Chapter Title : ശ്രീഭദ്രം ഭാഗം 11 [JO]
ക്ലാസ്സീന്നിറങ്ങിപ്പോന്നേന്നുകൂടിയറിഞ്ഞതേയെനിക് മനസ്സിലായി നീയവളോടു സംസാരിച്ചൂന്ന്... !!!.
അതിനും ഞാനുത്തരം പറഞ്ഞില്ല. വെറുതേയവനെയൊന്നു നോക്കി. എന്റെ നോട്ടത്തിലെ ഭാവം മനസ്സിലായിട്ടാവും അവൻ തന്നെ ബാക്കിയും തുടർന്നത്.
നിന്നോടിക്കാര്യം പറയണോവേണ്ടയൊന്ന് പലവട്ടം ഞാനാലോചിച്ചതാ. അവളെപ്പോലൊരു പെണ്ണിനെ കെട്ടണോന്നു ഞാനെങ്ങനെയാടാ നിന്നോടു പറയുക... ???
അവളുടെ വാക്കുംകേട്ടവളെ ഉപേക്ഷിക്കാൻപറയാനുമെന്നേക്കൊണ്ടു പറ്റൂല്ലടാ... ഞാൻ നിങ്ങളുടെ രണ്ടിന്റേം ഫ്രണ്ടല്ലേടാ... ??? ഒരാളെ വേണോന്നോ വേണ്ടാന്നോ ഞാനെങ്ങനെയാടാ നിങ്ങളോട് പറയുക... ??? അതുകൊണ്ടാ തീരുമാനമെന്താണേലും, അത് നിങ്ങളുതമ്മിൽ പറഞ്ഞുതീർത്തോട്ടെന്നു വെച്ചു ഞാനിന്നു മാറിനിന്നത്... !!!.
ഇത്തവണ ഞാനവന്റെ മുഖത്തേക്ക് നോക്കിയത് അവനോടെന്തു പറയണമെന്നറിയാതെയായിരുന്നു. എന്നെപ്പോലെയവൾക്കും അവന്റെ മനസ്സിലൊരു സ്ഥാനമുണ്ടെന്നത് വല്ലാതെയെന്നെയുലച്ചുകളഞ്ഞു. അവളേയുപേക്ഷിക്കാൻ പറയില്ലാന്നവൻ പറഞ്ഞു കഴിഞ്ഞു. എല്ലാമറിഞ്ഞിട്ടും അത്രക്കെന്നോട് പറയാൻ ധൈര്യംകാട്ടിയ അവനോടെങ്ങനെ പറയും ഞാൻ ; എനിക്കവളെ സ്വീകരിക്കാൻ കഴിയില്ലാന്ന്... ???!!!. എല്ലാറ്റിനെക്കാളുമെനിക്കു വലുതവളാണെന്നു നാഴികയ്ക്കു നാല്പതുവട്ടം കൊട്ടിഘോഷിച്ചു നടന്നത് വെറും പ്രഹസനമാണെന്നു കരുതില്ലേയവൻ... ???!!!. പക്ഷേ ആ ചിന്തയുടെയോ അവനോടൊരു മറുപടി പറയേണ്ടതിന്റെയോ ആവശ്യം വന്നില്ല. അവൻ തന്നെ തുടർന്നു.
നീ ക്ലാസ്സിൽ വരാതിരുന്നയന്ന് അവളെന്നോട് സംസാരിച്ചൂന്ന് പറഞ്ഞില്ലേ... അതിതായിരുന്നു... !!!. എങ്ങനെയേലും നിന്നെയൊന്നു പറഞ്ഞു മനസ്സിലാക്കണമെന്നും പറഞ്ഞാ അവളിതെന്നോടു പറഞ്ഞേ. അതെങ്ങനെ നിന്നോടു പറയണമെന്നവൾക്കറിയില്ലാരുന്നു. പക്ഷേ എല്ലാം കേട്ടുകഴിഞ്ഞപ്പോൾ നിന്നോടെങ്ങനെയാ ഇതെല്ലാം പറയേണ്ടതെന്ന് എനിക്കുമറിയില്ലാരുന്നു. അപ്പഴാ നീയെന്താ കോളേജിൽ പോകാത്തതെന്നും ചോദിച്ചുകൊണ്ടു ജയാമ്മ വിളിച്ചത്. ആദ്യമൊക്കെ ഞാനൊന്നുരുണ്ടു കളിച്ചെങ്കിലും അവസാനമായപ്പോ എന്തുംവരട്ടേന്നുകരുതിയാ ഞാൻ വീട്ടിലോട്ടു വന്നത്. പക്ഷേ....
പക്ഷേ... ???
ഞാനവന്റെ മുഖത്തേക്ക് സംശയത്തോടെ നോക്കി. അവന്റെ മുഖഭാവത്തിൽ നിന്നുതന്നെ അവൻ പറയാൻവരുന്നതെന്തോ സീരിയസ് വിഷയമാണെന്നെനിക്കുറപ്പായിരുന്നു.
നിനക്ക് തോന്നുന്നുണ്ടോടാ ഇങ്ങനെയൊരു പെണ്ണിനെക്കെട്ടാൻ നിന്റെ വീട്ടുകാരു സമ്മതിക്കൂന്ന്....???!!!.
അവന്റെ ചോദ്യം പെട്ടന്നായിരുന്നതിനാൽ ഞാനൊന്നു പകച്ചു. ഇനി അമ്മയെങ്ങാനും ഇവനോടുവല്ലോം പറഞ്ഞാരുന്നോന്നു ഞാനൊന്നു സംശയിച്ചു. പക്ഷേ ചോദിച്ചില്ല.
നീ... നീയെന്താ അങ്ങനെ പറഞ്ഞത്... ???
എനിക്കങ്ങനെ തോന്നുന്നില്ല. അതുതന്നെ കാരണം....!!!. ടാ നീയെവിടെക്കിടക്കുന്നു... അവളെവിടെക്കിടക്കുന്നു...!!!. അവള് ചിന്തിക്കുന്നപോലെ അട്ടേപ്പിടിച്ചു മെത്തേൽകെടത്തുന്ന പോലത്തെ ഏർപ്പാടാ അത്. അട്ടയൊട്ടു കെടക്കുവേമില്ല, അഥവാ കെടന്നാൽത്തന്നെ അറപ്പോടെയല്ലാതെ നമ്മളാക്കെടപ്പിനെ കാണുവേമില്ല... !!!.
എന്നുവെച്ചാ... എന്നുവെച്ചാ ഞാനവളെ മറക്കണവെന്നാണോ നീയീപ്പറഞ്ഞു വരുന്നത്... ???
അതല്ലായിരുന്നോ നിന്റേം പ്ലാൻ... ??? പിന്നെന്താ.. ???
അവന്റെ ശബ്ദത്തിൽ നേരിയ പുച്ഛം നിറഞ്ഞിരിക്കുന്നത് ഞാനറിഞ്ഞു. പക്ഷേയെന്റെ മുഖത്തേക്കുപോലും നോക്കാതെനിന്നായിരുന്നു അവനത് പറഞ്ഞത്. അതുകൊണ്ടുതന്നെയാ മുഖഭാവം കാണാനെനിക്കു കഴിഞ്ഞില്ല. പക്ഷേ മനസ്സു വായിച്ചിട്ടെന്നപോലുള്ളയാ മറുചോദ്യത്തിൽ ഞാനൊന്നു വിളറിയെന്നതാണ് സത്യം.
എ... എന്റെ
💬 Comments
View all comments