ളിൽ വേഷം മാറുന്നപോലെ അമ്മ പെട്ടന്ന് വില്ലത്തിയായി വേഷം മാറി. ചായയ്ക്ക് കടി കൊണ്ടുവെക്കുന്നപോലെ ഞങ്ങൾക്കിടയിലേക്ക് പെട്ടന്നാണൊരു പാത്രവുമായിട്ടമ്മ നീങ്ങിയെത്തിയത്. എന്നിട്ടെന്നെയൊരു നോട്ടവും.
ഞങ്ങൾക്കിടയിൽക്കിടന്ന ചെറിയ ടീപ്പോയിൽ കൊണ്ടുവെച്ച ആ പാത്രത്തിലേക്ക് ഒറ്റ നോട്ടമേ ഞാൻ നോക്കിയുള്ളൂ. അടുത്ത അടി അപ്പഴേ ഞാനുറപ്പിച്ചു. ഇന്നലെ ഒരാവേശത്തിന് എടുത്തെറിഞ്ഞ എന്റെ ആപ്പിൾകുഞ്ഞിനെ പല കഷ്ണങ്ങളായി റൂമിൽനിന്ന് പെറുക്കിയെടുത്തതായിരുന്നു അത്... !!!. സമാധാനമായല്ലോ... ??? ആദ്യം ഒന്നരയെ പോയൊള്ളാരുന്നു... ഇപ്പൊ മൂന്ന് പോയില്ലേ... ??? സമാധാനമായല്ലോ... ??? എന്നെയും പ്ലെറ്റിലെ ഫോൺ കഷ്ണങ്ങളെയും മാറിമാറി നോക്കിക്കൊണ്ടിരുന്ന അച്ഛനെ നോക്കി അമ്മയുടെ ദേഷ്യം നിറഞ്ഞ ചോദ്യമെത്തി. അതോടെ എനിക്കുവന്ന തെറിയങ്ങോട്ടൊഴിവായി. ഒന്നും മിണ്ടാതെ അച്ഛനെഴുന്നേറ്റു പോയതും അമ്മയും പോയി. ഞാൻ വീണ്ടും ഒറ്റയ്ക്കായി. ലാളിച്ചു ലാളിച്ചു വെക്കുവല്ലേ... മക്കള് നന്നാവണമെങ്കിലേ... ആദ്യം തന്തേംതള്ളേം നന്നാവണം... അതെങ്ങനെയാ... തന്തേടെയല്ലേ മോന്... അമ്മ പോകുന്ന വഴിയേ തന്നെത്താൻ പിറുപിറുക്കുന്നത് കേട്ടു. പിറുപിറുക്കളൊന്നുമല്ല... നല്ല ഉച്ചത്തിൽ ഞാൻ കേൾക്കാനായിത്തന്നെ പറഞ്ഞതാണ്. നല്ല ദേഷ്യമുണ്ടെന്നെനിക്കു മനസ്സിലായി. കുറച്ചു കഴിഞ്ഞാലുടനേ ഇതിനുള്ള പോർവിളി ഉറപ്പാണ്. അച്ഛനുള്ളതുകൊണ്ടാണ്

💬 Comments

View all comments