0%

Chapter Title : ശ്രീഭദ്രം ഭാഗം 9 [JO]

Author : JO Read All Parts 1.7K

ഞാനങ്ങു ചത്തു പോകൂല്ലേ... ഒന്ന് പോടാ... നീ ഇതല്ലാ... ഇതിന്റപ്പുറം കാണിച്ചാലുംശെരി ഞാൻ ഉള്ളത് ഉള്ളതുപോലെ പറയും. അവൾടെ മനസ്സിലൊരു കോപ്പുമില്ല... അഥവാ ഉണ്ടെങ്കിത്തന്നെ നിന്നോടൊട്ടു പറയാനും പോണില്ല... !!!

നമ്മക്ക് കാണാടാ... !!!

ആ കാണാം.... !!!

ഒന്ന് നിർത്തുന്നുണ്ടോ രണ്ടും... ??? ഇല്ലേ രണ്ടിന്റേംസൂക്കേട് ഞാനിന്നു തീർക്കും... !!!

അടുക്കളയിൽ നിന്ന് ഭീക്ഷണി മുഴങ്ങിയത് പെട്ടന്നായിരുന്നു. അതുകേട്ടതേ പെട്ടന്നുരണ്ടും സൈലന്റായി. ഒരാവശ്യവുമില്ലാതെ വഴക്കുകൂടിയതായിട്ടും അതിന്റെ യാതൊരു അഹങ്കാരോം കാണിക്കാതെ പരസ്പരം നോക്കിപ്പേടിപ്പിച്ചുകൊണ്ട് പല്ലിറുമ്മിനിന്നു. അടുക്കളേൽന്ന് വീണ്ടുമൊരു ഡയലോഗു വരുമെന്നു കരുതിയെങ്കിലും അതുണ്ടായില്ല. അതോടെ ഞാൻ വീണ്ടുമെന്തോ പറയാൻ തുടങ്ങി. അതിനവനപ്പഴേ ഒച്ചയിട്ടു ബ്ലോക്കിട്ടതും അടുക്കളയിൽനിന്ന് പോരാളി പുറത്തുചാടി. വന്നവഴിയേ ഒറ്റയലർച്ചയും ഒരുനീക്കു വഴക്കും ഒരുമിച്ചു വന്നു. പാവം... കെട്യോന്റെ പേരുംപറഞ്ഞു ഭീക്ഷണിപ്പെടുത്തിയെന്റെ കലിപ്പുമൊത്തം അപ്പഴാ പുറത്തെടുക്കാൻ പറ്റീത്... !!!

അതുപിന്നെ ഇവനെന്നെയങ്ങനെയൊക്കെ പറഞ്ഞിട്ടല്ലേ... ???

അ... അതുപിന്നെ... ഞാൻ ഒള്ളതല്ലേ പറഞ്ഞത്... ??? ഇവന്റെയീ പഴംവിഴുങ്ങി സ്വഭാവത്തിന് അവളോടുപോയിട്ടൊന്നു മിണ്ടലുപോലും നടക്കൂല്ല... പിന്നെങ്ങനെയാ അവള് വളയുന്നേ... ?? അതല്ലേ ഞാൻ പറഞ്ഞൊള്ളു... ??!!!.

എന്നിട്ടുനീ അങ്ങനെയല്ലാല്ലോ പറഞ്ഞേ... ??? അവൾടെ മനസ്സില് അങ്ങനെയൊന്നുമില്ലാന്നല്ലേ.. ???

ചോദ്യം എന്റെയായിരുന്നില്ല. പക്ഷേ അതുകേട്ട് അവനേക്കാളും ഞെട്ടിയത് ഞാനായിരുന്നുതാനും....!!!. ഒന്നാമത് പുള്ളിക്കാരി ഇതൊക്കെ പതുങ്ങിയിരുന്നു കേൾക്കുവാരുന്നൂന്ന തിരിച്ചറിവ്... രണ്ടാമത് ഇതിപ്പോ എന്നേക്കാളും ദേഷ്യമാണോ അവനത് പറഞ്ഞപ്പോ അമ്മയ്ക്കുണ്ടായതെന്ന സംശയം... !!!.

അല്ല... അതുപിന്നെ... അവൾടെ മനസ്സെനിക്കറിയാല്ലോ... ???!!!. അതുകൊണ്ടുപറഞ്ഞതാ... !!!

അവൻ നിന്നുവിക്കി. അതോടെ അമ്മയും സപ്പോർട്ടായീന്നു മനസ്സിലായ ഞാനുംകൂടിയവനെ ആക്രമിക്കാൻ തുടങ്ങി. പക്ഷേ അതിലും മുന്നേ പണി

💬 Comments

View all comments