Chapter Title : ശ്രീഭദ്രം ഭാഗം 9 [JO]
ആയി സംസാരം. അങ്ങനെ പറഞ്ഞുവരുമ്പാഴാണ് പെട്ടന്നൊർമ വന്നതുപോലെ അവനാ സത്യം വിളിച്ചുകൂവിയത്.
ആ... ടാ പൊട്ടാ... നീ നെഗളിക്കൂല്ലെങ്കി ഞാനൊരു കാര്യം പറയട്ടേ... ??? ഇപ്പഴാ ഓർത്തത്... !!!
എന്താടാ... ???
അല്ലാ... ഇന്നൊരാളെന്നോട് ക്ലാസ്സീച്ചെന്നപ്പോ ചോദിക്കുവാ നീയെവിടേ...??? നിനക്കെന്നാ പറ്റീതെന്ന്... !!!
ങേ... ആര്... ???
അവൻ പറഞ്ഞ സ്റ്റൈലിലും അവനാദ്യം പറഞ്ഞ ഇൻട്രൊഡക്ഷനിലും നിന്ന് എനിക്കത് ചോദിച്ചയാളെക്കുറിച്ച് ഏകദേശം മനസ്സിലായെങ്കിലും അങ്ങനെയൊന്ന് സംഭവിക്കാനുള്ള നൂറിലൊരംശം സാധ്യതപോലുമില്ലായിരുന്നതിനാൽ ഞാനൊരു സംശയത്തോടെ അവനെ നോക്കി. അവനാകട്ടെ അതോടെ ഇവനൊക്കെ എവിടുന്ന് വരുന്നെടാ എന്ന മട്ടിലാണ് മറുപടിയായിട്ടെന്നെ നോക്കീതും.
നിന്റമ്മായിയമ്മേടെ നായര്. അല്ലപിന്നെ... !!!
ടാ... സത്യാണോ... ??? അവള്... അവളാണോ ചോദിച്ചേ... ??? ഞാൻ ജിജ്ഞാസ അടക്കാനാവാതെ അവനെ നോക്കി.
ഓ അപ്പൊ അറിയാഞ്ഞിട്ടല്ല... !!!, എന്റെ വായീന്നുതന്നെകേട്ട് കോൾമൈയിരു കൊള്ളാനായിരുന്നല്ല്യോ... ??? പരമ കഷ്ടം... !!!
അവന്റെയാ കടുത്ത പുച്ഛവും എനിക്കൊരു വിഷയമായിരുന്നില്ല. എനിക്കാ കേട്ട വാക്കുകളിലെ സത്യമായിരുന്നു അറിയേണ്ടത്. അതുകൊണ്ടുതന്നെ യജമാനന്റെ കയ്യിലെ എല്ലിൻകഷ്ണത്തിനായി വെയിറ്റുചെയ്യുന്ന പട്ടിയെപ്പോലെ ഞാനവന്റെ മുഖത്തേക്കുതന്നെ നോക്കിനിന്നു. ഒരുത്തരം കിട്ടാതെ ഞാനാ മോന്തയവിടുന്നു മാറ്റൂല്ലാന്നറിഞ്ഞോണ്ടാവണം, അവൻ വാ തുറക്കുക തന്നെ ചെയ്തു.
എന്റെ പൊന്നുമൈരേ നീയെന്തിനാ എന്റെ വായിലോട്ടു തന്നെയിങ്ങനെ നോക്കിയിരിക്കുന്നേ... ??? അവളല്ലാതെ വേരാരേലും ചോദിച്ചതാണെങ്കി ഞാനിവിടെവന്നിത്ര കാര്യമായിട്ട് നിന്നോട് പറയുവോ... ???!!!.
എടാ അവളെന്നാ ചോദിച്ചേ.... ???
കെടന്നു ചാവണ്ട. പറയാം...!!!. അവള് കൂടുതലൊന്നും ചോദിച്ചൊന്നുവില്ല. ഞാൻ കേറിച്ചെന്നപ്പോ അവളാ വാതിലിന്റവിടെയുണ്ടാരുന്നു. ഉള്ളത് പറയാവല്ലോ നീയുംകൂടി ഇല്ലാത്തോണ്ട് അത്യാവശ്യം കലിപ്പിത്തന്നെയാ ഞാൻ കേറിച്ചെന്നതും. കേറിച്ചെന്നപാടെ എന്നെയൊന്ന് ചുഴിഞ്ഞു
💬 Comments
View all comments