0%

Chapter Title : ശ്രീഭദ്രം ഭാഗം 11 [JO]

Author : JO Read All Parts 716

വരൂല്ല....!!! ആ നീയെങ്ങനെയാടാ അങ്ങനെ ജീവിക്കുന്നൊരു പെണ്ണിനെ സഹിക്കുന്നെ... ??? പിന്നെങ്ങനെയാടാ നീയവൾക്ക് പറ്റിയ കെട്ടിയോനാവുന്നെ... ???!!!.

അവൾടമ്മ പോക്കായതൊന്നുമല്ല നിന്റെ പ്രശ്നം. അവളെക്കെട്ടിയാൽ ആൾക്കാരെന്തു പറയൂന്നുള്ളതാ...!!!. അല്ലേ... ??? ടാ അതാ പറഞ്ഞേ നിനക്കുനിന്നെ അറിഞ്ഞൂടാരുന്നൂന്ന്...!!!. ഇപ്പഴാടാ നീ നീയാരാന്നോർക്കുന്നെ...!!!. എന്റെ കൂട്ടുകാരൻ ശ്രീഹരിക്ക് അവൻ പ്രേമിക്കുന്ന പെണ്ണിനെക്കെട്ടാൻ ആരുടേം ഉത്തരവോ അനുവാദമോ വേണ്ട, അതെനിക്കറിയാം...!!!. പക്ഷേ ഈശ്വരമംഗലത്ത് ഹരീന്ദ്രമേനോന്റെ മോൻ ശ്രീഹരിക്ക് ലക്ഷംവീടു കോളനീൽ താമസിക്കുന്ന, മാനംവിറ്റു ജീവിക്കുന്നൊരു പെണ്ണിന്റെമോളെക്കെട്ടാൻ പറ്റൂല്ലടാ. അത്... അതങ്ങനെയാടാ... !!!.

ഞാനൊന്നും മിണ്ടിയില്ല. അവൻ പറയുന്നതും ചിന്തിക്കുന്നതുമെല്ലാം സത്യമാണ്. ഞാൻ മനസ്സിൽ ചിന്തിച്ചതുതന്നെയാണ് അവനപ്പോൾ പറഞ്ഞുനിർത്തിയതും....!!!. പക്ഷേ അപ്പോഴും ഒരുകാര്യംമാത്രമെനിക്കു മനസ്സിലായില്ല. ഞാനിങ്ങനെയൊക്കെയായിരുന്നുവെന്നു മനസ്സിലാക്കാൻ ഞാൻ മാത്രമെന്തേയിത്രക്കും വൈകിപ്പോയി... ??? ഡിബിനുൾപ്പടെ ബാക്കിയെല്ലാവർക്കും മനസ്സിലായിട്ടും ഞാൻ മാത്രമത് മനസ്സിലാക്കിയില്ല. എനിക്കീ സ്വത്തും പണവുമൊന്നും വേണ്ടാ വേണ്ടാന്നു നാഴികയ്ക്കു നാല്പതുവട്ടം പറയുന്നുണ്ടായിരുന്നുവെങ്കിലും, ആ ആർഭാടമില്ലെങ്കിൽ ശ്രീഹരിയില്ലെന്നു മാത്രം ഞാനറിയാൻ വൈകി...!!!.

ഇപ്പോളെനിക്കുമുമ്പിൽ വെളിവാക്കപ്പെട്ടത് ഞാൻപോലുമറിയാതെ എന്റെയുള്ളിലെവിടെയോ മറഞ്ഞിരുന്ന മറ്റൊരു ശ്രീഹരിയേയായിരുന്നു. സഞ്ചരിക്കാൻ വണ്ടിയോ ധരിക്കാൻ ബ്രാന്റഡ് ഡ്രെസ്സുകളോ ഇല്ലാതെ ജീവിക്കാൻ പറ്റാത്ത, സമൂഹത്തിനേയും ബന്ധുക്കളെയും കുടുംബത്തിന്റെ സ്റ്റാറ്റസിനെയുമൊക്കെ പേടിക്കുന്ന ഈശ്വരമംഗലത്ത് ഹരീന്ദ്രമേനോന്റെ മകൻ ശ്രീഹരി...!!!. ശ്രീഹരീ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഒരേയൊരവകാശി.... ശ്രീഹരി എച്ച് മേനോൻ.... ആ യഥാർത്ഥ ശ്രീഹരി.... !!!

പക്ഷേ യഥാർത്ഥ ശ്രീഹരിക്ക് മറ്റൊരു പ്രശ്നമുണ്ടായിരുന്നു. കുറ്റബോധം. ആ പ്രശ്നമെന്നെ കൊല്ലാക്കൊല ചെയ്യുകയായിരുന്നു പിന്നീടുള്ള ദിവസങ്ങളിൽ...!!!.

നമ്മളവളെ തേച്ചിട്ടൊന്നുമില്ലല്ലോടാ... നീ ഇഷ്ടാന്നു പറഞ്ഞു പുറകേ നടന്നു... അവള് പറ്റൂല്ലാന്ന് പറഞ്ഞു... ആക്കേസ് അവിടെ തീർന്നു.... അതങ്ങനെ വിട്ടാൽ മതി...

അവനെന്നോട് പറഞ്ഞ വാക്കുകൾ. അതിന്റെ മൈലേജിലാണ് ക്ലാസ്സിലേക്കു പോയത്. ആലോചിച്ചപ്പോൾ എനിക്കുമതു ശെരിയാണെന്നു തോന്നിയതുകൊണ്ടാണ് അവനോടൊപ്പമന്ന് ക്ലാസ്സിലേക്കു തിരിച്ചു പോയതും. പക്ഷേ...

ഞാൻ ക്ലാസ്സിലേക്കു കയറിച്ചെന്നപ്പോൾ അവളെന്നെ നോക്കിയൊരു നോട്ടമുണ്ട്...!!!. ഞാനങ്ങില്ലാണ്ടായിപ്പോയൊരു നോട്ടം. അവളുടെ നോട്ടത്തിൽ പ്രത്യേകിച്ചൊരു ഭാവവുമില്ലായിരുന്നു. പക്ഷേ ആ നിസ്സംഗഭാവമായിരുന്നു എന്നെയിട്ടു കൊല്ലാക്കൊല ചെയ്യാൻ തുടങ്ങിയതും...!!!. എനിക്കവളുടെ മുഖത്തേക്കു നോക്കാൻ പറ്റുന്നില്ല.
ഞാനവളോടെന്തോവലിയ തെറ്റു ചെയ്‌തൂന്നൊരു തോന്നൽ. അതെന്നെ ഇല്ലായ്മപ്പെടുത്തിക്കൊണ്ടിരുന്നു. അഥവാ എങ്ങനെയെങ്കിലും മനസ്സു കല്ലാക്കിയവളുടെ മുഖത്തേക്കൊന്നു നോക്കിയെന്നിരിക്കട്ടെ..., വെറുതേ അവളൊന്നു ചിരിക്കും. ആ ഒറ്റച്ചിരിയിൽ വീഴും ഞാൻ.

ദിവസങ്ങൾ കഴിഞ്ഞുപോയിട്ടും എന്റെ ശിരസ്സു താണുതന്നെയിരുന്നു. അന്നു വീട്ടിലെത്തിയപ്പോഴുള്ളയെന്റെ മൂഡോഫു കണ്ട് അമ്മെയെന്നോട് കാര്യമന്വേഷിച്ചെങ്കിലും ഞാനൊന്നും പറഞ്ഞിരുന്നില്ല. അവളു നോ പറഞ്ഞതിന്റെ സങ്കടമാവുമെന്നോർത്തു സമാധാനിച്ചയമ്മ മൂന്നാലു ദിവസം കഴിഞ്ഞിട്ടുമെനിക്കു

💬 Comments

View all comments