0%

Chapter Title : ശ്രീഭദ്രം ഭാഗം 9 [JO]

Author : JO Read All Parts 1.7K

നീയൊന്നെസ്സുപോലും പറയുന്നേന് മുന്നേ ഊക്കാൻ വരുന്നോന്നു വിളിച്ചാലുമവളൊക്കെ വന്നേനെ. അത്രയ്ക്കുണ്ട് നിന്റെ കാശിനോടുള്ള ആർത്തി.... !!!

അതല്ലേടാ എനിക്കെന്റെ ഭദ്രയോടിത്രയിഷ്ടം... !!!. അവൾക്കെന്റെ കാശ് വേണ്ടെടാ... എനിക്കും. അതുകൊണ്ടാ അവളെത്തന്നെ മതീന്നു ഞാൻ പറേണെ... !!!.

ആ ഒരൊറ്റ കാരണം കൊണ്ടാടാ മൈരേ ഇത്രേം മണ്ടത്തരമൊക്കെ കാണിച്ചിട്ടും ഞാനും നിന്റെ കൂടെ നിക്കുന്നേ. വേറേതേലും ഊമ്പന്മാര് കെട്ടിക്കൊണ്ടുപോയി അവള് കിടന്നു നരകിക്കുന്നത് കാണാനുള്ള മടികൊണ്ട്. ഒരു ദിവസമെങ്കിലുമൊരുദിവസം അവളൊന്നു സമാധാനവായിട്ടു കഞ്ഞികുടിച്ചു കിടന്നോട്ടെന്ന് വെച്ച്...!!!

എടാ സത്യായിട്ടുമവള് കോളനീലാണോ താമസിക്കുന്നെ...??? നീയെന്നെ ആക്കുവല്ലല്ലോ... ???

പോയി നോക്കെടാ മൈരാ അത്രക്ക് സംശയവാണെങ്കി. ഹല്ലപിന്നെ.

അതല്ലട. എനിക്കങ്ങു വിശ്വസിക്കാൻ തോന്നുന്നില്ല. അതാ... !!!

വിശ്വസിച്ചേ പറ്റൂ. കേരളത്തിലേ ഏറ്റവും വലിയ കോടീശ്വരൻമാരിലൊരാളായ ശ്രീഹരീ എച്ച് മേനോന്റെ കാമുകിയും പ്രതിശ്രുത വധുവുമായ മിസ് ഭദ്ര വി സേതുവെന്ന നമ്മുടെ ഭദ്രകാളി, അതായതെന്റെ പുന്നാര ഏട്ടത്തിയമ്മ, ഒരു തനി കോളനിയാണ്... !!!. ടൗണിലെ പുനർജനി ലക്ഷംവീട് കോളനിയിൽ നാല്പത്തി മൂന്നാം നമ്പർ ഓടിട്ട വീട്ടിൽ താമസിക്കുന്നൂ... !!!. അവൾടെ അമ്മ, സേതുവെന്ന സേതുലക്ഷ്മി, ടൗണിലെ ഫ്‌ളാറ്റുകളിൽ നിന്ന് ഡ്രെസ്സുകൾ വാങ്ങിക്കൊണ്ടുവന്ന് അലക്കിയുണക്കി തിരിച്ചു കൊണ്ടുകൊണ്ടുക്കുന്നതുവഴി കിട്ടുന്ന കാശിന്, ഉള്ള കഞ്ഞീം കുടിച്ച്, നിന്നെപ്പോലുള്ള തനി കാശുകാരൻ തെണ്ടികളുടെ പ്രേമട്രാപ്പുകളിലൊന്നും വീഴാതെ, നല്ലരീതിയിൽ പഠിച്ച് ഇപ്പൊ കോളേജിലെത്തി നിൽക്കുന്നൂ... !!!. എന്താ മതിയോ... ??? നീ എത്രയൊക്കെ വീണ്ടും വീണ്ടും ചോദിച്ചാലും ഇതെല്ലാം വിശ്വസിച്ചേ പറ്റൂ മോനെ... !!!. എന്തുകൊണ്ടെന്നാൽ ഇതാണ് സത്യം... !!!

അവന്റെ വാക്കുകൾ വീണ്ടും കേട്ടിട്ടുമെന്റെ അമ്പരപ്പും ഞെട്ടലും

💬 Comments

View all comments