← Back to ശ്രീഭദ്രം ഭാഗം 1 [JO]

Comments

ശ്രീഭദ്രം ഭാഗം 1 [JO] · approved reader discussion

rashid • 26-11-2018 22:13

കൊള്ളാം, ടീസർ വന്ന് ഒരുപാട് ആയപ്പോൾ ഇനി വിചാരിച്ചു കഥ ഉണ്ടാവില്ല എന്ന്.വീണ്ടും എഴുതിയതിൽ സന്തോഷം, അടുത്ത ഭാഗം പെട്ടെന്ന് വന്നോട്ടെ.

jo • 27-11-2018 14:24

അങ്ങനെ ഒരിക്കലും ചിന്തിക്കരുത്. നമ്മള് തൊടങ്ങീതാണോ??? തീർത്തിരിക്കും. പിന്നെയീ ഇടവേള. അതെനിക്ക് സ്ഥിരം ഉള്ളതല്ലേ...ഹി ഹി

Joseph • 26-11-2018 22:06

Jo bro campus storyude thudakam superb.Classic love story ude lvl adutha partukakil varumennu pakashe avasanam Akhil bro kadha pole tradegy aakaruthe Jo ????

jo • 27-11-2018 14:23

അയ്യേ ട്രാജഡിയോ??? ഞാനോ??? ആ അഖിലിന് മാത്രം പറ്റുന്നതാ അമ്മാതിരി ഹെവി കളികളൊക്കെ. ഞാൻ വെറും ഇസ്‌പെഡ് ഏഴാംകൂലി. നമ്മള് പോസിറ്റീവ് വിട്ടൊരു കളിയില്ല

അഞ്ജാതവേലായുധൻ • 26-11-2018 21:59

അണ്ണാ ഇത് നേരത്തിനും കാലത്തിനുമൊക്കെ പോസ്റ്റ് ചെയ്യാൻ ശ്രമിക്കണേ.ഇത് ആദ്യം വായിച്ചപോലൊരു ഓർമ്മ വന്നു.
അടുത്ത ഭാഗവും കൂടി പോരട്ടെ

jo • 27-11-2018 14:21

വേലായുധേട്ടാ... ആദ്യ രണ്ടു പേജൊഴിച്ചു ബാക്കിയെല്ലാം പുതിയത് തന്നാ... നോക്കിക്കേ.. ടീസറിൽ ഇട്ടത് ഇതിലും വന്നതാ...

പിന്നെ സമയത്ത് ഇടുന്ന കാര്യം, അതുപിന്നെ പറയണോ??? ഞാനെപ്പോഴും അങ്ങനെയല്ലേ??????

Akhil Akrooz • 26-11-2018 21:57

Pakka real machane polichu

jo • 27-11-2018 14:19

ഹ ഹ. ആ റിയാലിറ്റി കീപ്പ് ചെയ്യാനാണ് ഞാനെന്നും ശ്രമിക്കുന്നത് സഹോ...

Master • 26-11-2018 21:56

ശിഷ്യാ..ആശാന്റെ എല്ലാ അനുഗ്രഹങ്ങളും. ശിഷ്യന്റെ ഭദ്ര ഒരു ഭദ്രകാളിയായി മാറി കുട്ടന്‍ ഡോക്ടറുടെ സൈറ്റിനെ വിഴുങ്ങി എല്ലാ എഴുത്തുകാരുടെയും (ആശാനെ ഒഴിച്ച്) തല അറുത്ത് കഴുത്തില്‍ തൂക്കി ഡിസ്ക്കോ ഡാന്‍സ് കളിക്കട്ടെ എന്ന് ആശംസിക്കുന്നു..

ഈ അലസനായ ആശാനോട് ക്ഷമി ശിഷ്യാ..നേരെ ചൊവ്വേ കിട്ടുന്ന കാലത്ത് പോലും വായിക്കാത്ത ആശാന്‍, ചന്ദ്രക്കലയും തേങ്ങാപ്പൂളും കുത്തും കോമയും കണ്ടു സന്തോഷിച്ച് ഇരിക്കുവാ..അങ്ങനേലും ഒരു കഥേം വായിക്കാതിരിക്കാമല്ലോ..

ശിഷ്യാ കാശ് ഒണ്ടേല്‍ ഒരു അമ്പത് രൂവ

jo • 27-11-2018 14:19

എന്റെ ഗുരുവേ...

ഇത് ബായിച്ചിട്ടു ഞാനിങ്ങനെ കണ്ണുതള്ളി വായുംപോളിച്ചു മിഴുങ്ങസ്യാന്നിരിക്കുവാ. ഇതെങ്ങും വായിച്ചു ഡോക്ടർ പേടിക്കാണ്ടിരുന്നാ മതിയായിരുന്നു. എങ്കിലും സൈറ്റിൽ ഭദ്രയൊരു ഭദ്രകാലിയായിത്തന്നെ അവതരിക്കുമെന്നു കരുതാം.

(പിന്നേ അമ്പത് രൂപക്കുള്ളത് ആയില്ലാട്ടോ...  ഇതിപ്പോ കൂടിപ്പോയാ ഒരു ചായക്കും കടിക്കുമുള്ളതായി. 10+10=20)

Random guy • 26-11-2018 21:44

പൊളിച്ച് ബ്രോ??

jo • 27-11-2018 14:15

ഒത്തിരി നന്ദി ബ്രോ

smitha • 26-11-2018 20:45

ചിരിച്ച് ഊപ്പാട് പോകുന്ന സീന്‍ ധാരാളം. വിസ്പ്പര്‍ എപ്പിസോഡിന്‍റെ കാര്യമാണ് പറയുന്നത്. അല്ല ഒരു കാര്യം ചോദിച്ചോട്ടെ? ഇത്ര റിയലിസ്റ്റിക് ആയി എഴുതണമെങ്കില്‍ ഇത് സംഭവിച്ചതല്ലേ?

ജോയുടെ ലൈഫില്‍ തന്നെ?
[മൂന്ന്‍ അടി മാറിനിന്നാണ് പറയുന്നത്]

ഇനി വരട്ടെ ഭദ്ര. ശ്രീക്കുട്ടന്‍റ് ഭദ്ര.

നല്ല ഫസ്റ്റ്‌ ക്ലാസ് ക്യാമ്പസ് പ്രസന്‍റ്റെഷന്‍. നല്ല ഫ്ലോ. വരവ് കേമാമാക്കി.

[റിയലിസം കൊഴുപ്പിക്കാന്‍ ഇത്ര തെറി വേണ്ട.]

jo • 26-11-2018 21:18

ഇതൊക്കെ വായിച്ചിട്ട് ചിരി വന്നെങ്കിൽ... മാഡം... തനിക്കെന്തോ സാരമായ പ്രശ്നമുണ്ട്. സത്യം...!!!.

ഉള്ളത് പറയാമല്ലോ അത്രക്ക് ചങ്കുറപ്പുള്ള ഒരുത്തിയെയും ഞാനിതുവരെ നേരിട്ടു കണ്ടിട്ടില്ല. ആദ്യ ഭാഗം എഴുതാനിരുന്നപ്പോൾ പെട്ടന്ന് തോന്നിയതാ. അവളുടെ സ്വഭാവം ആ ഒറ്റ പ്രവർത്തിയിലൂടെ വെളിവാക്കാൻ ഒരു വഴി കാതിരുന്നപ്പോൾ കിട്ടിയ ഒരു നുറുങ്ങ്. അത്രേയുള്ളു. ഫേസ്ബുക്കിലെ എന്റെയൊരു കൂട്ടുകാരൻ എടുത്ത ഒരു ഫോട്ടോ. ഒരു പാഡും മേടിച്ചു നടന്നുപോകുന്ന ഒരു ചേച്ചിയുടെ ചിത്രം. ആ പാഡ് പൊതിയാതെ കൊണ്ടുപോകുന്നതിൽ തോന്നിയ കൗതുകത്തിന് പെട്ടന്ന് മനസ്സിലുദിച്ച സ്പാർക്ക്. അതാണ് ആ സീനായി പരിണമിച്ചത്. സത്യം.

പിന്നെ തെറി. അത് കൊഴുപ്പിക്കാൻ ചേർത്തതല്ല. ഞങ്ങളുടെ ക്ലാസിലെ യഥാർത്ഥ സംഭാഷണശൈലി ഒന്നു കടംകൊണ്ടതാ. എന്തായാലും തെറി ഇത്രക്ക് കഠിനമാക്കാതെ അടുത്ത ഭാഗം എഴുതാം.

കുഞ്ഞൻ • 26-11-2018 20:26

സംഗതി ഒരു ക്ലാസ് ആവൊ ജോ... ആ ഒഴുക്ക് ഇഷ്ട്ടായി... അടുത്തതും കൂടി പോരട്ടെ... എന്നിട്ട് പറയാം

jo • 26-11-2018 21:09

ക്ലാസ്സോ??? എന്റെ കയ്യീന്നോ??? ഏയ് അമ്മാതിരി വൃത്തികേടൊന്നും ഞാൻ ചെയ്യൂല്ല.

ഞാൻ അത്തരക്കാരൻ നഹീ ഹേ...

അടുത്ത ഭാഗത്തിന് ശേഷമുള്ള കമന്റിന് ഞാൻ കാത്തിരിക്കും

അസുരവിത്ത് • 26-11-2018 20:11

ഒടുവിൽ കാത്തിരുന്ന കഥയുമായി പ്രണയത്തിന്റെ രാജകുമാരൻ വന്നിരിക്കുന്നു... വായിച്ചിട്ട് അഭിപ്രായം പറയാം...

jo • 26-11-2018 21:08

ഇയ്യു വായിച്ചിട്ട് പറ മുത്തേ...

RDX • 26-11-2018 20:07

തുടക്കം കൊള്ളാം, അടുത്ത  ഭാഗം പെട്ടെന്ന് ഇടൂ ??

jo • 26-11-2018 21:07

ചെറിയൊരു പണി ബാക്കിയുണ്ട്. അതിനുമുമ്പേ തുടങ്ങിയ ഒരു കഥ. വാടകക്കെടുത്ത ഹൃദയം. അത് ഇടണം. അതിനുശേഷം ദേ ഭദ്രം എത്തിക്കഴിഞ്ഞു

Kamaraj • 26-11-2018 20:01

ജോ കലക്കി

jo • 26-11-2018 21:05

താങ്ക്സ് ബ്രോ

Achayan • 26-11-2018 20:00

Vannu alle.... Vaayichitt pinne varam.

jo • 27-11-2018 14:15

വരാതെ പറ്റ്വോ???

Achayan • 26-11-2018 19:58

Vannu alle.. Vaayichitt pinne varam

jo • 27-11-2018 14:14

അച്ചായോ... ഇങ്ങടെ വരവ് ഞാൻ കാത്തിരിക്കുവേ

കബാലി • 26-11-2018 19:01

ജോക്കുട്ടാ നന്നായിട്ടുണ്ട്.
ഈ കഥ മച്ചാൻ മുന്നേ ഒരു തവണ Post ചെയ്തിരുന്നോ...?
ആദ്യത്തെ 2 പേജ് വായിച്ചതായി ഓർക്കുന്നു. പേരും മനസ്സിലുണ്ട്.
എന്തായാലും കലക്കി. അടുത്ത പാർട്ട് പെട്ടന്ന് ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു.

jo • 26-11-2018 21:05

ആദ്യ പേജ് ടീസറായി ഇട്ടിരുന്നു. താങ്കൾ അത്  വായിച്ചിരുന്നു. ഭദ്രയെ ഒന്നു പരിചയപ്പെടുത്തി പിറ്റേന്ന് ഇത് ഇടാനിരുന്നതാ. പക്ഷേ നടന്നില്ല. എന്തായാലും അടുത്തുതന്നെ അടുത്ത ഭാഗം വരും

Maddy • 26-11-2018 18:46

ഓർമ്മകൾക്ക് ഇത്രമേൽ മധുരമോ!
ഒരു ലഹരി പോലെ സിരകളിൽ നൊസ്റ്റാൾജിയ പടർത്തുന്ന ഈ അവതരണം ഹൃദയത്തിലാണ് പതിഞ്ഞിരിക്കുന്നത്.
ഭദ്രയും ശ്രീകുട്ടനും മനസ്സിൽ ചിര പ്രതിഷ്ഠ നേടി കഴിഞ്ഞു..

ഈ പെണ്ണുങ്ങളെല്ലാം ഇമ്മാതിരി തന്നെ.. ഒരുത്തനെ പ്രേമിക്കും. വേറൊരുത്തന്റെ കൂടെ കറങ്ങും, എന്നിട്ട് മറ്റൊരുത്തനെ  കെട്ടും.

ഭദ്രയിലൂടെ  ആ ചരിത്രം തിരുത്തി കുറിക്കാമെന്നു  പ്രത്യാശിക്കുന്നു..

smitha • 26-11-2018 20:12

"....ഈ പെണ്ണുങ്ങളെല്ലാം...."
ഇതില്‍ സ്ത്രീവിരുദ്ധതയുണ്ട്. ഹഹഹ...

Maddy • 26-11-2018 20:33

ഈശ്വരാ.... ? എന്റെ പോന്നേച്ചി... ഒരു തേപ്പ് കിട്ടിയോന്റെ രോദനം...
തേച്ചവൾക്കറിയില്ലല്ലോ തേപ്പു കിട്ടിയോന്റെ ആത്മനൊമ്പരം.. ?

smitha • 26-11-2018 20:38

ഹഹഹ....
ഒരു കാമുകന്‍റെ രോദനം!!!
അതറിഞ്ഞില്ല.
അല്ലെങ്കിലും ഈ പെണ്ണുങ്ങളൊക്കെ കണക്കാ...

Maddy • 26-11-2018 20:50

ലത് കറക്ട്... അപ്പൊ എല്ലാം പറഞ്ഞു കോമ്പ്ലിമെന്റാക്കീട്ടോ..

jo • 26-11-2018 20:54

മാഡി ബ്രോ... നൊസ്റ്റാൾജിയ. അത് ചിലർക്ക് ചിരിയുണർത്തുന്നതാണ്. മറ്റുചിലർക്ക് നെഞ്ചു പിളർക്കുന്നതും. അങ്ങനെ വരുമ്പോൾ... ഭദ്രം...???

എന്തായാലും ഒന്നുറപ്പ്‌. ആ ചരിത്രം ഭദ്ര മാറ്റും. ഇല്ലെങ്കി ഞാൻ മാറ്റിക്കും.

jo • 26-11-2018 21:03

സ്മിതാ മാഡം... ഇന്നേവരെ തേപ്പുകിട്ടിയ ഒരാണിന്റെ മനസ്സ് ഒരു പെണ്ണും അറിഞ്ഞിട്ടില്ല. ശെരിക്കും പറഞ്ഞാൽ അതൊരു കിക്കാണ്. കഞ്ചാവ് പോലും തോറ്റുപോകുന്ന കിക്ക്.

കാമുകി അവളുടെ അടുത്ത കാമുകനുമായുള്ള അവളുടെ കല്യാണം വിളിച്ചപ്പോൾ ചിരിച്ചുകൊണ്ട് നിന്ന കൂട്ടുകാരൻ എനിക്കുണ്ട്. പോയവള് പോയെന്നു പറഞ്ഞു നിന്നിട്ട് കല്യാണതിന്റെ തലേന്ന് അവനെന്നോട് ചോദിച്ചത് എന്താന്നറിയോ????

അവനവളെ പൊന്നുപോലെ നോക്കിക്കൊളുവാരിക്കും അല്ലേടാന്ന്...!!!

ചങ്കിടിഞ്ഞുപോയ നിമിഷം. അങ്ങനെ പല പ്രണയങ്ങളും നേരിട്ടുകണ്ട ഞാൻ ഒരൽപ്പം സ്ത്രീവിധ്വെഷം പറയുന്നതിൽ തെറ്റുണ്ടോ???

(എന്റെ പ്രണയം വൺവേ ആയിരുന്നതിനാൽ തേപ്പ് കിട്ടിയില്ല എന്നുമാത്രം. അല്ലേലും കാമുകനുള്ള പെണ്ണിനെ സ്നേഹിക്കുമ്പോ കിട്ടുമെന്ന് വാശിപിടിക്കാൻ പറ്റിലല്ലോ??? 5 കൊല്ലം പുറകെ നടത്തിയിട്ട് അവള് പറഞ്ഞു അവളുടെ കാമുകന്റെ കാര്യം)

Maddy • 26-11-2018 21:22

ഞാൻ ഒരു സത്യം  തമാശ രൂപേണ പറഞ്ഞു എന്നെയുള്ളൂ ജോ ബ്രോ  പ്രണയം ഹൃദയത്തിൽ സൂക്ഷിക്കുന്ന നല്ല പെൺകുട്ടികളും ഉണ്ട്, പക്ഷെ വിരളമാണെന്നു മാത്രം, പലപ്പോഴും അവരുടെയും കൂടി  നിസ്സഹായാവസ്ഥയാണ് ഈ തേപ്പെന്ന അപര  നാമത്തിൽ അറിയപ്പെടുന്നത് എന്നിടത്താണ് വിരോധാഭാസം.

smitha • 26-11-2018 20:58

ശരി ...കൊമ്പ്ളിമെന്‍റ്റ്...

jo • 26-11-2018 21:18

ഹ ഹ

jo • 27-11-2018 14:13

മാഡി ബ്രോ... ചങ്കുപറിച്ചു സ്നേഹിക്കുന്ന പെണ്ണുങ്ങൾ ഇല്ലെന്നല്ല, പക്ഷേ അവരിൽ ഭൂരിപക്ഷവും ചെന്നുപെടുന്നത് ആ നാട്ടിലെ ഏറ്റവും വലിയ നാറിയുടെ കയ്യിലായിരിക്കും എന്നതാണ് യാഥാർത്ഥ്യം. ഞാൻ കണ്ടതിൽ വെച്ച് എന്റെ പരിചയത്തിലുള ആ ടൈപ്പ് സർവ എണ്ണവും തന്റെ പുറകെ നടന്ന ഏറ്റവും ഡീസന്റ് പയ്യന്മാരെ നിഷ്കരുണം വേണ്ടാന്ന് വെച്ചിട്ട് കൂറകളുടെ കയ്യിൽ ചെന്നു പെട്ടിട്ടുണ്ട്.

സ്റ്റാലിൻ • 26-11-2018 18:45

പോര.. നന്നാക്കാൻ ശ്രമിക്കുക.

കബാലി • 26-11-2018 18:57

സാറിന് ഒന്ന് ശ്രമിച്ചൂടേ..... (കമന്റ് അല്ല കഥ)

jo • 26-11-2018 20:50

തീർച്ചയായും ബ്രോ. നന്നാക്കാൻ ഞാൻ പരമാവധി ശ്രമിക്കാം. തുറന്നു പറഞ്ഞതിന് നന്ദി

jo • 26-11-2018 20:51

കബാലി ബ്രോ... അദ്ദേഹം അദ്ദേഹത്തിന്റെ അഭിപ്രായം പറഞ്ഞതല്ലേ... വിട്ടുകള

കബാലി • 26-11-2018 22:40

കുറ്റം പറയാൻ എല്ലാവർക്കും പറ്റും.എന്താണ് നന്നാവാഞ്ഞത് എന്ന് കൂടി അദ്ദേഹം ചൂണ്ടിക്കാണിക്കട്ടെ. അല്ലാതെ വെറുതെ ഒരു കലാകാരനെ കുറ്റം പറയുന്നതും ഒരു കഥയുടെ തുടക്കത്തിലേ നെഗറ്റീവ് അടിപ്പിക്കുനതും അത്ര നല്ല സ്വഭാവമല്ല.

jo • 27-11-2018 14:10

ഹ ഹ. നെഗറ്റീവോ??? അങ്ങനെയൊരു ബാക്ക് മ്മ്‌ടെ ഡിഷ്‌കണറിയിൽ ഇല്ലെന്ന് പുള്ളിക്കറിയില്ലല്ലോ... എന്ത് പറഞ്ഞാലും മ്മക്ക് പോസിറ്റിവാക്കാൻ അറിയില്ലേ???

കബാലി • 27-11-2018 14:54

??????

ഫഹദ് സലാം • 26-11-2018 18:40

ജോ ബ്രോ.. പൊളിച്ച്???മാസ്മരികം..ആദ്യഭാഗം തന്നെ എന്നേ കഥയിലേക് ഭ്രമിപ്പിച്ചു.. അടുത്ത ഭാഗം ത്രസിപ്പിക്കും..??

jo • 26-11-2018 20:49

ഫഹത് ബ്രോ... അടുത്ത ഭാഗത്തുണ്ടാവുമോ എന്നറിയില്ല. പക്ഷേ ഞാൻ ത്രസിപ്പിക്കും.

Neelaponman • 26-11-2018 18:38

ഇതിന്റെ  fast വരികൾ  എവിടെയോ  വായിച്ചതുപോലെ. കൊള്ളാം. ബാക്കി  പ്രതീക്ഷിക്കുന്നു

jo • 27-11-2018 14:08

ആദ്യ വരികൾ ടീസറിൽ വന്നത് തന്നെയാണ്. ബ്രോ... വായിച്ചതിനും അഭിപ്രായങ്ങൾ അറിയിച്ചതിനും നന്ദി

smitha • 26-11-2018 18:00

വായിക്കട്ടെ...

jo • 26-11-2018 20:48

പെട്ടന്നാവട്ടെ