Chapter Title : ശ്രീഭദ്രം ഭാഗം 9 [JO]
അവസാന പരീക്ഷണംകൂടി നടത്താനുള്ള സർവ തയ്യാറെടുപ്പുകളും നടത്തിയിട്ടാണ് പിന്നീട് ഞങ്ങളാ മുറീൽന്നിറങ്ങിയത്.
കടുത്ത ട്യുഷനായിരുന്നു അവന്റേത്. പറഞ്ഞുതന്നത് വീണ്ടുംവീണ്ടും ചോദിച്ച്, എന്റെ മനസ്സിൽ ആ വിവരങ്ങളെല്ലാം ശിലയിൽ കൊത്തിയ അക്ഷരങ്ങൾ പോലെ പതിപ്പിച്ചിട്ടാണ് അവനെന്നെയൊന്നു ഫ്രീയാക്കിയത്. അതുകൊണ്ടുതന്നെ പിറ്റേന്ന് പോകുമ്പോൾ സാധാരണ വെക്കുന്നപോലെ ബബ്ബബ്ബേയൊന്നും വെക്കൂല്ലാന്നെനിക്കുറപ്പായിരുന്നു. അതിന്റെയൊരു കോൺഫിഡൻസും സന്തോഷവുമെല്ലാംകൊണ്ട് എന്റെ മുഖത്തൊരു ദിവ്യശോഭയും വിരിഞ്ഞിരുന്നിരിക്കണം. എന്തായാലും ട്യൂബ്‌ലൈറ്റു കത്തിച്ചപോലൊരു ചിരിയെന്നിലുണ്ടായിരുന്നെന്ന് അവനും സമ്മതിച്ചതാണ്.... !!!.
എന്തായാലും അതിനൊരു പ്രോത്സാഹനമെന്നോണം മുറീൽന്നിറങ്ങി ചെന്നപ്പോൾ മിസ്സിസ് വൈജയന്തിയുടെ വക ഉണ്ണിയപ്പോം ചായേം റെഡി. ഞങ്ങളിറങ്ങി ചെല്ലുന്നതിന്റെ ഒച്ച കേട്ടിട്ടാവണം ചായേം കടീം ടേബിളിൽ എടുത്തു വെച്ചിട്ട് അടുക്കളയിലേക്ക് മുങ്ങിയിരിക്കുകയാണ് കക്ഷി. കെട്യോന്മാരോട് പിണങ്ങിയിട്ടു പെണ്ണുങ്ങള് പോയി പിണങ്ങിനിൽക്കുന്നതുപോലെയുള്ള ആ നില്പും പ്രവർത്തികളും എനിക്കു നല്ലപോലെ സുപരിചിതമായതിനാൽ ചായേംകടീമിരിക്കുന്നത് കണ്ടതേ എനിക്കസുഖം പിടികിട്ടി. എന്തോ കാര്യത്തിന് അമ്മേനെ വിളിക്കാനോങ്ങിയ അവനെ കണ്ണുകൊണ്ട് തടഞ്ഞിട്ട് ഞാൻ ഇപ്പോഴിങ്ങോട്ടു വരുത്തിക്കാണിക്കാം എന്ന മട്ടിൽ വിരലുകൊണ്ടൊരു ആംഗ്യംവും കാട്ടി.
ഈ ചായക്ക് മധുരമില്ലലോ... ??? നിന്റേതിനുണ്ടോടാ... ???
ഞാൻ ചെറിയൊരു നമ്പറിട്ടു. ഇല്ലെന്നു പറഞ്ഞുകൊണ്ട് അവനും കട്ടയ്ക്ക് കൂടെപ്പിടിച്ചെങ്കിലും സംഗതി ഏറ്റില്ല. ഐഡിയ കൂതറയായിപ്പോയതുകൊണ്ടാണോ... അതോ ഒരുപാട് ഓടിയതുകൊണ്ടാണോന്നറിയില്ല, ആ ചോദ്യം അടുക്കളയിൽ കേട്ടതായിപ്പോലും തോന്നിയില്ല. സിമ്പിളായി ഇപ്പൊ ശെരിയാക്കാമെന്ന് കരുതിയ ആ പ്ലാനും പൊളിഞ്ഞതോടെ ഞാനൊരു പ്ലിങ്ങിയ ചിരിയോടെ അവനെ നോക്കി. അവനാകട്ടെ ഊമ്പിയില്ലേയിപ്പോ എന്ന മട്ടിലൊന്നു പുച്ഛിക്കുവേം ചെയ്തു.
നീയെവിടെ പരിപാടി അവതരിപ്പിച്ചാലും ഇതുതന്നെയാണൊടേ അവസ്ഥ... ???
അവനെന്നെയൊരു പുച്ഛിച്ച നോട്ടം നോക്കിക്കൊണ്ട് ചോദിച്ചു. മറുപടിയായി ഞാനൊന്നിളിച്ചും കാണിച്ചു. അതോടെ വേറെന്തൊക്കെയോ
💬 Comments
View all comments