Chapter Title : ശ്രീഭദ്രം ഭാഗം 11 [JO]
പ്ലാനോ... ??
എന്താ അല്ലേ... ??? ടാ കാലംകൊറേയായി നിന്നെഞാൻ കാണാൻ തൊടങ്ങീട്ട്. ഞാനീ വരുന്നതുവരെയുള്ള നിന്റെയീ ഇരിപ്പുണ്ടല്ലോ... ആ അതുമതി നിന്റെ മനസ്സിലെന്താണെന്നെനിക്കു മനസ്സിലാക്കിത്തരാൻ...!!!. ഇതല്ലായിരുന്നു നിന്റെ മനസ്സിലെങ്കിൽ... ഈ ഇരിപ്പിപ്പോ അവളിരുന്നേനെ...!!!. യാതൊന്നും സംഭവിക്കാത്തപോലെയവൾ ക്ലാസ്സിലിരിക്കുന്നത് കണ്ടതേയെനിക്കു മനസ്സിലായതാ ഇവിടെന്താ സംഭവിച്ചേന്ന്... !!!.
എല്ലാം മനസ്സിലായതുപോലുള്ള അവന്റെയാ മറുപടി വന്നതും കുറച്ചു നേരത്തേക്ക് ഞാനൊന്നും മിണ്ടിയില്ല. എന്തുപറയണമെന്നറിയില്ലായിരുന്നു. അവളോടുള്ള ഇഷ്ടത്തെക്കുറിച്ചു പറഞ്ഞുപോയ വാക്കുകളും ചെയ്തുപോയ കാര്യങ്ങളുമെല്ലാം മനസ്സിലിങ്ങനെ തെളിഞ്ഞുവന്നുകൊണ്ടിരുന്നു. ഉള്ളിന്റെയുള്ളിൽ ആഴത്തിൽ പതിഞ്ഞുപോയ ആ ഇഷ്ടം... അതിനിപ്പോഴുമൊരു കുറവുമില്ല. അത് മറ്റാരേക്കാളുമേറെ എനിക്കറിയാം. അവളേ നഷ്‌ടപ്പെടുമെന്നറിയുമ്പോൾ ഉള്ളാകെ നീറിപ്പുകച്ചുകൊണ്ട് അതെന്നെയറിയിക്കാനെന്റെ ഹൃദയം ശ്രമിക്കുന്നതും ഞാനറിയുന്നുണ്ട്... പക്ഷേ... പക്ഷേയെനിക്കവളെ സ്വീകരിക്കാൻ കഴിയുന്നില്ല.... ശ്രീഹരിയുടെ മനസ്സിനവളെ ഉപേക്ഷിക്കാൻ കഴിയില്ല. പക്ഷേ തലച്ചോറിനത് മനസ്സിലാകുന്നുമില്ല. കാരണം... മനസ്സിനെക്കാൾ തലച്ചോറിനാണ് ശ്രീഹരിയുടെ ചുറ്റുപാടറിയാവുന്നത്. ശ്രീഹരിയുടെ ചിന്തകളെന്തെന്നും ആ ഓരോ ചിന്തകളും പ്രാവർത്തികമാകുമ്പോൾ എന്തൊക്കെ സംഭവിക്കുമെന്നും തലച്ചോറിനല്ലാതെ മറ്റാർക്കാണ് മനസ്സിലാവുക... ???!!!. എത്രയൊക്കെ വേണ്ടെന്നുവെച്ചാലും മനസ്സിനെക്കാളും തലച്ചോറിന്റെ നിർദ്ദേശങ്ങൾ പാലിക്കാനേ എനിക്കാവുന്നുള്ളൂ... !!!. ഏറെനേരത്തെ നിശബ്ദതക്കുശേഷം മനസ്സിനെ കല്ലാക്കിക്കൊണ്ടവനെ നോക്കുമ്പോഴും വേണ്ടാ വേണ്ടായെന്നെന്റെ മനസ്സു പറയുന്നതെനിക്കു കേൾക്കാമായിരുന്നു.
ഞാനീ ചെയ്യുന്നതൊരു ചെറ്റത്തരവാല്ലേടാ... ???
ചോദിക്കുമ്പോൾ അറിയാതെ കണ്ണുനിറഞ്ഞിരുന്നു. ഉള്ളിലെ വിഷമം സ്വയമറിയാതെ പുറത്തുവന്നതാണ്. അവൻ കാണാതിരിക്കാൻ പെട്ടന്നു പുറംകൈകൊണ്ടത് തുടച്ചിട്ടു നോക്കുമ്പോൾ അവനതുതന്നെ നോക്കി നിൽക്കുകയാണ്. വെറുതേയൊന്നു ചിരിക്കാൻ ശ്രമിച്ചു. പക്ഷേ കഴിഞ്ഞില്ല.
എനിക്കിതറിയാമായിരുന്നു... !!!.
അവന്റെ ശബ്ദം പതിഞ്ഞതായിരുന്നു. അവന്റെ വാക്കുകളുടെയർത്ഥം മനസ്സിലാവാതെ ഞാനവനെ നോക്കുമ്പോഴേക്കുമവൻ തുടർന്നിരുന്നു...
എനിക്കിതറിയാമായിരുന്നു...!!!. അവളെയൊരിക്കലും നിന്റെ വീട്ടിലേക്കു കൊണ്ടുവരാൻ നിന്നെക്കൊണ്ടു പറ്റൂല്ലാന്ന്...!!!. പക്ഷേ നീയിതു പറയുമെന്നു ഞാൻ കരുതിയില്ല. നിനക്കവളോടുള്ളയിഷ്ടം... അതെന്തോരമുണ്ടെന്നെനിക്കറിയാം. അതോണ്ടുതന്നെ അവളങ്ങനെയൊക്കെ പറഞ്ഞാലും നീയത് കാര്യമാക്കൂല്ലന്നാ ഞാൻകരുതീത്. പക്ഷേ നീയന്നെ തെറ്റിച്ചുകളഞ്ഞെടാ... അച്ഛനുമമ്മേം ഒടക്കുപറയൂന്നും അവരു പറഞ്ഞുനിന്റെ മനസ്സു മാറ്റൂന്നുവാ ഞാൻകരുതീത്... !!!.
അപ്പോ നിനക്കുമിതു നടക്കൂന്നു വിശ്വാസമില്ലാരുന്നല്ലേ...???.
പെട്ടന്നുള്ളയെന്റെ ചോദ്യത്തിനൊരു ചിരിയായിരുന്നവന്റെ മറുപടി. ആ ചിരിക്ക് ഒരുപാടർത്ഥമുണ്ടായിരുന്നുവെന്നത് അവന്റെ അതുകഴിഞ്ഞുള്ള വാക്കുകൾകൂടി വന്നപ്പോഴാണെനിക്കു മനസ്സിലായതെന്നു മാത്രം.
ടാ... നിനക്കീ ലോകത്തിൽ ഒട്ടും മനസ്സിലാകാത്തത് എന്താന്നറിയാവോ നിനക്ക്... ???
അവന്റെ ചോദ്യമോ അതുകൊണ്ടവനുദ്ദേശിച്ചതെന്തെന്നോ മനസ്സിലാവാത്തതുകൊണ്ട്, ചോദ്യഭാവത്തിൽ അവന്റെ മുഖത്തേക്കൊരു നോട്ടം മാത്രമായിരുന്നെന്റെ മറുപടി. മൗനം ഉത്തരമായിട്ടെടുത്തതുകൊണ്ടാവണം അവൻതന്നെ തുടർന്നു.
ടാ... നിനക്കീ ലോകത്തിൽ മനസ്സിലാകാത്തതായിട്ട് ഒന്നേയുള്ളൂ. അത് നീയാ... നീയാരാന്നുള്ളത്....!!!. അതാ നിനക്കിനീം മനസ്സിലാകാത്തെ...!!!.
ഞാനവനെ നോക്കി കണ്ണുമിഴിച്ചു. പരസ്പരവിരുദ്ധമായ ഉത്തരം കേൾക്കുമ്പോൾ കണ്ണുമിഴിക്കാതിരിക്കുന്നതെങ്ങനെ...???!!!.
ടാ
💬 Comments
View all comments