0%

Chapter Title : ശ്രീഭദ്രം ഭാഗം 9 [JO]

Author : JO Read All Parts 1.7K

നീ നൂറു ശതമാനോം ഉറപ്പിച്ചോ മോനേ; അവള് നിന്റെയാന്ന്... !!!. അഥവാ എന്നത്തേംപോലെ പോയി വീണ്ടും ബബ്ബബ്ബേ വെക്കാനാണ് ഉദ്ദേശവെങ്കി..... പുന്നാരമോനെ ഇപ്പളേ പറഞ്ഞേക്കാം, അവൾടെ കാര്യത്തിൽ പിന്നെ നിനക്കൊരു പ്രതീക്ഷേം വേണ്ടാ.... !!!.

ഒന്ന് പോടാ. ഞാൻ പറഞ്ഞോളാം.

ആ പറഞ്ഞാൽ നിനക്ക് കൊള്ളാം. ഇല്ലെങ്കിലെന്റെ കയ്യീന്നും കൊള്ളാം. അതോർത്തോ നീ. ആ പിന്നെ വേണേലാ കണ്ണാടീലോട്ടു നോക്കിയൊന്ന് റിഹേഴ്‌സലും ചെയ്‌തോ...

റിഹേഴ്‌സലും നോക്കി പ്രോഗ്രാമവതരിപ്പിക്കാൻ ഇതെന്തോന്ന് ബാലെയോ... ???

ആ അവതരിപ്പിക്കുമ്പോ മാത്രേയുള്ളു ബാലെ. പറയുന്നതെങ്ങാനും മാറിപ്പോയാപ്പിന്നെ ചവിട്ടുനാടകമായിരിക്കുമവളുടെ... !!!. അത് നിന്റെ നെഞ്ഞത്തുതന്നെ നടക്കുന്നേലും ഭേതവാ ഒരു റിഹേഴ്‌സല് നോക്കുന്നത്.

ഒന്ന് വെറുപ്പിക്കാതെടാ ദുരന്തമേ... ഞാൻ പറഞ്ഞോളാം.

ആ നീ പറയും. അതുകൊണ്ടാ പിന്നേംപിന്നേമെനിക്കു പേടി. പൊന്നുമോനെ ഒരപേക്ഷയുണ്ട്. നീപോയി ബബ്ബബ്ബേ വെക്കുന്നതോ പോട്ടെ..., അവളുടെ കയ്യീന്ന് എനിക്കുകൂടി അടിമേടിപ്പിച്ചു തരരുത്. റിക്വസ്റ്റ്... !!!

ആലോചിക്കാം.

അപ്പൊ അടികിട്ടൂന്നുറപ്പാണോ ???

ആ ചെലപ്പോ കിട്ടീന്നിരിക്കും. നീതന്നെ ഉണ്ടാക്കി വെച്ചതല്ലേ... ???!!!. രണ്ടെണ്ണം കൊള്ളുന്നത് നല്ലതാ.

എന്റെ നേരെയെങ്ങാനും കയ്യോങ്ങിയാ... അന്നവളുടെ അവസാനമാ... !!!.

ഉവ്വ. എന്നിട്ട് ഈപ്പറയുന്ന ഞ്യാനവിടെ മുട്ടും കൂട്ടിയിടിച്ചാണല്ലോ നിക്കണ കണ്ടത്.... ???. വാ കൊണ്ടു തള്ളുമ്പോ നല്ല സുഖവാ...നേരിട്ട് ചെല്ലുമ്പോ ഇതൊന്നും കാണുന്നില്ലാല്ലോ... ??? അതെന്തോ പറ്റി... ??? ആ സമയതെന്താ സാറ് നോമ്പ് വല്ലോമാരുന്നോ.... ???

അതിനവൻ മറുപടി പറഞ്ഞില്ല. എന്നേക്കാളും നന്നായിട്ടൊരൂമ്പിയ ഇളിയിളിച്ചു. ഉത്തരം ഞങ്ങൾക്കിരുവർക്കും നന്നായി അറിയാവുന്നതിനാൽ മറ്റൊരു ഡയലോഗിന്റെയാവശ്യമവിടെയില്ലല്ലോ... ???!!!. എന്തായാലും അവളുടെ വീടിനടുത്തുള്ള അവന്റെയെതോ ആന്റി പറഞ്ഞുകൊടുത്ത ഡീറ്റൈൽസ് വെച്ച് മറ്റൊരു

💬 Comments

View all comments