0%

Chapter Title : ശ്രീഭദ്രം ഭാഗം 11 [JO]

Author : JO Read All Parts 721

അവളത് പുറത്തു കാണിക്കുന്നില്ല. പൊട്ടിത്തെറിക്കാൻ വെമ്പുന്നൊരഗ്നിപർവതം പോലെ നീറിപ്പുകഞ്ഞു നിൽക്കയാണവൾ. അകലെനിന്നുനോക്കുന്നവർക്ക് ആ പർവ്വതത്തിലൊന്നും പ്രത്യേകിച്ചു കാണാനുണ്ടാവില്ല. പക്ഷേ ഉള്ളിലെരിയുന്ന തീയുടെ ചൂട് അടുത്തറിഞ്ഞാലെ മനസ്സിലാവൂ. അതുപോലാണിവളും. അടുത്തറിയുമ്പഴേ ആ ചൂടെനിക്കറിയാൻ പറ്റുന്നുള്ളൂ...!!!. അവളുടെ ചിരികൂടിയായപ്പോൾ ഞങ്ങളുടെ ബാക്കികിളികൂടി പറന്നൂന്നു തോന്നിയിട്ടാണോ..., അതോ ഇനിയുമേതെങ്കിലുംകിളി ഞങ്ങൾക്കുള്ളിൽനിന്നു പറന്നുപോവാനുണ്ടെങ്കിൽ, അതുംകൂടി പൊയ്ക്കോട്ടെന്നു കരുതിയിട്ടാണോന്നറിയില്ല, അവളുതന്നെ വീണ്ടും സംസാരിക്കാൻ തുടങ്ങി.

ഞാൻ നിങ്ങളോടു പറഞ്ഞില്ലേ... നിങ്ങളെന്നോടു മിണ്ടാത്തതെനിക്കു വിഷമമുണ്ടാക്കീന്ന്...!!!. അതു സത്യം തന്നാ...!!!. എനിക്കു നല്ല വിഷമായീയത്. അതുപക്ഷേ നിങ്ങളെന്നോടു മിണ്ടാത്തതുകൊണ്ടൊന്നുമല്ലാട്ടോ...!!!. എന്നെയിങ്ങനെയൊഴിവാക്കി നിർത്തുന്നതും അപമാനിക്കുന്നതുമൊന്നുമെനിക്കൊരു പുത്തരിയല്ല. പക്ഷേ... പക്ഷേയെന്റെയമ്മേനേക്കരുതി നിങ്ങളെന്നോടു മിണ്ടാതിരുന്നാൽ... അത്... അതെനിക്കു സഹിക്കാൻ പറ്റില്ലടോ...!!!. കാരണം... ആരൊക്കെ... ആരൊക്കെയെന്റമ്മേനെക്കുറ്റം പറഞ്ഞാലും..., ആരൊക്കെയെന്റമ്മേനെ വേശ്യേന്നു വിളിച്ചു കളിയാക്കിയാലും... ഞാൻപറയും. എന്റമ്മയൊരു പാവമാന്ന്...!!!. എനിക്കെന്റെയമ്മ കഴിഞ്ഞേയുള്ളൂ ഈ ലോകത്താരുമെന്ന്...!!!.

നിങ്ങക്കറിയോ...???, എന്റമ്മേമൊരു മോശപ്പെട്ട സ്ത്രീടെ മോളായിരുന്നു. അവിടുന്നെന്റെയച്ഛന്റെകൂടെയിറങ്ങിപ്പോന്നതാ. അവിടെനിന്നാൽ താനും മോശമാകുമല്ലോന്നോർത്ത്. പക്ഷേ വല്യമ്മേനെപ്പോലെതന്നെയാവാനാരുന്നു എന്റമ്മേടേം വിധി...!!!. പക്ഷേ ഞാനൊരിക്കലുമെന്റമ്മേനെ കുറ്റപ്പെടുത്തൂല്ല. എന്താന്നുവെച്ചാൽ..... എനിക്കറിയാമെന്റമ്മേനെ..!!.

അന്ന്... എന്റമ്മയെന്തു ജോലിയാ ചെയ്യുന്നേന്നെനിക്കു ബോധ്യമായ ദിവസം... ഞാനന്നു പന്ത്രണ്ടാം ക്ലാസ്സിലാരുന്നു. വീട്ടിലെത്തിയപാടെ ഞാനുമമ്മേം തമ്മിലൊരു യുദ്ധം തന്നെ നടന്നുവന്ന്... !!!. അമ്മകാരണം എന്റെ ജീവിതങ്കൂടെ നശിച്ചൂന്നുപോലും പറഞ്ഞുകളഞ്ഞൂ ഞാനന്ന്... !!!. അപ്പോ... അപ്പഴമ്മയെന്നോടു ചോദിച്ചൊരു ചോദ്യവൊണ്ട്...

ആ പ്രായത്തില്... അയലോക്കത്തെ വീട്ടുകാരെപ്പോലും ശെരിക്കറിയാത്ത നേരത്ത്.... മൊലകുടി മാറാത്ത നിന്നേം തോളിലിട്ടൊണ്ട് വേറെന്തു പണിക്കു പോകണമാരുന്നെടീ ഞാനെന്ന്...!!!.

ആ ചോദ്യം... അത്... അതെന്നെ വല്ലാതെ കുഴച്ചുകളഞ്ഞെടാ. ഒരുകൊല്ലം... ഒരുകൊല്ലമാ ഞാനാ ചോദ്യത്തിനൊരു മറുപടി തേടിനടന്നത്. കിട്ടിയില്ല...!!!. ആ ഒരു ചോദ്യത്തിനുത്തരം കൊടുക്കാൻ എനിക്കിപ്പോഴും പറ്റുന്നില്ലടാ. ഇപ്പോഴെന്നല്ല... ഒരിക്കലുമത്തെന്നെക്കൊണ്ടു പറ്റില്ല. കാരണം... അന്ന്... അന്നെന്റെയമ്മ ചെയ്തതൊരു ശെരിയാരുന്നു....!!. അച്ഛനില്ലാത്തയെന്നെ ഒരല്ലലും വരുത്താതെയിത്രേം പഠിപ്പിച്ചു വലുതാക്കീല്ലേ...???!! അതിൽക്കൂടുതലെന്നാടാ എന്റമ്മയെനിക്കിനി ചെയ്തു തരേണ്ടത്...???

പക്ഷേ ഒന്നെനിക്കറിയാം... ഞാനന്നമ്മേ ചോദ്യം ചെയ്തെപ്പിന്നെ..., ഇങ്ങനെ ജീവിക്കുന്നേലുംഭേദം നമ്മക്കങ്ങോട്ടു മരിച്ചൂടെയമ്മേന്നും ചോദിച്ചു ഞാനന്ന് കരഞ്ഞു പറഞ്ഞേപ്പിന്നെ... അമ്മയാപ്പണി ചെയ്തിട്ടില്ലെന്ന്...!!!. ജീവനുണ്ടെങ്കി അമ്മയാപ്പണിയിനി ചെയ്യൂല്ലാന്ന്...!!!.

അതോണ്ടാ... അതോണ്ടാ ഞാനിങ്ങളോട് മിണ്ടണംന്നാവശ്യപ്പെട്ടത്. നിങ്ങൾക്കെന്നോടു മിണ്ടാമ്പറ്റൂല്ലെങ്കി വേണ്ട.., പക്ഷേ... പക്ഷെയെന്റമ്മയൊരു മോശക്കാരിയാണെന്നും കരുതി നിങ്ങളെന്നോടു മിണ്ടാണ്ടിരിക്കല്ലേടാ...!!. എന്റെമനസ്സിൽ... എന്റെ നോട്ടത്തിൽ എന്റമ്മക്കിപ്പഴുമൊരു കുഴപ്പോമില്ല...!!!. നിങ്ങൾക്കൊക്കെയെങ്ങനെയൊക്കെ തോന്നിയെന്നു പറഞ്ഞാലുംശെരി ഒരമ്മയെന്ന നിലയ്ക്ക് എന്റമ്മയിപ്പഴുമെനിക്കൊരു പരിശുദ്ധ തന്നെയാ... സ്വന്തം മോളെക്കുറിച്ചല്ലാതെ മറ്റൊന്നും ചിന്തിക്കാത്ത..., അവളെ വളർത്താൻവേണ്ടി പെടാപ്പാടുപെട്ടൊരമ്മ....!!!. അങ്ങനെയേ... അങ്ങനെയേ എനിക്കെന്റമ്മേനെ കാണാൻ പറ്റുവൊള്ളെടാ...!!!.

കിതച്ചുകൊണ്ടാണവളത് പറഞ്ഞു നിർത്തിയത്. പറഞ്ഞുതീർന്നതും കുറേനേരമവൾ നെഞ്ചിൽ

💬 Comments

View all comments