0%

Chapter Title : ശ്രീഭദ്രം ഭാഗം 9 [JO]

Author : JO Read All Parts 1.7K

പുള്ളിക്കാരി സ്വസ്ഥം ഗൃഹഭരണമാണെങ്കിലും കുശാഗ്രബുദ്ധിയുടെയൊരു ഭൂതകാലം പുള്ളിക്കാരിക്കുണ്ടല്ലോന്നുള്ളതായിരുന്നു എന്റെ പ്രതീക്ഷ. എന്തായാലും കേസൊക്കെ പഠിച്ചതും വക്കീലിന്റെവക ഉപദേശം തുടങ്ങി. എന്നെ പരമാവധി പിന്തിരിപ്പിക്കലായിരുന്നു ശ്രമം. അവള് കോളനിയാന്നുകൂടി അറിഞ്ഞതായിരുന്നു മെയിൻ കാരണം. അങ്ങനെയൊരു പെണ്ണിനെക്കെട്ടാൻ അച്ഛനൊരിക്കലും സമ്മതിക്കൂല്ലാന്നുള്ള ന്യായം പറഞ്ഞു തർക്കിച്ചപ്പോൾ ആദ്യം ഞാനുമൊന്നു പകച്ചു. പക്ഷേ അവസാനം അമ്മേടെ പ്രേമകഥതന്നെ പറഞ്ഞു ഭീക്ഷണിപ്പെടുത്തേണ്ടിവന്നു സമ്മതിപ്പിക്കാൻ... !!!

ഇനി നീയാക്കാര്യം മിണ്ടിയാൽ... സത്യവായിട്ടും നിന്റെയീ ലൈൻ ഞാൻ പൊട്ടിക്കും... !!!

ക്ഷമ നശിച്ച പോരാളിക്ക് അവസാനമെന്നെ ഭീക്ഷണിപ്പെടുത്തിയനുസരിപ്പിക്കേണ്ടിയും വന്നു. എന്തായാലും എനിക്കീ കേസിൽ സഹായം ചെയ്തുതന്നാൽ ഞാനാക്കാര്യമിനി മിണ്ടില്ലാന്നുള്ള ഉഭയകക്ഷി കരാറിൽ ആ തെണ്ടിയെ സാക്ഷിയാക്കി അപ്പഴേ ഞങ്ങളൊപ്പിട്ടു. അതോടെ അമ്മ വീണ്ടുമെന്റെ താളത്തിനൊത്ത് തുള്ളുന്ന പാവയായി. കാര്യം കുരുട്ടുബുദ്ധീടെ ആശാത്തിയാണേലും ഇപ്പൊ റിട്ടയറായതുകൊണ്ടാവും ഐഡിയയൊന്നും അത്രയ്ക്കങ്ങോട്ടേൽക്കുന്നതായി ഞങ്ങൾക്കു തോന്നിയില്ല.

അല്ലേലുമാ ഭൂലാൻദേവീടെ മുന്നിൽ ലോക്ലാസ് ഐഡിയയൊന്നും എൽക്കുവേമില്ലല്ലോ... ??!!!. എന്തായാലുമവസാനം അവൾക്കെന്നോട് ഇഷ്ടമുണ്ടോന്നെങ്കിലും അറിയാനൊരു വഴി പറയെന്നായി ഞാൻ. അതിനെന്തായാലും പെട്ടെന്നുതന്നെ ഐഡിയ പറഞ്ഞുതന്നു. അതോടെ ഞങ്ങളുടെ പ്ലാനും ഞങ്ങള് അമ്മയോട് പങ്കുവെച്ചു. അവൻ പറഞ്ഞ ഐഡിയയുടെ കൂടെ അമ്മയുടെ ഐഡിയ കൂടിയായപ്പോൾ ഏതാണ്ടൊക്കെ നടക്കുമെന്ന് എനിക്കും തോന്നിത്തുടങ്ങി. അറിയാതെന്റെ മുഖത്തൊരു ചിരിയും വിരിഞ്ഞൂട്ടോ... !!!

അയ്യ... അവന്റെയൊരു ചിരി.... !!! നിന്റച്ഛനെ വേണൊങ്കിപറഞ്ഞു സമ്മതിപ്പിച്ചോണം. എനിക്ക് നേരവൊണ്ടാവില്ല... !!!

എന്റെ സന്തോഷം കെടുത്താനായിട്ടെന്നോണം അമ്മയുടെ ഡയലോഗുവന്നു. പക്ഷേ അതൊക്കെയെന്റെ ജയക്കുട്ടിയാ തലയിണമന്ത്രത്തിലങ്ങു പറഞ്ഞു ശെരിയാക്കിയാ മതിയെന്റെ ജയക്കുട്ടീന്നും പറഞ്ഞു ഞാനങ്ങോട്ടൊഴിവാക്കി. അമ്മ തിരിച്ചെന്തോ പറയാനാഞ്ഞതും ഇരുകൈകൊണ്ടും ചെവിരണ്ടും പൊത്തിക്കൊണ്ട് എനിക്കൊന്നും കേൾക്കണ്ടാന്നും പറഞ്ഞലറിക്കൊണ്ട് കുഞ്ഞുപിള്ളേര്

💬 Comments

View all comments