0%

Chapter Title : ശ്രീഭദ്രം ഭാഗം 11 [JO]

Author : JO Read All Parts 720

ഇത്രേം വല്യ മദർതെരേസയായത്...??? നീയെന്നാടീ എന്റെ മുഖത്തുനോക്കി കള്ളമ്പറയാൻ പഠിച്ചത്... ??

അവളൊന്നും മിണ്ടിയില്ല. ഡിബിനൊന്നും മനസ്സിലായതുമില്ല. അവനെന്നെമവളേം മാറിമാറി നോക്കി. അവളൊന്നും മിണ്ടില്ലന്നുകണ്ടതും ഞാൻ വീണ്ടും കലിപ്പിലായി.

ഞങ്ങള് നിന്നോടു മിണ്ടീല്ലാന്നുംകരുതി നിനക്കങ്ങോട്ടു സഹിക്കാൻ പറ്റുന്നില്ലല്ലേടീ... ??? അല്ലാതെ ഞാൻനിന്നെ പെഴപ്പിച്ചിട്ടു പോയീന്നു ബാക്കിയുള്ളൊരു പറഞ്ഞിട്ടല്ലാല്ലേ... ???

ടാ നീയതെന്തൊക്കെയായീ പറയുന്ന...

മിണ്ടരുത് തായാളീ നീയ്. നീയൊക്കെയെന്താടാ കരുതീത്... ??? ശ്രീഹരി വെറും പൊട്ടനാണെന്നോ... ??? ശെരിയാ... ശ്രീഹരി പൊട്ടന്തന്നെയാ. അതുകൊണ്ടാണല്ലോ ഇതൊന്നുമിത്രേംദിവസവറിയാതെ പോയതും...!!!. പക്ഷേ ശ്രീഹരിയിതുവരെയാരുടേം ജീവിതംവെച്ചു കളിച്ചിട്ടില്ല. ആ ഞാനിവളെ പെഴപ്പിച്ചൂന്നു ക്ലാസ്സിലുള്ളൊരു മൊത്തമ്പറഞ്ഞു നടന്നിട്ടും നീയെന്നോടത് മിണ്ടീല്ലല്ലേടാ പൂറാ... ??

ടാ അതിന് നീ ചിന്തിക്കുന്നപോലത്തെ പ്രശ്‌നവൊന്നുവില്ലിവിടെ...!!!.

ഇല്ലേ... ?? ഇല്ലേ... ?? ഒരു പ്രശ്‌നോമില്ലാഞ്ഞിട്ടാണോടോ ഇവളിന്നെന്നോടുവന്ന് നമ്മളിവളോട് മിണ്ടണംന്ന് പറഞ്ഞത്...??? ഒരുപ്രശ്‌നോമില്ലാഞ്ഞിട്ടാണോടാ ക്ലാസ്സിലുള്ളോരുമൊത്തം ഞാനിവളെ പെഴപ്പിച്ചൂന്നു പറഞ്ഞു നടക്കുന്നത്... ???

അതിനവൻ മറുപടി പറഞ്ഞില്ല. ഞാൻപറഞ്ഞത് സത്യമായിരുന്നതുകൊണ്ടാവും. പക്ഷേ അവള് പെട്ടന്നുകേറിയിടപെട്ടു.

ഞാൻ നിങ്ങളെന്നൊടു മിണ്ടണമെന്നു പറഞ്ഞത് അതുകൊണ്ടാണെന്നു നിങ്ങളോടാരാ പറഞ്ഞേ... ??? ഞാൻനിങ്ങളോടു മിണ്ടാൻവന്നത് അവരങ്ങനെയൊക്കെ പറഞ്ഞതുകൊണ്ടൊന്നുമല്ല... !!!.

പിന്നെ... ???

അത്... അതുനിങ്ങളെന്നോടു മിണ്ടാൻ വേണ്ടീട്ടു തന്നാ. നിങ്ങളെന്നെയൊഴിവാക്കി നിർത്തുമ്പോ എനിക്കെന്തോപോലെ... !!!.

ഞാനൊന്നു ഞെട്ടി. ഇവളിതെന്തോന്നായീ പറഞ്ഞുവരുന്നത്...???!!!. ഞാൻനോക്കുമ്പോ ഡിബിന്റെ മുഖത്തുമുണ്ട് അതേയമ്പരപ്പ്. പക്ഷേ ഞങ്ങളുടെ നോട്ടംകണ്ടതും അവളുതന്നെയതിന് കാരണവും പറഞ്ഞു.

ഏയ്... നിങ്ങള് പേടിക്കുന്നപോലെയൊന്നുമില്ല. എനിക്കെന്നെക്കുറിച്ചു നന്നായറിയാം. അതുകൊണ്ടുതന്നെ തന്നെക്കേറിഞാൻ പ്രേമിച്ചു കളയൂന്നൊന്നും താൻ പേടിക്കണ്ട. ഞാനന്നേ പറഞ്ഞില്ലേ..??? തന്നെപ്പ്രേമിക്കാനുള്ള യോഗ്യതയൊന്നുമില്ലടോ എനിക്ക്...!!!. കഴിഞ്ഞ രണ്ടൂന്നു ദിവസംകൊണ്ടു താൻപോലുമതു തെളിയിച്ചില്ലേ...???!!!.

ഞാനാകെ വിളറി. മനസ്സിലുള്ളതവൾ വെട്ടിത്തുറന്നു പറഞ്ഞിരിക്കുന്നു. ഞാനവളെ വേണ്ടാന്നുവെച്ചന്നവൾക്കു മനസ്സിലായിരിക്കുന്നു. സ്വയം താഴ്ത്തിക്കെട്ടിക്കൊണ്ട് എന്നെയല്ലേയവൾ പുച്ഛിച്ചത്...??? അവൾക്കു യോഗ്യതയില്ലാ.... യോഗ്യതയില്ലാന്നു പലവട്ടം പറയുന്നതിലൂടെ അവളേപ്പോലൊരു പെണ്ണിനെക്കെട്ടാൻ എനിക്കു യോഗ്യത്തില്ലാന്നല്ലേയവൾ പറയുന്നത്... ???!!!. എന്നാലെന്റെ മനസ്സുവായിച്ചതുപോലെയാണ് അവള് ബാക്കിപറഞ്ഞത്.

ഹേയ്... താനിങ്ങനെ വിളറുവൊന്നുംവേണ്ട ശ്രീഹരീ...!!!. ഞാൻനിന്നെ കുറ്റപ്പെടുത്തിപ്പറഞ്ഞതൊന്നുമല്ല. എന്റവസ്ഥ പറഞ്ഞതാ. ഞാനാക്കാര്യം തന്നോടു പറയുമ്പോത്തന്നെയെനിക്കറിയാമായിരുന്നു ഇതിങ്ങനെയൊക്കെയേ വരുവൊള്ളൂന്ന്...!!!. പക്ഷേ ഒരുകാര്യത്തിലെനിക്കു സന്തോഷമുണ്ടെട്ടോ...; സാധാരണയെല്ലാരും ഇക്കാര്യമറിയുമ്പോഴെന്നെ ആൾക്കാരുടെ മുന്നിവെച്ചു കളിയാക്കാനാ ശ്രമിക്കാറ്. അല്ലെങ്കിൽ പാത്തുംപതുങ്ങിയുമെന്നെക്കേറി പിടിക്കാനൊക്കെ നോക്കും. തടയാൻനോക്കുമ്പഴാകും പിന്നെയുള്ളപമാനിക്കല്. ഞാനവരെക്കേറിപ്പിടിച്ചെന്നൊക്കെയാവും പറയുക....!!!. വേശ്യാപ്പെണ്ണല്ലേ..., അവളങ്ങനെയല്ലേ ചെയ്യൂന്നല്ലേ കേൾക്കുന്നോരും പറയുക... !!!!.

ഞങ്ങളവളെ മിഴിച്ചുനോക്കിനിൽക്കുന്നതു കണ്ടിട്ടാവണം അവളൊന്നു ചിരിച്ചു. മുഖത്തു പ്രത്യേകിച്ചു ഭാവമാറ്റമൊന്നുമുണ്ടായിരുന്നില്ലെങ്കിലും ആ ചിരിയിലൊളിച്ചിരുന്ന വേദനയെനിക്കു മനസ്സിലായി. ആളുകളങ്ങനെയൊക്കെ പെരുമാറുന്നതിലവൾക്കുനല്ല വിഷമമുണ്ടെന്നെനിക്കു തോന്നി. തോന്നലല്ല. അതാണ് സത്യം. പക്ഷേ

💬 Comments

View all comments