Chapter Title : ശ്രീഭദ്രം ഭാഗം 9 [JO]
എനിക്കിട്ടും വന്നു. നീ മിണ്ടരുത്... ഇത്രേംനാളും ഒലിപ്പിച്ചു നടന്നിട്ടും അവളോടൊന്നു മിണ്ടാൻ പോലും പറ്റാത്ത നീ..., ആ നീ കൂടുതല് ന്യായം പറയരുതെന്നൊരു സുഗ്രീവാജ്ഞ അപ്പഴേ മുഴങ്ങി. അതോടെ കിട്ടേണ്ടത് കിട്ടിയതോടെ നമ്മള് വായടച്ചു നാക്ക് ഷെഡിൽകേറ്റി.
ആ ഇതാ ഞാനും പറഞ്ഞേ... എന്റെജയാമ്മേ... ഇവനേ... ഇവനൊന്നു മിണ്ടിയാ തീരുന്ന പ്രശ്നേ ഒള്ളു. പക്ഷേങ്കി അവൾടെ മുന്നിച്ചെല്ലുമ്പഴേ ഇവന്റെ മുട്ടുരണ്ടും കൂട്ടിയിടിച്ച് പാന്റിനാത്തൂടെ മൂത്രം പോകും. പിന്നെങ്ങനെയാ വല്ലതും നടക്കണേ... ???
അല്ല... ഇതിനുമ്മാത്രം പേടിക്കാനെന്നതാടാ നിങ്ങടെ പ്രശ്നം... ??? അവളെന്നാത്തിനാടാ ഇത്രക്കങ്ങട് കലിപ്പാവണേ... ??? നിങ്ങളവളെ വല്ലോം ചെയ്യുവോ പറയുവോമറ്റോ ചെയ്‌തോ... ???
ഞങ്ങളോ... ??? അവളെയോ... ??? നല്ല കാര്യായി. എന്റെ ജയാമ്മേ... അവളേ... അവളാ കോളേജിലെയൊരു മെയിൻ ഗുണ്ടയാ... !!! പിള്ളേർക്കെന്നല്ല...., ഒരുവിധപ്പെട്ട സാറുമ്മാർക്കുപോലും അവളോട് മിണ്ടാൻ പേടിയാ....!!!. ആ അവളെയാണ് ഞങ്ങളെന്തേലുമൊക്കെ ചെയ്യാൻ പോണത്. ഒരുമാതിരി വെട്ടുപോത്തിന്റെ സ്വഭാവോം ... പിന്നൂരിവെച്ച ഗ്രനേഡുപോലെ ഏതുനിമിഷോം പൊട്ടിത്തെറിക്കുമെന്ന മട്ടിലുള്ള നടപ്പും... !!!. ഈ നാറിക്ക് പ്രേമിക്കാൻ കിട്ടിയൊരു സാധനം... ഫൂ...
അവൻ നിന്നനിൽപ്പിൽ അവൾക്കിട്ടും എനിക്കിട്ടുമൊന്നു കൊട്ടി. കൂട്ടത്തിൽ അവളുടെയാ ഊമ്പിയ ക്യാരക്റ്ററും ആ ഒറ്റ ഡയലോഗീന്നമ്മയ്ക്ക് കിട്ടിക്കാണും. എന്തായാലും മറുപടിപറയുന്നേന് മുന്നേ എന്നെയൊന്ന് ചുഴിഞ്ഞു നോക്കി. അതുംകൂടി കണ്ടതേ എത്രയൊക്കെയായാലും സ്വന്തം മരുമോളെപ്പറ്റിയുള്ള കുറ്റമല്ലേ കേൾക്കുന്നേന്നു കരുതി ഞാനൊന്നവളെ ന്യായീകരിക്കാനൊക്കെ നോക്കീട്ടോ. പക്ഷേ യാതൊരു ഗുണോമൊണ്ടായില്ല. ആ ന്യായീകരിക്കാൻ ശ്രമിച്ചത് അമ്മയോ അവനോ ശ്രദ്ധിച്ചതുപോലുമില്ല...!!!. അവൻ നിലവിലെ അവസ്ഥ ചുരുക്കത്തിലൊന്നുകൂടി പറഞ്ഞുകൊടുത്തപ്പോൾ അമ്മ ശ്രദ്ധയോടെയത് കേട്ടുനിൽക്കുന്നത് കണ്ടപ്പഴേ എന്റെ മനസ്സിലൊരു ലഡു
💬 Comments
View all comments