Chapter Title : ശ്രീഭദ്രം ഭാഗം 9 [JO]
സ്ഥലത്തിനുമൊത്തം ചെലവാക്കിയ പൈസയെക്കാളും വരും.
പോരാത്തതിന് തോട്ടത്തിലെ ലോഡ് കൊണ്ടുപോകാൻ സർക്കാർവക റോഡും. ലോഡുവണ്ടി സ്ഥിരം കയറിക്കയറി റോഡ് പൊളിഞ്ഞാലും നമുക്കൊരു പ്രശ്‌നോമില്ല..., വർഷം കൂടുമ്പോൾ അവരുതന്നെ റീ ടാറു ചെയ്യുന്നുണ്ടല്ലോ...!!!. അങ്ങനെ നമ്മക്ക് മൊത്തത്തിൽ ലാഭം... !!! വേറെയാർക്കുതൊന്നും ഇത്രക്ക് കുരുട്ടുബുദ്ധി... ??? കാര്യം പറഞ്ഞാൽ മറ്റേ മുതലാളി പടമാകുമ്പോ ഇത്തിരി കാശുകാണിച്ച് മക്കളെ വശത്താക്കാമെന്നായിരുന്നു അമ്മയുടെ ആദ്യത്തെ പ്ലാനെങ്കിലും ബാക്കിയെല്ലാം നമ്മക്ക് ബോണസായി കിട്ടീതാട്ടോ. പക്ഷേ അമ്മയുടെയീ കുരുട്ടുബുദ്ധി ഇങ്ങനെയുള്ള വലിയ വലിയ കേസുകളിലേ പുറത്തെടുക്കാറുള്ളൂ എന്നതാണ് സത്യം. ചെറിയ ചെറിയ കേസുകൾക്കെല്ലാം അച്ഛന്റെ കുനിഷ്ടുതന്നെ ധാരാളം.... !!!. അതുകൊണ്ടുതന്നെ ഇപ്പോൾ മുഴുവൻ സമയവും കണ്ട സീരിയലുംകണ്ട് എന്റെ കോപ്രായങ്ങൾക്കുമൊത്തം കൂട്ടുംനിന്ന് അച്ഛന്റെ വഴക്കുംകേട്ടു നടക്കുകയാണ് കക്ഷി. എന്റെ കൂട്ടുകൂടിയാവണം ആളിച്ചിരി അലമ്പുമാണ്. അച്ഛന്റെ കയ്യീന്ന് പൈസ ചിലവാക്കിക്കാൻ പ്രത്യേക കഴിവായിട്ടുണ്ട്. അതീന്നിസ്ക്കുന്നതാണ് നമ്മുടെ പോക്കറ്റുമണീന്ന് പ്രത്യേകം പറയണ്ടല്ലോല്ലേ... ???!!!.
പക്ഷെ ഇപ്പോഴത്തെ നിലയിൽ അമ്മയുടെയീ ചെപ്പടി വിദ്യയൊന്നും നടക്കവേമില്ലാട്ടോ. അച്ഛന്റെ ഇപ്പോഴത്തെ സ്വഭാവം വെച്ചാണെങ്കിൽ സർക്കാരീനുള്ള ധനസഹായമൊക്കെയിപ്പോ കോപ്പുകിട്ടുമെന്നുളളത് വേറെ കാര്യം. അന്നങ്ങേരുടെ പിശുക്കത്തരമിത്ര കൂടുതലല്ലായിരുന്നതുകൊണ്ടും കമ്പനിയിത്രേം വളർന്നിട്ടില്ലായിരുന്നതുകൊണ്ടും അങ്ങേരെയങ്ങനെയാർക്കുമത്ര പരിചയമില്ലാത്തതുകൊണ്ടും കിട്ടി. ഇപ്പോഴെങ്ങാനുമാണെങ്കി അങ്ങേരങ്ങനെയൊരു ഓഫറു വെച്ചാലേ സാറമ്മാരു ചോദിക്കും; അവിടെയെന്താ വിമാനത്താവളം വല്ലോം തുടങ്ങാൻ പ്ലാനുണ്ടോന്ന്... !!!. ഇതൊക്കെ അമ്മതന്നെ പ്രത്യേക സാഹചര്യങ്ങളിൽ അറിയാതെ പറഞ്ഞുപോയതാട്ടോ. അല്ലാതെ ഞാനിതൊന്നും അറിഞ്ഞതല്ല. ഈ പ്രായത്തിലും വീട്ടിലെയെല്ലാ മുറീടേം താക്കോലുപോലും എനിക്കറിഞ്ഞൂട. പിന്നാ മോട്ടേന്നു വിരിയും മുമ്പ് നടന്ന വസ്തുക്കച്ചവടത്തിന്റെ കേസ്...!!!
എന്തായാലും ആ അമ്മ കേസിലിടപെട്ടതേ എന്തെങ്കിലുമൊക്കെ നടുക്കുമെന്നത് എനിക്കുറപ്പായിരുന്നു. കാര്യം
💬 Comments
View all comments