Chapter Title : ശ്രീഭദ്രം ഭാഗം 11 [JO]
നീയെന്താ അവളെയിപ്പൊ വേണ്ടാന്നുവെച്ചേന്ന് നിനക്കറിയാവോ... ???
അവള്... അവളങ്ങനെയൊക്കെ പറഞ്ഞിട്ട്... !!!.
എന്റെയുത്തരം വളരെപ്പെട്ടന്നായിരുന്നു. അതുപറയാനെനിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിയിരുന്നില്ല. കാരണം മറ്റൊരു കാരണംകൊണ്ടും ഞാനവളെയുപേക്ഷിക്കുകയില്ലായിരുന്നല്ലോ...!!!.
അതെന്തുകൊണ്ടാന്നറിയാവോന്നാ ഞാൻ ചോദിച്ചേ...???!!!.
അ... അവളങ്ങനത്തെയൊരു പെണ്ണാകുമ്പോ ഞാനെങ്ങനെയാടാ.... ???
ഞാൻ പൂർത്തിയാകാതെയവനെ നോക്കി. പക്ഷേ അതു ചോദിക്കുമ്പോഴുമെന്റെ മുഖമുയർത്താനെനിക്കു സാധിച്ചിരുന്നില്ല. കാരണം പറയുന്നത് തനിചെറ്റത്തരമാണെന്നെനിക്കുതന്നെ നല്ല ബോധ്യമുണ്ടായിരുന്നു. എന്നാൽ എന്റെ ചോദ്യം കേട്ടതും ആക്കിയൊരു ചിരിയാണ് അവനിൽനിന്നാദ്യം വന്നത്. അപമാനംകൊണ്ടു കൂടുതൽ തലകുനിയുമ്പോഴേക്കും അവന്റെ പുച്ഛം നിറഞ്ഞ വാക്കുകളും പുറത്തുവന്നു.
എന്തൊക്കെയായിരുന്നു... മലപ്പുറംകത്തി... അമ്പുംവില്ലും... ബോംബ്... എടാ പുല്ലേ... നിന്നോട് ഞാനന്നേ പറഞ്ഞതല്ലേ ഇതൊന്നും നടക്കൂല്ലാന്ന്...???!!!. അപ്പഴവന്റയൊരൊടുക്കത്തെ ഡയലോഗും തള്ളും...!!!. ഹോ എന്തൊക്കെയാരുന്നു... ആരെതിർത്താലും ഞാനവളെ വളയ്ക്കും... കെട്ടും... മലമറിക്കും... എന്നിട്ടിപ്പഴവന് കാര്യങ്ങളറിഞ്ഞപ്പഴൊരു എടന്തിരിപ്പും ബോധോദയോം...!!!. എടാ നാറീ... ഇതൊക്കെയങ്ങനെയേ വരൂന്നറിഞ്ഞോണ്ട് തന്നെയാ അപ്പഴേ ഞാനീ പരിപാടി വേണ്ടാന്ന് പറഞ്ഞേ...
എനിക്കൊന്നും മിണ്ടാനുണ്ടായിരുന്നില്ല. എന്തുപറയാൻ... ??!!!. പറയുന്നതുമുഴുവനും സത്യമാണ്. അവനാവശ്യത്തിന് പറഞ്ഞതാണ്. കേട്ടില്ല. അപ്പോൾ വാശിപിടിച്ചു. ഇപ്പോൾ വാശിപിടിക്കാൻപോയിട്ട് വാ പൊളിക്കാൻ പറ്റാത്ത അവസ്ഥയായി. ഞാൻ മിണ്ടാത്തത് കണ്ടാവും അവൻ പെട്ടന്നൊന്നു നിർത്തി. എന്നിട്ട് പുച്ഛഭാവമൊക്കെവിട്ട് എന്നെയാശ്വസിപ്പിക്കുന്ന നിലയിലേക്ക് വന്നു.
ടാ ഞാൻനിന്നെ കുറ്റപ്പെടുത്താൻവേണ്ടി പറഞ്ഞതല്ല. നിന്നെയെനിക്കറിയാം. അതുകൊണ്ടാ അന്നേ ഞാനിത് വേണ്ടാന്ന് പറഞ്ഞേ. പക്ഷേ നീ കേട്ടില്ല. കാരണം നീയപ്പോൾ അവളെക്കുറിച്ചു മാത്രവേ ചിന്തിച്ചൊള്ളു. നിന്നെക്കുറിച്ചു ചിന്തിച്ചില്ല. അതാ നിനക്ക് പറ്റിയ തെറ്റും. അതുകൊണ്ടാ ഞാൻപറഞ്ഞേ നിനക്കീ ലോകത്ത് മനസ്സിലാകാത്ത ഏകകാര്യം നീയാരാന്നുള്ളതാന്ന്...!!!.
അതിനവളങ്ങനെയൊക്കെയായത് എന്റെ കുറ്റവാണോ... ??? വേറെയെന്തു കാര്യവാരുന്നേലും ഞാനവളെ കെട്ടൂല്ലാരുന്നോ... ???
ഞാനൊന്നു പ്രതികരിച്ചു നോക്കി. പക്ഷേ വിജയിച്ചില്ല. എല്ലാം എന്റെമാത്രം കുറ്റമാന്നറിയാമെങ്കിലും, അവനെന്നെയങ്ങനെ അടച്ചാക്ഷേപിക്കുമ്പോൾ സ്വയമറിയാതെ പ്രതികരിച്ചു പോയതാണ്.
ഇതാടാ ഞാൻപറഞ്ഞേ നിനക്ക് നീയാരാന്നറിയില്ലാന്ന്...!!!. ടാ നീയവളെ വേണ്ടാന്നുവെക്കാൻ കാരണവെന്താ... ??? അവൾടമ്മ പോക്കുകേസായത്....!!!. അതിന്... അതിനവളെന്നാടാ ചെയ്തേ...??? അവൾടമ്മയല്ലേ പോക്ക്...??? അല്ലാണ്ടവളല്ലല്ലോ...???!!!. എന്നിട്ടും നീയവളെ വേണ്ടാന്നു വെച്ചതെന്താന്നറിയാവോ...??? നീ... നീ ശ്രീഹരിയായതുകൊണ്ട്... !!!.
ടാ... നിനക്കവളെ ചേരൂല്ല. കാരണവെന്താന്നറിയാവോ... ??? നിന്നെക്കൊണ്ടു പറ്റൂല്ലടാ അതൊന്നും...!!!. ബൈക്കിലോ കാറിലോവല്ലാതെ നടന്നുവരാമ്പോയിട്ട്, ഒരു ബസിനു കേറിവരാൻ പോലും നിന്നെക്കൊണ്ടു പറ്റത്തില്ല...!!. ബ്രാന്റഡല്ലാതെ വിലകുറഞ്ഞൊരു ഷർട്ടോ പാന്റോ എന്തിന് ഇടുന്ന നീയല്ലാതെ മാറ്റാരുമൊരിക്കലും കാണൂല്ലാത്തൊരു ഷഡിപോലുമിടാൻ നിന്നെക്കൊണ്ടു പറ്റത്തില്ല. പഴങ്കഞ്ഞീം മുളകുപൊട്ടിച്ചതും കൂട്ടിക്കഴിച്ചാൽ നിന്റെ വിശപ്പും മാറൂല്ല... അതു തിന്നാൻ നിന്നെക്കൊണ്ടു പറ്റുവേമില്ല. എന്തിന് പട്ടുമെത്തേലല്ലാതെ കെടന്നാൽ നിനക്കുറക്കം പോലും
💬 Comments
View all comments